മസ്തിഷ്‌കരോഗവും ആത്മീയാനുഭവവും

ഡോ. ആനന്ദ് എസ് മഞ്ചേരി
കൃത്യമായ താളത്തില്‍ ഇലക്ട്രോകെമിക്കല്‍ സിഗ്‌നല്‍കള്‍ കൊണ്ട് മറ്റ് ഭാഗങ്ങളും ആയി പരസ്പരവിനിമയം നടത്തി പ്രവര്‍ത്തിക്കുന്ന ഒരു സങ്കീര്‍ണമായ അവയവമാണ് നമ്മുടെ മസ്തിഷ്‌കം.
മസ്തിഷ്‌കത്തിന്റെ ഓരോ ഭാഗവും അതിന്റെതായ സ്‌പെസിഫിക് ജോലികള്‍ ആണ് ചെയുന്നത്. മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം, മസ്തിഷ്‌കത്തിന്റെ തന്നെ മറ്റ് ഭാഗങ്ങളായും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായും ഇലക്ട്രിക് സിഗ്‌നല്‍ ഉപയോഗിച് നിരന്തരം സംവദിച്ചാണ് മനുഷ്യജീവിതം സാധ്യമാവുന്നത്.
എന്തെങ്കിലും കാരണം കൊണ്ട്, സാധാരണയിലും കൂടുതല്‍ ഇലക്ട്രിക് ഫൈറിങ് മസ്തിഷ്‌കത്തില്‍ മൊത്തത്തിലോ ഏതെങ്കിലും ഒരു ഭാഗത്തോ സംഭവിക്കുന്ന അവസ്ഥയാണ് seizure എന്ന അവസ്ഥ.
മസ്തിഷ്‌കത്തിന് ആവശ്യത്തിന് ഓക്‌സിജനോ ഗ്ലുക്കോസോ കിട്ടാതായാലോ, വല്ല ഇന്‍ഫെക്ഷന്‍ ബാധിച്ചാലോ ഒക്കെ ആണ് ഇതിന് സാധ്യത ഉള്ളത്.
ചിലര്‍ക്ക് ചില ജനിതകമായ കാരണങ്ങള്‍ കൊണ്ട് മേല്‍പ്പറഞ്ഞ രീതിയില്‍ ഉള്ള പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ തന്നെ ഇത്തരം seizure activtiy വരാന്‍ ഉള്ള സാധ്യത കൂടുതലായിരിക്കും. ആ അവസ്ഥയാണ്  അപസ്മാരം.
മസ്തിഷ്‌കത്തിന്റെ ഏത് ഭാഗത്താണ് ഈ hyper neuronal firing നടക്കുന്നത് എന്നതനുസരിച്ചായിരിക്കും വിവിധ siezure ലക്ഷണങ്ങള്‍.
സാധാരണയായി സിനിമകളില്‍ കാണുന്ന, രോഗി കൈകാല്‍ ഇട്ടടിക്കുന്ന ലക്ഷണം മസ്തിഷ്‌കത്തിന്റെ motor cortex എന്ന ഭാഗത്തെ seizure ബാധിക്കുമ്പോള്‍ ഉണ്ടാവുന്നതാണ്. എങ്ങനെ എന്ന് നോക്കൂ…
നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗം ആണ് മോട്ടോര്‍ കോര്‍ട്ടക്‌സ്.
ഉദാഹരണത്തിന് നമുക്ക് വലത് കൈ അനക്കണം എന്നിരിക്കട്ടെ. വലത് കൈ അനക്കാന്‍ ഇടത്തെ മസ്തിഷ്‌ക അര്‍ദ്ധഗോളത്തിലെ മോട്ടോര്‍ കോര്‍ട്ടക്‌സ്.
എന്ന ഭാഗത്ത വലത് കൈ എന്ന് ‘രേഖപ്പെടുത്തിയ’ സ്ഥലത്ത് നിന്നും ഇലക്ട്രിക് സിഗ്‌നലുകള്‍ ന്യൂറോണുകള്‍ വഴി വലത് കയ്യിലെ പേശീ കോശങ്ങളില്‍ എത്തുമ്പോള്‍ ആണ് നമ്മുക്ക് കൈ ചലിപ്പിക്കാന്‍ സാധിക്കുക.
