കാഴ്ച്ചയില്‍ സുന്ദരി; തൊട്ടാല്‍ കൊല്ലും

വെബ് ഡെസ്‌ക്
അഴകിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണിവര്‍. നോക്കുന്നവര്‍ കണ്ടു നിന്നുപോകും. നില നിറത്തിലും ചുവപ്പ്, മഞ്ഞ എന്നീ നിറത്തിലും കാണുന്ന ഒരിനം തവളകള്‍ കാഴ്ച്ചയില്‍ സുന്ദരികളാണെങ്കിലും തൊട്ടുപോയാല്‍ അവിടെ തീരും നമ്മുടെ ആയുസ്. അത്രയ്ക്കും വിഷമാണിവയ്ക്ക്. പറഞ്ഞുവരുന്നത് ഡാര്‍ട്ട് ഫ്രോഗ് എന്ന ഒരിനം തവളകളെക്കുറിച്ചാണ്. പ്രധാനമായും ഇവ തേക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മഴക്കാടുകളിലാണ് വസിക്കുന്നത്.ഇവയ്ക്ക് ആരോ പോയിസണ്‍ ഫ്രോഗ്് എന്നും വിളിപ്പേരുണ്ട്. നിറത്തിന്റെ ഭംഗികണ്ട് അടുത്ത് ചെന്നാല്‍ ദേ തീരും നമ്മള്‍ അല്ലെങ്കില്‍ അവയുടെ ശത്രുക്കള്‍. എന്നാല്‍ ഇന്ന് വനനശീകരണം മൂലം ഇവയും വംശനാശഭീഷണി നേരിടുകയാണ്. നിലവില്‍ 175 ലേറെയിനങ്ങളുണ്ട് ഇക്കൂട്ടരില്‍. പലയിടങ്ങളിലും കാണുന്ന ഇവര്‍ക്ക് പല നിറങ്ങളാണ്. അതും ആകര്‍ഷകമായ നിറങ്ങള്‍ തന്നെ. ലോകത്തെ ഏറ്റവും വിഷമുള്ള ജീവികളില്‍ ചിലര്‍ ഡാര്‍ട്ട് ഫ്രോഗാണ്.ഇവരില്‍ ഏറ്റവും വിഷമുള്ള ഗോള്‍ഡന്‍ പോയിസന്‍ ഫ്രോഗിന് പത്തു മനുഷ്യരെ കൊല്ലാനാകുമെന്നാണ് വിലയിരുത്തല്‍. അത്രയ്ക്കും ഭീകരരാണിവര്‍ എന്നര്‍ത്ഥം. ഈച്ചയെയും ചിലന്തിയെയും ഭക്ഷിക്കുന്ന ഇവയെ ആക്രമിക്കാന്‍ ഭക്ഷിക്കാന്‍ കഴിയുന്ന ഒരിനം പാമ്പു മാത്രമേ ഇന്നു ലോകത്തുള്ളൂവെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.ത്വക്കിലൂടെ വിഷം പുറത്തുവിട്ടുകൊണ്ട് ശത്രുക്കളെ നേരിടുന്ന ഇവയ്ക്ക് ഏകദേശം ഒരു പേപ്പര്‍ ക്ലിപ്പിനോളം മാത്രമേ വലിപ്പമുള്ളൂ.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*