ഇറിഡിയം ഫ്ളയറുകള്‍ എന്നാല്‍ എന്ത്‌ ?

ബൈജു രാജു

baijuraj@hotmail.com

baijuനിങ്ങള്‍ വൈകുന്നേരങ്ങളില്‍ ആകാശത്തില്‍ പൊടുന്നനെ ഒരു കൊള്ളിയാന്‍ പോലെ തിളക്കം കൂടി, കത്തി, മങ്ങിപ്പോകുന്ന കാഴ്ച കണ്ടീട്ടുണ്ടോ ? ഉണ്ടെങ്കില്‍ അത് ഉല്‍ക്കയോ അല്ലെങ്കില്‍ ഇറിഡിയം സാറ്റലെറ്റ് ഫ്‌ളെയറോ ആയിരിക്കും.
സാറ്റലെറ്റ് ഫോണുകള്‍ക്കും, പേജറിനും, പിന്നെ ചില വാര്‍ത്താവിനിമയ കാര്യങ്ങള്‍ക്കുമായി മോട്ടോറോള കമ്പനി ഉണ്ടാക്കിയ സാറ്റലെറ്റുകള്‍ ആണ് ഇറിഡിയം സാറ്റലെറ്റുകള്‍. 72 എണ്ണം ഇപ്പോള്‍ ഭൂമിക്കു മുകളില്‍ വലം വെക്കുന്നുണ്ട് .
ഉപഗ്രഹങ്ങള്‍ ( സാറ്റലറ്റുകള്‍ ) ധാരാളം നമ്മുടെ ഭൂമിക്കു മുകളില്‍ ഉണ്ടെങ്കിലും പ്രാധാനമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവും , ഇറിഡിയം സാറ്റലറ്റുകളും, പിന്നെ ഹബിള്‍ ടെലസ്‌കോപ്പും മാത്രമേ ഭൂമിയില്‍ നിന്ന് നന്നായി കാണാന്‍ പറ്റൂ.
ഇറിഡിയം സാറ്റലറ്റിന്റെ വശങ്ങളിലായുള്ള മൂന്നു റിഫ്‌ളകറ്റീവ് ആന്റിനകള്‍ സൂര്യപ്രകാശത്തെ നന്നായി പ്രതിഫലിപ്പിച്ചു നമ്മുടെ കണ്ണുകളില്‍ എത്തിക്കുന്നു. ISS നെ അപേക്ഷിച്ചു വളരെ ശക്തമാണു ഈ ഫ്‌ളെയറുകള്‍.
എന്നാല്‍ സെക്കന്റുകള്‍ നേരം മാത്രമേ നമുക്കിവ കാണാന്‍ സാധിക്കൂ എന്ന് മാത്രം. ഈ ഫ്‌ലെയറുകള്‍ പകല്‍ സമയം പോലും നമുക്ക് കാണാം. എല്ലാ ഇറിഡിയം ഉപഗ്രഹങ്ങളുടേയും സ്ഥാനം കൃത്യമായി നമുക്ക് അറിയുവാന്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടു. നയനമനോഹരമായ ഒരു കാഴ്ചയാണിത്.
ഭൂമിക്കു 780 കിലോമീറ്റര്‍ മുകളിലൂടെ 11 സാറ്റലറ്റുകള്‍ കൃത്യമായ അകലത്തില്‍ 2 ധ്രുവങ്ങളിലൂടെ കടന്നുപോകുന്ന ഓര്‍ബിറ്റില്‍ 100 മിനിറ്റില്‍ ഒരു വലം വെക്കല്‍ എന്ന കണക്കിനു ചുറ്റിക്കൊണ്ടിരിക്കുകയാണു. അതുപോലെ 30 ഡിഗ്രി അകലത്തില്‍ 6 ഓര്‍ബിറ്റുകള്‍. അങ്ങനെ മൊത്തം 11×6 = 66 സാറ്റലറ്റുകള്‍. ടെലികമ്യൂണിക്കേഷനു വേണ്ടി ആണു ഇവ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആദ്യം നിശ്ചയിച്ചിരുന്നത് 11×7=77 ആയിരുന്നു. അതുകൊണ്ടാണ് 77 ആറ്റോമിക് നമ്പര്‍ ആയ ‘ ഇറിഡിയം ‘ എന്ന് ഇവയ്ക്കു പേരിട്ടത്. എന്നാല്‍ 66 എണ്ണം കൊണ്ടു കാര്യം ഭംഗിയായി നടക്കും എന്നുള്ളതുകൊണ്ടു ഒരു ഓര്‍ബിറ്റ് കുറച്ചു 66 എണ്ണത്തില്‍ നിര്‍ത്തുകയാണ് ഉണ്ടായതു.
എന്നാല്‍ ഏതെങ്കിലും ചിലതിനു പ്രവര്‍ത്തനം ഇല്ലാതായാല്‍ പകരക്കാരായി 6 സാറ്റലുറ്റുകള്‍ കൂടെ ഭ്രമണ പഥത്തില്‍ ഉണ്ടു. അങ്ങനെ മൊത്തം 66+6=72 എണ്ണം.
സൂരോദയം മുതല്‍, ഒന്നര മണിക്കൂര്‍ മുന്‍പോ, സൂര്യാസ്തമയം മുതല്‍ ഒന്നരമണിക്കൂറോ ഉള്ള സമയത്തിലായിരിക്കും ഇറിഡിയം ഫ്‌ളെയറുകളും, മറ്റു സാറ്റലെറ്റുകളും നമുക്ക് നന്നായി കാണുവാന്‍ കഴിയുക.

iridium-2

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*