വിപ്ലവം സൃഷ്ടിക്കുമോ കുഞ്ഞന്‍ ‘കംപ്യൂട്ടര്‍’

സാന്‍ജോ സിബി മൂലംകുന്നം

sanjoഷോപ്പിങ്ങ്മാളുകളിലെ വാതിലുകള്‍ നമ്മള്‍അടുത്ത് ചെല്ലുമ്പോള്‍ തനിയെതുറക്കുന്നതും കാലാവസ്ഥക്ക് അനുസരിച്ച് മുറിയിലെ താപനില എയര്‍കണ്ടീഷ്ണര്‍ ക്രമീകരിക്കുന്നതും എങ്ങനെയെന്ന്് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും. സ്റ്റാര്‍ട്ട്എന്ന ഒരു ബട്ടന്‍ മാത്രം അമര്‍ത്തിയാല്‍ തുണിഅലക്കിപിഴിഞ്ഞ് ഉണങ്ങികിട്ടുന്ന വാഷ്ങ്ങ്‌മെഷീനുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ആരാണ് അലക്കിയതുണി ഉണങ്ങാനും പിന്നീട് പിഴിയാനും ഉള്ള നിര്‍ദേശം നല്‍കുന്നത് ? ഇതൊക്കെ ഈ വാഷിങ്ങ് മെഷീന് എങ്ങനെ അറിയാം ? മൈക്രോകണ്‍ട്രോളര്‍ എന്ന കുഞ്ഞന്‍ കംപ്യൂട്ടറാണ് ഇത്തരത്തിലുള്ള സ്മാര്‍ട്ട ്ഉപകരണങ്ങളുടെ ‘തലച്ചോര്‍’. ഒരുചെറിയ ചിപ്പിന്റെ രൂപത്തില്‍ലഭ്യമായ ഈകുഞ്ഞന്‍ കംപ്യൂട്ടറുകള്‍ ഒരു ഉപകരണത്തില്‍ഘടിപ്പിക്കുന്നതിലൂടെ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാനുംചുറ്റും ഉള്ളവയോട് പ്രതികരിക്കുവാനും ഉപകരണങ്ങള്‍ക്ക് സാധിക്കുന്നു.
എടുക്കണ്ട തീരുമാനങ്ങളും പ്രതികരണങ്ങളും മൈക്രോകണ്‍ട്രോളറില്‍ നേരത്തെ എഴുതിവയ്ക്കണമെന്ന്മാത്രം . സിസ്റ്റം ഓണ്‍ എചിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിപ്പുകളില്‍ നമ്മുടെ ലാപ്‌ടോപ്പിനും ഡസ്‌ക്ടോപ്പിനും ഉള്ളതുപോലെ പ്രൊസസറും, റാമും ,റോമും, പിന്നെ പ്രോഗ്രാംസ്റ്റോര്‍ ചെയ്തുവയ്ക്കാന്‍ ഒരുചെറിയ മെമ്മറിയും ഉണ്ടാവും . കംപ്യൂട്ടര്‍പ്രോഗ്രാമുകളുടെ രൂപത്തിലാണ് മെക്രോകണ്‍ട്രേളറിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വ്യാവസായികമേഖലയിലയിലും ഗാര്‍ഹികമേഖലയിലും മൈക്രോകണ്‍ട്രോളറിന് ഒരുപാട് ഉപയോഗങ്ങളുണ്ട്. ഒരു എംബഡഡ്‌സിസ്റ്റം എന്നരീതിയില്‍ മൈക്രോകണ്‍ട്രാളറിനെ നമുക്ക് ഉയോഗിക്കാന്‍ സാധിക്കും. പലമെഷീനുകളിലുംഉപകരണങ്ങളിലും ‘എംബഡ് ‘ ചെയ്ത്ഉപയോഗിക്കുന്നതിനാലാണ് ഈ വിശേഷണം .

