വിമാനയാത്രയുടെ മുഖഛായ മാറ്റാന്‍ പോഡ് പ്ലെയിനുകള്‍

ബിപിന്‍ ഏലിയാസ് തമ്പി

ര്‍ഷംതോറും വ്യോമഗതാഗതം പതിന്‍മടങ്ങ് വര്‍ധിച്ച് വരുന്നുവെന്നല്ലാതെ ഇതുവരെയായി ഒരു പുത്തന്‍ ആശയം ഉരുതിരിഞ്ഞ് വന്നിട്ടില്ല. യാത്രക്കാരുടെ എണ്ണം കൂടുകയും തന്‍മൂലമുള്ള വെയിറ്റിംഗ് പിരീഡ് വര്‍ധിച്ചതോടെ കൂടുതല്‍ പ്ലെയിനുകള്‍ ഇറക്കിയെന്നല്ലാതെ 1950 കാലഘട്ടം മുതലുള്ള അടിസ്ഥാനപരമായ അതെ ആശയമാണ് വിമാനനിര്‍മാണത്തിലും തുടര്‍ന്നു കൊണ്ട് പോകുന്നത്.

എന്നാല്‍ വ്യോമയാന ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ‘ക്ലിപ് എയര്‍’ എന്ന പുത്തന്‍ ആശയം. സ്വിസര്‍ലാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ പോളിടെക്‌നിക് ഇന്‍സ്റ്റിട്യൂട്ടാണ് ഒന്നിലധികം പോഡുകളെ വഹിച്ച് പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിന്റെ രൂപകല്പനയ്ക്ക് പിന്നില്‍. വിമാനയാത്രയുടെ മുഖഛായ മാറ്റും വിധമാണ് പോഡ് പ്ലെയിന്‍ എന്ന ഈ പുത്തന്‍ ആശയം.

ഒരു ക്യബിനുള്ള വിമാനം എന്നതില്‍ നിന്ന് വ്യത്യസമായി ഒരേ സമയം രണ്ടോ മൂന്നോ ക്യാബിനുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്ലിപ് എയര്‍ എന്ന വിമാനം നിര്‍മ്മിച്ചിരിക്കുന്നത്.
ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുകയും അതേ സമയം മൂന്ന് ക്യാബിനുകളിലുമായി നിരവധി യാത്രക്കാരെ ഉള്‍ക്കൊള്ളിച്ച് പറക്കാനാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
യാത്രക്കാരേയും ചരക്കുകളേയും വഹിക്കാന്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിമാനം നിര്‍മ്മിച്ചിട്ടുള്ളത്.
ഒരേ സമയം യാത്രക്കാര്‍ക്കുള്ള ക്യാബിനായും ചരക്ക് കൊണ്ടുപോകാനുള്ള പോഡുമായും ഇതിനെ ഉപയോഗപ്പെടുത്താം.

plane-2
ക്യാബിന്‍ ആവശ്യാനുസരണം മാറ്റാമെന്നതിനാല്‍ ഫ്‌ലൈറ്റിലുപയോഗിക്കുന്ന അതേ ക്യാബിനില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തി റോഡ്, റെയില്‍ ഗതാഗതത്തിനായി ഉപയോഗപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എയര്‍ ഫ്രെയിം, കോക്പിറ്റ്, എന്‍ജിനുകള്‍ എന്നിവയാണ് ഈ വിമാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഘടകങ്ങള്‍.
ഓരോ ക്യാബിനകത്തും 150ഓളം യാത്രക്കാരെ ഉള്‍ക്കാനുള്ള ശേഷി ഈ എയര്‍ക്രാഫ്റ്റിനുണ്ട്.
വിമാത്തിന്റെ ഇരു ചിറകില്‍ നിന്നും താഴേക്കായി നീളുന്ന കാലുകളാണ് ചക്രങ്ങള്‍ക്ക് പകരമായി ലാന്റിംഗിന് ഉപയോഗിക്കുന്നത്.
പതിവ് ഇടത്തരം വിമാനങ്ങള്‍ക്കുള്ള അതെ വേഗത തന്നെയാണ് ക്ലിപ്എയര്‍ എന്ന കണ്‍സെപ്റ്റിനും ഉള്ളത്. ഒരേ സമയം മൂന്ന് പോഡുകളിലായി നിരവധി യാത്രക്കാരേയും ചരക്കുകളേയും ഉള്‍പ്പെടുത്താമെന്നാണ് വലിയ വ്യത്യാസമായി കാണേണ്ടത്.

വിമാനമായി മാത്രമല്ല ഈ ക്യാബിനുകള്‍ കരമാര്‍ഗമുള്ള ഗതാഗതത്തിനും അനുയോജ്യമാണെന്നാണ് മറ്റൊരു പ്രത്യേകത. ഒറ്റൊരു വിമാനം കൊണ്ടു തന്നെ നിരവധി ആവശ്യങ്ങളാണ് നിറവേറ്റാന്‍ സാധിക്കുന്നത്.
ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ മാത്രമെ എന്തോക്കെ വെല്ലുവിളികളാണ് ഈ കണ്‍സ്‌പെറ്റിനുണ്ടാവുക എന്നത് വിലയിരുത്താന്‍ കഴിയുകയുള്ളൂ എന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.

ലേഖകന്റെ ഇമെയില്‍-bipinthampy82@gmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*