ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ ഇന്ത്യക്കു മുകളിലൂടെ കടന്നു പോകും

ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ ഇന്ത്യക്കു മുകളിലൂടെ കടന്നു പോകും. ഇന്നു വൈകീട്ട് ഏകദേശം6:46നായിരിക്കും അന്താരാഷ്ട് ബഹിരാകാശ നിലയം ഇന്ത്യക്ക് മുകളിലൂടെ നീങ്ങുക . മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കേരളം എന്നിവടങ്ങളിലുള്ളവര്‍ക്ക് ഈ നിലയം ആകാശത്തൂടെ നീങ്ങി മാറുന്നത് കാണുവാന്‍ സാധിക്കും, ശ്രീലങ്കയിലും ഉള്ളവര്‍ക്ക് കാണുവാന്‍ സാധിക്കും. ഇന്ത്യയുടെ കിഴക്കു ഭാഗം ഒഴികെ മറ്റെല്ലാ പ്രദേശങ്ങളില്‍നിന്നും ഇന്റര്‍നാഷ്ണല്‍ സ്‌പേസ് സ്റ്റേഷന്‍ മാറുന്നത് കാണാം.വൈകീട്ട് വടക്കു ദിശയിലേക്കു നോക്കിയാല്‍ വടക്കു പടിഞ്ഞാറു ദിശയില്‍ നിന്നും കൃത്യം 6:46 നു ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും. 6:49 നു തലയ്ക്കു മുകളില്‍ അല്‍പ്പം കിഴക്കു മാറി നല്ല ശോഭയോടെ കടട എത്തും. 6:51 നു തെക്കു കിഴക്കായി അസ്തമിക്കുകയും ചെയ്യും.

ഒരു ഫുട്‌ബോള്‍ ഫീല്‍ഡിന്റെ അത്ര വലിപ്പമുണ്ട് നിലയത്തിനു. പ്രധാനമായും അമേരിക്കയുടെയും, റഷ്യയുടെയും ജപ്പാന്‍, കാനഡ , ഇറ്റലി, യൂറോപ്പ് , ബ്രസീല്‍ എന്നിവര്‍ ഒത്തുചേര്‍ന്നാണ് പല ഘട്ടങ്ങളായി ബഹിരാകാശനിലയം നിര്‍മിച്ചിരിക്കുന്നത്. ദിവസവും 3 , 4 പ്രാവശ്യം ഇത് ഇന്ത്യയുടെ മുകളിലൂടെ പോകും എങ്കിലും നമുക്ക് നന്നായി കാണാന്‍ സാധിക്കുന്നത് മാസങ്ങള്‍ കൂടുമ്പോഴാണെന്ന് മാത്രം.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*