ശീതള പാനിയങ്ങള്‍ ഹൃദയപേശികളെ നശിപ്പിക്കും

ബൈജു രാജു
നാം കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് നാം അറിയുന്നില്ല. ഒരുപക്ഷെ അറിയുമായിരുന്നെങ്കില്‍ അത് കുടിക്കുന്നത് നാം കുറയ്ക്കുമായിരുന്നു. പഞ്ചസാര ഒരു പരിധിയില്‍ കൂടുതലായാല്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം.അതിനാല്‍ തന്നെ ശീതള പാനിയങ്ങള്‍ ദാഹം മാറ്റുമെങ്കിലും അവ നിങ്ങളെ രോഗിയാക്കുമെന്നതില്‍ സംശയമില്ല. ഇതിലുള്ള പഞ്ചസാര  ഏതൊക്കെ രീതിയിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്നുള്ളതില്‍ പലര്‍ക്കും അജ്ഞതയുണ്ട്. അമിത വണ്ണം മാത്രമല്ല, പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാവുന്നത്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്. അവയേതെന്ന് നോക്കാം.

1, ഹൃദയപേശികളെ നശിപ്പിക്കുന്നു: പഞ്ചസാരയില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളൈറ്റ് ഗ്ലൂക്കോസ് 6ഫോസ്‌ഫേറ്റ് എന്ന തന്മാത്ര ഹൃദയപേശികളെ നശിപ്പിക്കും. ഇതുവഴി രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി ദുര്‍ബലമാകും. ഗുരുതരമായ ഹൃദ്രോഗമാണ് പഞ്ചസാരയുടെ അമതി ഉപയോഗം വഴി ഉണ്ടാകുക.
2, അമിതവണ്ണം: പഞ്ചസാര പരിധിയില്ലാതെ ഉപയോഗിച്ചാല്‍, വയറിന് ഇരുവശത്തുമായി കൊഴുപ്പടിഞ്ഞുണ്ടാകുന്ന അമിതവണ്ണം പിടിപെടും. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന എല്ലാത്തര ശീതളപാനീയങ്ങളിലും അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ശീതളപാനീയങ്ങളുടെ ഉപയോഗവും അമിതവണ്ണത്തിന് ഇടയാക്കും.
3, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും: പഞ്ചസാരയുടെ അമിത ഉപയോഗം മൂലം കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടാകുകയും, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും.
4, കരളിനെയും നശിപ്പിക്കും: പഞ്ചസാര കൂടുതലായി ഉപയോഗിച്ചാല്‍, കരളിന്റെ പ്രവര്‍ത്തനത്തെയും അത് സാരമായി ബാധിക്കും. അമിത മദ്യപാനം മൂലം കരളിന് ഉണ്ടാകുന്ന നാശം തന്നെയാണ് പഞ്ചസാര അമിതമായി ഉപയോഗിക്കുമ്പോഴും കരളിന് സംഭവിക്കുന്നത്. ഇതുകൊണ്ടാണ് പഞ്ചസാര അമിതമായി അടങ്ങിയിട്ടുള്ള ശീതളപാനീയങ്ങള്‍ ശീലമാക്കിയവര്‍ക്ക് വളരെ പെട്ടെന്ന് കരള്‍രോഗം പിടിപെടുന്നത്.
5, പെട്ടെന്നു പ്രായമേറും: പഞ്ചസാരയുടെ അമിത ഉപയോഗം മൂലം, ശരീരത്തിലെ അവയവങ്ങള്‍ക്ക് പെട്ടെന്ന് പ്രായം കൂടും. ചര്‍മ്മത്തില്‍ മാത്രമല്ല, ഈ പ്രായവ്യത്യാസം അനുഭവപ്പെടുക, മറിച്ച് മസ്തിഷ്‌ക്ക കോശങ്ങള്‍ക്ക് ഉള്‍പ്പടെ ശരീരത്തിലെ എല്ലാം അവയവങ്ങളെയും ഈ പ്രായക്കൂടുതല്‍ ബാധിക്കും..

ഓരോ പാനിയത്തിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് താഴെ ചിത്രത്തില്‍

sugar-in-diffrnt

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*