ഇലക്ട്രോണിക് ഉപകരണങ്ങളുടെ പായ്ക്കറ്റില്‍ സിലിക്ക ജെല്‍ സൂക്ഷിക്കുന്നതെന്തിന്?

വിനോജ് അപ്പുകുട്ടന്‍

vinojഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും പായ്ക്കറ്റുകള്‍ക്കുള്ളില്‍ മുത്തുമണികള്‍ പോലെയുള്ള ഒരു വസ്തു ചെറിയ കവറുകളിലാക്കി വച്ചിരിക്കുന്നത് കാണാം സിലിക്ക ജെല്‍ എന്നാണിതിന് പറയുക.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഈര്‍പ്പം തട്ടി കേടു വരാതിരിക്കാനാണ് സിലിക്ക ജെല്ലും അവയ്‌ക്കൊപ്പം പായ്ക്ക് ചെയ്യുന്നത്.ചുറ്റുമുള്ള വായുവില്‍ നിന്ന് ജലാംശം വലിച്ചെടുക്കുന്ന ഇവ അന്തരീക്ഷത്തെ ഈര്‍പ്പരഹിതമാക്കി സൂക്ഷിക്കുന്നു. സിലിക്ക ജെല്ലിന്റെ പ്രതലത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കാണാന്‍ കഴിയാത്തത്ര ചെറിയ കുഴികളുണ്ട്. ജല തന്മാത്രകളെ കണ്ടാലുടന്‍ സിലിക്ക ജെല്‍ അവയെ ആകീകരണം ചെയ്യും. കെമിസ്ട്രിയില്‍ ഇതിനെ അഡ്‌സോര്‍പ്ഷന്‍ എന്ന് പറയും. ചുറ്റുമുള്ള വായുവില്‍ നിന്ന് ജല തന്മാത്രകളെ വലിച്ചെടുക്കുന്ന പദാര്‍ത്ഥങ്ങളെ ഡെസിക്കന്റ് എന്നു പറയും.

silica 2
നമ്മുടെ വീടുകളിലുള്ള കരിക്കട്ടക്കും Adsorption വഴി പ്രവര്‍ത്തിക്കുന്നതാണ്. വലിയ ഫാക്ടറികളില്‍ വിഷവാതകം ശ്വസിച്ച് അപകടം ഉണ്ടാവാതിരിക്കാന്‍ മാസ്‌ക് ധരിക്കാറുണ്ട്.ഇതിനകത്ത് ചിരട്ടക്കരിയുടെ പൊടിയാണ് കൂടുതല്‍ ഉപയോഗിക്കുക.ഇതിനെ ആക്റ്റിവേറ്റഡ് ചാര്‍ക്കോള്‍ എന്നു പറയും. പണ്ടുള്ളവര്‍ കറിയും മറ്റും കരിഞ്ഞാല്‍ കരിക്കട്ട കറിയിലിട്ട് വെക്കാറുണ്ടായിരുന്നു. കരിക്കട്ടക്ക് കറിയുടെ കരിഞ്ഞ മണം വലിച്ചെടുക്കാന്‍ കഴിയുന്നതു കൊണ്ടാണിത്.
വെളുത്ത പൊടിയായി കാണുന്ന അണ്‍ഹൈഡ്രസ് കാല്‍സ്യം ക്ലോറൈഡും ഈര്‍പ്പരഹിത അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. കറിയുപ്പും അന്തരീക്ഷത്തില്‍ നിന്ന് വെള്ളം വലിച്ചെടുക്കും ഇതിനെ പറയുക അബ്‌സോര്‍പ്ഷന്‍ എന്നാണ്.
സിലിക്കണ്‍ ഡയോക്‌സൈഡ് എന്ന സിലിക്കജെല്‍ സോഡിയം സിലിക്കേറ്റില്‍ നിന്നാണ് നിര്‍മിക്കുന്നത്. സ്വന്തം ഭാരത്തിന്റെ 40% ജലം വലിച്ചെടുക്കാന്‍ സിലിക്ക ജെല്ലിന് കഴിയും.1918 ല്‍ വാള്‍ട്ടര്‍ എ പാട്രിക് എന്ന ശാസ്ത്രജ്ഞനാണ് ഇത് ആദ്യമായി നിര്‍മിച്ചത്

Facebook Comments

About admin

One comment

  1. സില്‍ക്കാജെല്‍ ഈര്‍പ്പം വലിച്ചെടുക്കും അത് ശരിയാണ് പക്ഷെ കടലാസു പാക്കറ്റില്‍ ഇത് ഇടുന്നതു കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇതിനു ഈര്‍പ്പം വലിച്ചെടുക്കാന്‍ ലിമിറ്റുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*