വാക്‌സ് ബാത്തും ഫിസിയോതെറാപ്പിയും

മദന്‍രാജ് ( ഫിസിയോതെറാപ്പിസ്റ്റ്,മിലിറ്ററി ഹോസ്പിറ്റല്‍ കിര്‍ക്കി)
madanrajഫിസിയോ തെറാപ്പിയെന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. രോഗിയുടെ ഉള്ളിലേക്ക് മരുന്നുകളൊന്നും നല്‍കാതെ പൂര്‍ണ്ണമായും വ്യായാമ മുറകളിലൂടെ രോഗം ഭേദമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പക്ഷേ, ഫിസിയോ തെറാപ്പിയെ കുറിച്ച്‌ ഇന്നും പലര്‍ക്കും വ്യക്തമായ ധാരണയില്ല. പനി മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയെന്തെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, അപകടത്തില്‍പ്പെട്ട അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാഹചര്യത്തില്‍പ്പെട്ട് വൈകല്യം സംഭവിച്ചവരൈ പൂര്‍ണമായും പഴയ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഫിസിയോ തെറാപ്പിയിലെ രീതിയെ കുറിച്ചോ അവയെങ്ങനെ ചെയ്യുന്നുവെന്നതിനെ കുറിച്ചോ പലര്‍ക്കും അറിയില്ല. വിവിധ ചികിത്സാ രീതികള്‍ ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രോഗിയുടെ അവസ്ഥയറിഞ്ഞാണ് ഫിസിയോ തെറാപ്പിസ്റ്റുകള്‍ അവ ചെയ്യുക. ഇത്തരത്തില്‍ ഈ മേഖലയില്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് വാക്‌സ് ബാത്ത്. പ്രധാനമായും സന്ധികളിലെ വേദന, നീര്‍വീക്കം,  സ്റ്റിഫ്‌നെസ് തുടങ്ങിയ സാഹചര്യത്തിലാണ് ഈ മാര്‍ഗം അവലംബിക്കുന്നത്. എന്നാല്‍ ബോണ്‍ഫ്രാക്ചര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നമുക്ക് വാക്‌സ് ബാത്ത് ചെയ്യാന്‍ സാധിക്കില്ല.കൂടാതെ ക്യാന്‍സര്‍, തൊലിയിലുണ്ടാകുന്ന അലര്‍ജി, രക്താര്‍ബുദം തുടങ്ങിയ രോഗങ്ങളുള്ളപ്പോള്‍ വാക്‌സ് ബാത്ത് ചെയ്യാറില്ല. ഇനി വാക്‌സ് ബാക്ക് എങ്ങനെ നിര്‍മിക്കുന്നുവെന്ന് നോക്കാം.
3:1:1 റേഷിയോയില്‍ 3 കിലോ വാക്‌സ് ഒരു കിലോ പെട്രോളിയം ജെല്ലി അതേ അളവില്‍ ലിക്വിഡ് പരാഫിന്‍ കൂട്ടി കലര്‍ത്തി ഉണ്ടാക്കുന്നതാണ് വാക്‌സ് ബാത്തിനുള്ള മിശ്രിതം. ഇത് സംയോജിപ്പിക്കാനും ഉപയോഗിക്കാനും വേണ്ടി രണ്ടു പാത്രങ്ങളും ഒരു അടുപ്പും വേണം . ഒന്നില്‍ മറ്റൊന്ന് ഇറക്കി വച്ചാലും രണ്ടിന്റേം ഇടയില്‍ സ്ഥലം ഉണ്ടായിരിക്കണം. വലിയ പാത്രത്തില്‍ വെള്ളവും ചെറിയ പാത്രത്തില്‍ മിശ്രിതവും നിറയ്ച്ചു വലിയ പാത്രത്തിലേക്ക് ചെറിയ പാത്രം ഇറക്കി വച്ച് ചൂടാക്കുക. 36 മുതല്‍ 40ത്ഥര വരെ ചൂട് വന്നാല്‍ ഈ മിശ്രിതം ദ്രാവക രൂപത്തില്‍ ആവുകയും, അതെ ചൂടില്‍ അതിനെ ആവശ്യമുള്ള ശരീരഭാഗത്ത് തേച്ചു പിടിപ്പിക്കുകയും ചെയ്യാം..

