യുവാക്കളിലെ വിഷാദരോഗം ഉദരരോഗത്തിനും കാരണമാകും

മാനസിക പ്രശ്‌നങ്ങളും ശാരീരിക രോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? വിഷാദരോഗം അനുഭവിക്കുന്ന യുവാക്കള്‍ക്ക് മറ്റു സാശീരിക രോഗങ്ങള്‍ ഉണ്ടാകാറുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ BASEL യൂനിവേഴ്‌സിറ്റിയിലെ മനശാസ്ത്രജ്ഞര്‍ ഉണ്ടെന്നാകും മറുപടി നല്‍കുക.
നമ്മള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളും മറ്റും ശാരീരിക രോഗങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകുമെന്നാണ് അവര്‍ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്. Ruhr യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചായിരുന്നു പഠനം. യുവാക്കളിലേറെയും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന ഇവര്‍ പറയുന്നു. വിഷാദരോഗമുള്ള യുവാക്കളില്‍ സന്ധിവാദവും
ദഹന വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളും ഉണ്ടാകാറുണ്ടെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. അതുപോലെ എന്തുകാര്യത്തിലും ഉത്കണ്ഠ അനുഭവിക്കുന്ന ചെറുപ്പക്കാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.ഇത്തരക്കാരില്‍ ത്വക്ക് രോഗം കണ്ടുവരുന്നതായാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. 13 നും 18 നും ഇടയില്‍ പ്രായമുള്ള 6,483 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വിസ് നാഷണല്‍ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്താല്‍ നടത്തിയ ഗവേഷണ പ്രോജക്ടിന് നേതൃത്വം നല്‍കിയത് ഡോ. മരിയന്‍ ആയിരുന്നു.മാനസിക പ്രശ്‌നവും ശാരീരിക രോഗവും എന്ന വിഷയത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് plos one എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*