ഓര്‍മയുണ്ടോ നിങ്ങള്‍ പിച്ചവെച്ചു നടന്ന കാലം?

പ്രത്യേക ലേഖകന്‍
നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവുണ്ടോയെന്ന് ഒരാള്‍ ചോദിച്ചാല്‍ എന്തുപറയും? ഭൂരിഭാഗവും പറയുക ഹേയ് ഓര്‍മ്മക്കുറവൊന്നുമില്ലെന്നാകും. ചിലപ്പോള്‍ തിരക്കു കാരണം പല കാര്യങ്ങളും വിട്ടുപോകാറുണ്ടെന്ന് ചിലര്‍ പറയും. ഇത്തരത്തില്‍ ഉത്തരം നല്‍കുന്നവരാകും നമ്മളില്‍ ഏറെയും. ഇന്നലെ നടന്ന കാര്യവും ആദ്യമായി സ്‌കൂളില്‍ പോയപ്പോഴുണ്ടായ അനുഭവവും നമ്മള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. ചിലപ്പോള്‍ കഴിഞ്ഞുപോയ കാലങ്ങള്‍ ഓര്‍ത്ത് ചിരിക്കും ചിലര്‍ നഷ്ടപ്പെട്ട അവസരങ്ങള്‍ ഓര്‍ക്കു ദുഖിക്കും, നഷ്ടപ്പെട്ട ആ പഴയ സുഹൃത്തിന്റെ കണ്ടെത്താന്‍ ശ്രമിക്കുന്നവും കുറവല്ല. ആദ്യമായി ഒന്നാം ക്ലാസിലിരുത്തി അമ്മ സ്ഥലം കാലിയാക്കിയപ്പോള്‍ വാവിട്ട് കരഞ്ഞ സംഭവം ഓര്‍ത്ത് ഇപ്പോള്‍ ചിരിക്കുന്നവരും നമുക്കിടയിലുണ്ട്. ചിലരാകട്ടെ വര്‍ഷങ്ങള്‍ മുന്‍പുള്ള കാര്യങ്ങള്‍ എത്ര ആലോചിച്ചാലും ഓര്‍മയില്‍ വരില്ല. ഇത്തരത്തില്‍ ഓര്‍മ്മ ശക്തി ഉള്ളവരും പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുള്ളവരും നമുക്കിടയിലുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും ഓര്‍ക്കുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ? നിങ്ങളുടെ ഒന്നാം വയസിലെ സംഭവങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. ആദ്യമായി നിങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയ നാള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടോ? നന്നേ ചെറുപ്പത്തില്‍ അതായത് ആദ്യമായി പിച്ചവെക്കാന്‍ തുടങ്ങിയ കാലത്തെ ഓര്‍മകള്‍ പങ്കുവെക്കാന്‍ സാധിക്കുന്നുണ്ടോ? എന്തേ അതിനു നമുക്ക് സാധിക്കുന്നില്ല. ഒന്നിനും രണ്ടിനുമിടയിലുള്ള പ്രായത്തില്‍ നമ്മള്‍ ചെയ്തുകൂട്ടിയ കുസൃതിത്തരങ്ങളൊന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ ആര്‍ക്കും കഴിയാറില്ല. ശൈശവ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. എന്നാല്‍ ഇക്കാര്യത്തിന് പ്രതിവിധി തേടി ഇറങ്ങിയിരിക്കുകയാണ് ശാസ്ത്രലോകം.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രലോകം ഇവിടെയും പരിഹാരം തേടുകയാണ്. ഭാവിയില്‍ ശൈശവ ഓര്‍മകള്‍ മുതിര്‍ന്ന നിലയില്‍ എത്തിയാലും നമുക്ക് ഓര്‍ത്തെടുക്കാനാകുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശൈശവ സ്മൃതി ഭ്രംശം എന്നു വിളിക്കുന്ന രോഗത്തിന് മിക്കവാറും പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലെ അലേഷിയോ ട്രവാഗ്ലിയയാണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.ചുട്ടയിലെ ശീലം ചുടലവരെ എന്നു പറയാറില്ലെ ബാല്യത്തിലെ ശീലങ്ങള്‍ പ്രായപൂര്‍ത്തിയാകുമ്പോഴും നമ്മെ ബാധിക്കും. നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്ന സമയങ്ങളില്‍, എങ്ങനെയാണ് ആശയവിനിമയം നടത്തേണ്ടതെന്ന് സ്വയം മനസിലാക്കി അമ്മ,അച്ഛ എന്നു വിളിക്കാന്‍ ഒരു വയസുള്ള കുട്ടിക്കു കഴിയുന്നുവെങ്കില്‍ എന്തുകൊണ്ട് ആ കുട്ടിക്കാലം ഓര്‍ത്തെടുക്കാന്‍ മുതിര്‍വര്‍ക്ക് കഴിയാതെ പോകുന്നു. ഈ പ്രതിഭാസത്തെ മാറ്റിയെടുക്കാനാണ് ആധുനിക ശാസ്്ത്രം ശ്രമിക്കുന്നത്. എലിയില്‍ നടത്തിയ പരീക്ഷണത്തിലാണ് ഭാവിയില്‍ മനുഷ്യര്‍ക്ക് ഇത്തരത്തിലൊരു കഴിവിന്റെ സാധ്യത ഗവേഷകര്‍ മുന്‍പോട്ടു വെക്കുന്നത്. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവരും കുറവല്ല.എന്തായാലും നമുക്കും കാത്തിരിക്കാം ഇന്നല്ലെങ്കില്‍ നാളെ ഇത്തരത്തിലൊരുമാറ്റത്തിനായി.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*