ഇനി ഈ മോട്ടോര്‍ കോട്ടക്‌സില്‍ seizure activtiy നടക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാമല്ലോ. അനിയന്ത്രിതമായി ഉണ്ടാവുന്ന മോട്ടോര്‍ കോട്ടക്‌സിലെ കൂടിയ വൈദ്യുതി പ്രവാഹം കാരണം, അവ നിയന്തിക്കുന്ന ശരീരത്തിലെ പേശികള്‍ എല്ലാം പ്രവര്‍ത്തിക്കാന്‍ തുടങ്ങും. അതാണ് രോഗിയില്‍ കാണുന്ന അപസ്മാരചലനങ്ങളും ശരീരം കൊച്ചി വലിയുന്നതും .ഇത് മോട്ടോര്‍ കോട്ടക്‌സിന്റെ seizure.
ടെംപറല്‍ ലോബിന്റെ ഭാഗത്ത് seizure വന്നാല്‍ എന്ത് സംഭവിക്കും?
അവിടെ വന്നാല്‍ നമുക്ക് ദൈവസാക്ഷതകാരം സാധ്യമാവും!
ലോകം മുഴുവന്‍ അസാധാരണമായ പ്രാധാന്യത്തോടെ നോക്കാന്‍ സാധിക്കും!
ഒരു മണ്‍തരിയില്‍ പ്രപഞ്ചത്തെ കാണാന്‍ സാധിക്കും!
പുല്ലും, പുല്‍ചാടിയും, ആലും, ആള്‍ക്കുരങ്ങും, ആളും ഒന്നായി തോന്നും!
ആകെ മൊത്തത്തില്‍ അഭൗമമായ ഒരു ഈശ്വരസാക്ഷതകാര അനുഭൂതി ആയിരിക്കും.
എന്ത് കൊണ്ട് എന്ന നോക്കാം..
ഓരോ നിമിഷവും ബില്യണ്‍ കണക്കിന് ഫോട്ടോണു്കളാണ് നമ്മുടെ ചുറ്റുവട്ടത്ത് നിന്നും ഇന്‍ഫോര്‍മേഷന്‍കള്‍ ആയി കണ്ണിലെത്തുന്നത്. അവ നല്‍കുന്ന ഇന്‍ഫോ പ്രോസസ് ചെയുന്നത് സങ്കീര്ണമായ ഒരു മസ്തിഷ്‌ക പ്രക്രിയയാണ്. ഒരുപാട് എഡിറ്റിംഗ്കള്‍ കഴിഞ്ഞാണ് മസ്തിഷ്‌കം ഒരു ചിത്രം നിര്‍മിക്കുന്നത്.
പരിസ്ഥിതിയില്‍ നിന്ന് വരുന്ന അനേകകോടി visual info യില്‍ നിന്ന് അതിജീവനത്തിനു സഹായിക്കുന്നവ മാത്രമാണ് മസ്തിഷ്‌കം പ്രോസസ് ചെയ്യുക. ബാക്കി ഉള്ളവ മസ്തിഷ്‌കം ‘എഡിറ്റ് ചെയ്ത’ കളയും.
നമുക്ക് ‘ആവശ്യമുള്ള’ ചിത്രങ്ങളോട് വൈകാരികമായ ഒരു റിയാക്ഷന്‍ ഉണ്ടാവുന്നത് temporal lobeമായി ബന്ധപ്പെട്ട കിടക്കുന്ന limbic ്യെേെem എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനമാണ്.
ഒരു ചിത്രം നമുക്ക് വേണ്ടപ്പെട്ട ഒന്നാണ് എങ്കില്‍, ഇണയോ.. ഇരയോ.. സുഹൃത്തോ..ഇരപിടിയനോ, അപകടമോ ആണെങ്കില്‍ limbic ്യെേെem ത്തിന്റെ പ്രവര്‍ത്തനം കാരണം ആ ദൃശ്യം ‘പ്രധാനപ്പെട്ടത്’ എന്ന് മസ്തിഷ്‌കം രേഖപ്പെടുത്തും.
