ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ അന്തരിച്ചു

ആദ്യ ബഹിരാകാശ സഞ്ചാരിയും ഭൂമി ചുറ്റിയ ആദ്യ അമേരിക്കക്കാരനുമായ ജോണ്‍ ഗ്ലെന്‍ അന്തരിച്ചു. 95 വയസ്സിലാണ് ഈ അമേരിക്കന്‍ ഹീറോ അന്തരിച്ചത്.

1962 ലാണ് ജോണ്‍ ഗ്ലെന്‍ തന്റെ ചരിത്ര ഭൂമി സഞ്ചാരം നടത്തിയത്. ഫ്രണ്ട്ഷിപ്പ് എന്ന പേടകത്തിലായിരുന്നു അഞ്ചേകാല്‍ മണിക്കൂര്‍ കൊണ്ട് ഭൂമിയെ വലംവച്ചത്.

1998 ഒക്ടോബര്‍ 29ന് ജോണ്‍ ഗ്ലെന്‍ ബഹിരാകാശത്തേക്ക് പറന്നപ്പോള്‍ മറ്റൊരു റിക്കാര്‍ഡ് കൂടി പിറന്നു. ബഹിരാകാശത്ത് പോകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗ്ലെന്‍. അന്ന് 77 വയസായിരുന്നു ഗ്ലെന്നിന്റെ പ്രായം.

1921ല്‍ ഒഹിയോയിലെ കേംബ്രിഡ്ജിലായിരുന്നു ഗ്ലെന്നിന്റെ ജനനം. യുദ്ധവിമാന പൈലറ്റായിരുന്ന രണ്ടാം ലോക മഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്ത ശേഷമാണ് നാസയില്‍ ചേരുന്നത്.

1974ല്‍ ഡെമോക്രാറ്റിക് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലെന്‍ 24 വര്‍ഷം സേവനം അനുഷ്ഠിച്ചു. 2011 ല്‍ യുഎസിലെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച അദ്ദേഹത്തിനു തൊട്ടടുത്ത വര്‍ഷം പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡവും ലഭിച്ചു.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*