മലിനീകരണത്തിനു മുന്‍പിലും മുട്ടുമടക്കാതെ കില്ലിഫിഷ്

വെബ് ഡെസ്‌ക്
മലിനീകരണം ഇന്ന് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും മൂലം പല ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിലാണെന്ന് പറയാം. എന്നാല്‍ ദൈനംദിനം മലിനീകരണം വര്‍ധിക്കുമ്പോള്‍ ഇവയെ നേരിടാന്‍ കഴിവുള്ള ജീവജാലങ്ങളും നമ്മുടെ ലോകത്തുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അത് മറ്റാരുമല്ല മത്സ്യ വര്‍ഗത്തില്‍പ്പെട്ട കില്ലിഫിഷ് തന്നെയാണ്. മലിനീകരണം അവയുടെ ആവാസവ്യവസ്ഥയെ ബാധിച്ചാലും അത്തരം സാഹചര്യവുമായി പൊരുതപ്പെട്ടു പോകുവാന്‍ കില്ലി ഫിഷിനു കഴിയുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രകൃതിയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവി വര്‍ഗവും പരിണമിക്കുമെന്നതിന്റെ തെളിവാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു.സയന്‍സ് ജേര്‍ണലില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടരിക്കുന്നത്. മലിനീകരണം ഏറെയുണ്ടാകുന്ന പ്രധാനപ്പെട്ട നാലു പ്രദേശത്ത് കില്ലിഫിഷിനെ കൂടുതലായി കണ്ടുവരാറുണ്ട്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം പ്രത്യക്ഷപ്പെടുന്ന താത്ക്കാലിക നീര്‍ക്കുഴികളില്‍ വളരുന്ന ഒരിനം വര്‍ണ്ണമത്സ്യം 17 ദിവസംകൊണ്ടാണ് വളര്‍ച്ച പൂര്‍ത്തിയാക്കി മുട്ടയിടുന്നത്.
മഴയത്ത് വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്.
കുഴികളില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന മീന്‍മുട്ടകള്‍ മഴപെയ്ത് വെള്ളംനിറഞ്ഞാലുടന്‍ വിരിയുന്നു. മാസങ്ങള്‍ക്കുള്ളില്‍ കുഴിയിലെ വെള്ളം വറ്റും. അതിനുമുമ്പ് മത്സ്യങ്ങള്‍ക്ക് വളര്‍ച്ച പൂര്‍ത്തിയാക്കി ഇണചേര്‍ന്ന് മുട്ടയിടുകയാണ് ചെയ്യാറ്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*