രക്തത്തിലെ ഇരുമ്പിന്റെ കുറവ് കേള്‍വിക്കുറവിനും കാരണമാകും

വെബ് ഡെസ്‌ക്‌

വിളര്‍ച്ചയ്ക്ക് പ്രധാന കാരണം രക്തത്തിലെ ഇരുമ്പിന്റെ കുറവാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വിളര്‍ച്ചയ്ക്ക് മാത്രമല്ല ഇരുമ്പിന്റെ കുറവ് വഴിയൊരുക്കുന്നതെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഇരുമ്പിന്റെ ഗണ്യമായ കുറവ് കേള്‍വിക്കുറവിനും കാരണമാകുമെന്നാണ് ആരോഗ്യ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.ജാമ ജേണലില്‍ Kathleen M. Schieffer (Pennsylvania State University College of Medicine)എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 21 മുതല്‍ 90 വയസുവരെയുള്ള ഏകദേശം 305339 വ്യക്തികളില്‍ നടത്തിയ നിരിക്ഷണത്തിലാണ് രക്തത്തിലെ ഇരുമ്പും കേള്‍വിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭ്യമായതെന്ന് ഇവര്‍ പറയുന്നു.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*