നീരൊഴുക്ക് കുറഞ്ഞു: വേമ്പനാട്ടു കായലില്‍ ലവണാംശം കൂടി

വെബ് ഡെസ്‌ക്
വേമ്പനാട്ടുകായലില്‍ ലവണാംശം ക്രമാതീതമായി വര്‍ധിച്ചു. 10 ദിവസം കൊണ്ടാണ് വെള്ളത്തില്‍ ലവണാംശം (ഉപ്പിന്റെ അളവ്) ക്രമാതീതമായി ഉയര്‍ന്നതെന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജെ. അബ്ദുള്‍ കരീം പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടിന്റെ പരിസരപ്രദേശങ്ങളില്‍ ലവണാംശം 11 മില്ലീമോസ് വരെ ഉയര്‍ന്നിട്ടുണ്ട്.
ആവശ്യത്തിന് മഴ ലഭിക്കാത്തതും നീരൊഴുക്ക് കുറഞ്ഞതുമാണ് ലവണാംശം കൂടാനിടയാക്കിയത്. രണ്ട് മില്ലീമോസില്‍ കൂടിയാല്‍ നെല്‍കൃഷിയെ ബാധിക്കും. ആലപ്പുഴ ജില്ലയില്‍ 20,000 ഹെക്ടറിലും കോട്ടയത്ത് 8200 ഹെക്ടറിലും പുഞ്ചക്കൃഷി ഉള്ളതിനാല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടു. നെല്‍കൃഷിയെ മാത്രമല്ല,ലവണാംശം പച്ചക്കറി കൃഷിയെ അടക്കം ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഷട്ടറുകള്‍ അടയ്ക്കുവാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു. ആറു ദിവസം കൊണ്ട് 62 ഷട്ടറുകളും അടയ്ക്കും.കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകളും അടയ്ക്കാന്‍ തീരുമാനിച്ചു.ആലപ്പുഴ കളക്ടറേറ്റില്‍ കൂടിയ തണ്ണീര്‍മുക്കം ബണ്ട് ഉപദേശക സമിതി യോഗത്തിലാണ് ഷട്ടര്‍ അടയ്ക്കാനുള്ള തീരുമാനമുണ്ടായത്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*