മാമത്തുകള്‍ പുനര്‍ജനിക്കുമൊ?

വിനോജ് അപ്പുകുട്ടന്‍

vinojദിനോസറുകളെപ്പോലെ തന്നെ ശാസ്ത്രജ്ഞന്‍മാരും ശാസ്ത്ര താല്‍പ്പര്യമുള്ള സാധാരണക്കാര്‍ക്കും ഇഷ്ടവിഷയമാണ് മാമത്തുകള്‍. ദിനോസറുകള്‍ക്ക് ശേഷം കരയിലെ ഏറ്റവും വലിയ മൃഗം. ഇഷ്ടം ഏറെക്കൂടിയത് കൊണ്ടാകണം ഇന്ന് ലോകത്തെ വിവിധ ഇടങ്ങളിലായി നാല് രാജ്യങ്ങളിലാണ് മാമത്തിനെ ഇന്നത്തെ ലോകത്തേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അമേരിക്കയും, റഷ്യയിലും, ചൈനയിലും സ്വീഡനിലും.

പരീക്ഷണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായവ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടക്കുന്ന ഡിഎന്‍എ ഉപയോഗിച്ചുള്ള ശ്രമവും റഷ്യയിലെ സൈബീരിയയില്‍ ആനകളിലൂടെ മാമത്തിനെ പുന സൃഷ്ടിക്കാനുള്ള ശ്രമവുമാണ്. ഈ ശ്രമങ്ങളില്‍ നിര്‍ണ്ണായക ഘട്ടം പിന്നിടാന്‍ ഒരേ ഒരു കണ്ടെത്തലിലൂടെ സാധ്യമാകും. അഴുകാത്ത മാമത്തിന്റെ ശരീരം. സൈബീരിയയിലും യൂറോപ്പിലും കാനഡയിലും എല്ലാമായി ഈ ഒരു മാമത്തിനായുള്ള ശ്രമം സജീവമായി പുരോഗമിക്കുകയാണ്.

mamath-2

മഞ്ഞ് മൂടിയ പ്രദേശത്തിനടിയില്‍ എവിടെയെങ്കിലും ഇത്തരം ശരീരം കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ക്ക് ഉറപ്പാണ്. പ്രത്യേകിച്ചും മാമത്തുകളുടെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൈബീരിയയില്‍.രക്തത്തിന്റെ ശേഷിപ്പുകളുള്ള മാമത്തിന്റെ ശരീരം ലഭിച്ചാല്‍ ഇതില്‍ നിന്ന് ഡിഎന്‍എ കണ്ടെത്താനാകുമെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ പ്രതീക്ഷ.ഇത് വഴി ക്ലോണിംഗിലൂടെ മാമത്തുകളെ പുനസൃഷ്ടിക്കാമെന്നും.

മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര്‍ അതായത് റഷ്യന്‍ ശാസ്ത്രജ്ഞര്‍ മാമത്തിന്റെ ഡിഎന്‍എ ആനയുടെ അണ്ഡാശയത്തില്‍ നിക്ഷേപിച്ച് മാമത്തുകളെ പുനസൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ്. ഇരു കൂട്ടര്‍ക്കും വേണ്ടത് അനിവാര്യമായ ശരീരമാണ്. വേനല്‍ക്കാലമായതോടെ മഞ്ഞ് വഴിമാറിത്തുടങ്ങിയ സൈബീരിയയിലും യൂറോപ്പിന്റെയും കാനഡയുടെയും വടക്കന്‍ പ്രദേശങ്ങളിലും ഗവേഷകര്‍ ഡി.എന്‍.എ ലഭിക്കാന്‍ അനുയോജ്യമായ മാമത്തിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*