മിത്രകീട പരീക്ഷണവുമായി കൃഷിവകുപ്പ്

വെബ് ഡെസ്‌ക്
നെല്ലിന് ഭീഷിണിയായ കീടങ്ങളെ തുരുത്താന്‍ മിത്രകീട പരീക്ഷണവുമായി കൃഷിവകുപ്പ്. നെല്‍ചെടികളുടെ പ്രധാന ശത്രുവായ തണ്ടുതുരപ്പന്‍, ഓലചുരട്ടി എന്നിവയെ തുരത്തുകയാണ് ജൈവകീടാണുവായ മിത്രകീടത്തിന്റെ പ്രധാന ലക്ഷ്യം. ട്രൈക്കോമ എന്ന മിത്രകീടത്തിന്റെ ഉത്പാദന യൂണിറ്റ് കോട്ടയം ജില്ലയില്‍ ആദ്യമായി കല്ലറ കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ കുഴിയാഞ്ചാല്‍ പാടശേഖരത്തില്‍ വര്‍ഷങ്ങള്‍ തരിശിട്ടിരുന്ന പാടത്ത് കൃഷിയിറക്കിയ കര്‍ഷകരും ജൈവകീടാണുവായ ജപ്പോണിക്‌സ് ആന്റ് കിലോണിസ് ആണ് ഉപയോഗപെടുത്തുന്നത്. കുമരകം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ട്രൈക്കോ കാര്‍ഡ് നെല്‍ചെടികളില്‍ പിടിപ്പിക്കുകയാണ്. കര്‍ഷക ഗ്രൂപ്പുകളും കുടുംബശ്രീ അംഗങ്ങളുമെല്ലാം പദ്ധതിയിലുണ്ട്. മിത്രകീടത്തെ ഉദ്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്കു പരിശീലനം നല്‍കി കഴിഞ്ഞതായും കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി പറഞ്ഞു. ഇതോടുനുബനന്ധിച്ചു നടന്ന പരിശീലന പരിപാടിക്ക് സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബിലെ സാങ്കേതിക വിദഗദ്ധന്‍ എന്‍.എസ്. സുരേഷ്‌കുമാര്‍ നേതൃത്വം നല്‍കി

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*