micro-controller

ധാരാളം മൈക്രോകണ്‍ട്രോളറുകള്‍ഇപ്പോള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനായി ഉള്ള കംപ്യൂട്ടറല്ല, ഇമേജ്എഡിറ്റിങ്ങ് പോലെ കഠിനമായപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ ഓരോ ഉപയോഗത്തിനും ഓരോ മൈക്രോകണ്‍ട്രോളര്‍ ഉണ്ട്. കഠിനമായപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌പെസിഫിക്കേഷന്‍ കൂടിയമൈക്രോകണ്‍ടോളേഴ്‌സ് ആണ് ഉപയോഗിക്കുന്നത്. കംപ്യൂട്ടറിലേക്ക് നിര്‍ദേശംകൊടുക്കാനും കംപ്യൂട്ടറില്‍നിന്നുള്ള ഔട്ട്പുട്ട് ലഭ്യമാക്കാനും നമുക്ക് ഇന്‍പുട്ട് ഔട്ട്പുട്ട് ഉപകരണങ്ങളുണ്ട്. മൈക്രോകണ്‍ട്രോളറില്‍ നിന്ന് നിര്‍ദേശം നല്‍കാനും സ്വീകരിക്കാനും അതിന് സമാനമായി ഏതാനും പിന്‍സ്ഉണ്ട് .ജനറല്‍ പര്‍പ്പസ്ഇന്‍പുട്ട ്ഔട്ട്പുട്ട് പിന്‍സ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഇന്‍പുട്ടായോ ഔട്ട്പുട്ടായോ ഇവയെക്രമീകരിക്കാവുന്നതാണ്. ഇന്‍പുട്ടായി ക്രമീകരിച്ചാല്‍ സെന്‍സറുകളില്‍ നിന്നുള്ള ഇന്‍പുട്ട് സ്വീകരിക്കാനും ഔട്ട്പുട്ടായി ക്രമീകരിച്ചാല്‍ ഉപകരണങ്ങളെ നിയന്ത്രിക്കാനും ഇവ ഉപയോഗിക്കാം.
വലുപ്പക്കുറവും വിലക്കുറവും കുറഞ്ഞവൈദ്യുതി ഉപഭോഗവുമാണ് ഇവയുടെപ്രത്യേകത .വലിപ്പം കുറവായതിനാല്‍ എവിടെയും ഇവയെ ക്രമീകരിക്കുവാന്‍ സാധിക്കുന്നു. നാളെയുടെ സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റ്ഓഫ്തിംഗ്‌സിന്റെ ശിരസ് എന്ന് വേണമെങ്കില്‍ മൈക്രോകണ്‍ട്രോളറുകളെകളെ വിശേഷിപ്പിക്കാം. നാം പതിവായി ഉപയോഗിക്കുന്ന സാധനങ്ങളും,ഉപകരണങ്ങളും,വാഹനങ്ങളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുകയും , നിയന്ത്രിക്കുകയും ചെയ്യുന്നതാണ ്ഇന്റര്‍നെറ്റ ്ഓഫ്തിംഗ്‌സിന്റെ തത്വം. ഇന്റര്‍നെറ്റ് ഓഫ്തിംഗ്‌സിന്റെ വരവോടുകൂടി മൈക്രോകണ്‍ട്രോളറുകളുടെ വ്യാപനം വര്‍ധിക്കും ,അത്എത്രമടങ്ങായിരിക്കും എന്ന് മാത്രംകണ്ടറിഞ്ഞാല്‍മതി. ഏതായാലും ഈകുഞ്ഞന്‍കംപ്യൂട്ടറുകള്‍ ഇലക്ട്രോണിക്‌സിന്റെഅത്ഭുതശിശുഎന്നറിയപ്പെടുന്ന ട്രാന്‍സിസ്റ്ററുകള്‍ സൃഷ്ടിച്ചതിനേക്കാള്‍ കൂടുതല്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണാം…

(ലേഖകന്‍ പാല സെന്റ്.ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെരണ്ടാം വര്‍ഷഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്)

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*