യാതൊരു പ്രസക്തിയും ഇല്ലാത്തവ ‘അപ്രസക്തം’ എന്ന് കണ്ട തള്ളുകയും ചെയ്യും.ഇതാണ് നോര്‍മല്‍ temporal lobelimbic സിസ്റ്റത്തിന്റെ പ്രവര്‍ത്തനം.

ലിംബിക് സിസ്റ്റത്തില്‍ siezure activtiy നടന്നാലോ?

Limbisc സിസ്റ്റത്തിനകത്ത്്അമിതമായി സിഗ്‌നലുകള്‍ ഉണ്ടാവും. അതിന്റെ ഫലമായി സര്‍വവും അകാരണമായി വൈകാരികപ്രധാനമാവും. അഥവാ പരിസ്ഥിതിയില്‍ നിന്ന് മസ്തിഷ്‌കത്തില്‍ എത്തുന്ന ഓരോ ചിത്രവും അതീവപ്രധാനം എന്ന രീതിയില്‍ മസ്തിഷ്‌കം രേഖപ്പെടുത്തും.
അങ്ങനെ കല്ലും, മണ്ണും, പുല്ലും, പുഴയും പുല്‍ചാടിയും എല്ലാം ഒന്നായി തോന്നുന്ന അഭൂതപൂര്‍വമായ ഒരു ഫീലിംഗ് ലഭിക്കും.
ചിലപ്പോള്‍ ഇത്തരം രോഗികളില്‍ visual hallucinationകളും സംഭവിക്കും. കാഴ്ചയോടൊപ്പം തന്നെ ഓര്‍മയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതും limbic ്യെേെem തന്നെയാണ്. അതിനാല്‍ തീവ്രമായ ഇലക്ട്രിക് ആക്ടിവിറ്റി (seizure) ഇവിടെ നടക്കുമ്പോള്‍ പലപ്പോഴും കേട്ട് പതിഞ്ഞ പല ഓര്‍മ്മകളും കാഴ്ചകള്‍ ആയി തോന്നും (hallucination ഇല്ലാകാഴ്ചകള്‍).
ഒരു മതകുടുമ്പത്തില്‍ മതകഥകള്‍ കേട്ട് വളര്‍ന്ന വ്യക്തിക്ക് ഈ രോഗസമയത്ത് കഥകളിലൂടെ പരിചയപ്പെട്ട യേശുവോ, ഗണപതിയോ, കൃഷ്ണനോ ഒക്കെ ‘ദൃശ്യമാവും’.
ദൈവീകമായതോ അല്ലാത്തതോ ആയ എല്ലാ അനുഭൂതികളും ഇത്തരത്തിലുള്ള മസ്തിഷ്‌കപ്രക്രിയകള്‍ മാത്രമാണ് എന്നതാണ് ആധുനികമസ്തിഷ്‌ക ശാസ്ത്രം തരുന്ന തിരിച്ചറിവ്.
അനേകം യേശു, ശ്രീ രാമകൃഷ്ണപരമഹംസര്‍, ജോണ് ഓഫ് ആര്‍ക്ക്….. തുടങ്ങിയ ചരിത്രപുരുഷന്മാരുടെ ഈശ്വരാനുഭൂതികള്‍ ഇത്തരം മസ്തിഷ്‌കരോഗങ്ങള്‍ ആയിരുന്നിരിക്കാനാണ് സാധ്യത.
MMDA പോലുള്ള മസ്തിഷ്‌കത്തെ ബാധിക്കുന്ന spychedelic drugs ഉപയോഗിച്ചാല്‍ ഇത്തരം അനുഭൂതികള്‍ സാധ്യമാണ്.
റ്റെംപറല്‍ ലോബിനെ കൃത്രിമമായി ഒരു ഇലക്ട്രോമാഗ്‌നെറ്റിക് പള്‍സ് വഴി ഉത്തേജിപ്പിച്ചാല്‍ സാധാരണ വ്യക്തികള്‍ക്ക് മസ്തിഷ്‌കപരീക്ഷണ ലാബുകളില്‍ ഇത്തരം അനുഭൂതികള്‍ ഉണ്ടാകാണാവുന്നതാണ്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*