wax-bath-2

ഉപയോഗിക്കുന്ന രീതി

മൂന്ന് വിധത്തിലാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്

1. ബ്രഷിംഗ്
പെയിന്റ് അടിക്കുന്ന ബ്രഷ് ഉപയോഗിച്ച് പെയിന്റ് അടിക്കുന്ന പോലെ ശരീര ഭാഗങ്ങളില്‍ തേക്കുന്ന രീതിയാണിത്, ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രീതിയും ഇത് തന്നെ.
2. ഒഴിക്കുന്ന രീതി
മഗ് ഉപയോഗിച്ച് ശരീര ഭാഗങ്ങളില്‍ ഒഴിക്കുന്ന ഒരു രീതിയാണ് ഇത്.
3. ഡിപ്പിംഗ്
ശരീര ഭാഗം വാക്‌സിലേക്ക് മുക്കി എടുക്കുന്ന രീതി.

4. സ്ലാബിംഗ്
വളരെ വിരളമായി മാത്രം ഉപയോഗിക്കുന്ന രീതി. വാക്‌സിനെ സ്ലാബ് രൂപത്തില്‍ 36 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് നിലനിര്‍ത്തി കൊണ്ട് ഉപയോഗിക്കുന്ന രീതി.
ഉപയോഗിക്കാന്‍ ബുദ്ധിമുട്ടും ക്രമീകരണ ബുദ്ധിമുട്ടും ഫലങ്ങളും കണക്കിലെടുത്തു ഇത് വളരെ കുറച്ചു മാത്രമാണ് ഉപയോഗിക്കുന്നത്.
പ്രവര്‍ത്തന രീതി
1, Speed up Metabolism Activtiy on the Part
കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജവും ഭക്ഷണവും നല്‍കുകയും കോശങ്ങളിലെ മാലിന്യങ്ങള്‍ പുരന്തള്ളുന്നതുമായ പ്രവര്‍ത്തനത്തെയാണ് Metabolism എന്ന് പറയുന്നത്. ഇതൊരു രസപ്രവര്‍ത്തനം ആണ്. ചൂട് കൂടുന്നത് രസപ്രവര്‍ത്തനങ്ങളുടെ വേഗത കൂട്ടും എന്നത് നമ്മള്‍ ചെറിയ ക്ലാസ്സുകളില്‍ പഠിച്ചത് ഓര്‍ത്തു നോക്കുക.

ഈ രാസാഗ്‌നി ജീവികള്‍ വളരാനും ഒപ്പം കോശങ്ങളുടെ പുനര്‍നിര്‍മ്മാണം, അങ്ങനെ അവരുടെ പരിപാലിക്കുന്നതിനും അവയുടെ ചുറ്റുപാടും പ്രതികരിക്കുന്നതിനും (healing പ്രോസസ്സ്) സഹായിക്കുന്നു.

2 Vasodilation

രക്ത കുഴലുകള്‍ വികസിക്കുന്നതിനെയാണ് Vasodilation എന്ന് പറയുന്നത്.. രക്ത കുഴലുകള്‍ വികസിക്കുന്നത് രക്തയോട്ടം കൂടുവാനും അത് വഴി കൂടുതല്‍ രക്തം Wax Apply ചെയ്യുന്ന ഭാഗത്തേക്ക് വരാനും സഹായിക്കുന്നു. കൂടുതല്‍ രക്തം വരുന്നത് ആ ഭാഗത്തെ കോശങ്ങളിലേക്ക് ആവശ്യമായ പ്രോട്ടീന്‍സ് മിനെറല്‍സ് എന്നിവ കൂടുതല്‍ ലഭിക്കാനും, കോശങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളും dead cellsഉം അശുദ്ധരക്തവും വേഗത്തില്‍ നീക്കം ചെയ്യാനും സഹായിക്കുന്നു.. ഇതും healing പ്രോസസ്സ് വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

3 Muscle Relaxations
മുറുകി കിടക്കുന്ന പേശികളെ വികസിപ്പിക്കുകയും അത് വഴി stiff ആയി കിടക്കുന്ന ജോയിന്റുകളെ പെട്ടന്ന് തന്നെ ചലിപ്പിക്കുവാനും സഹായിക്കുന്നു.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*