സമുദ്രതാപം: ഇല്ലാതാകുമോ പവിഴപ്പുറ്റുകള്‍

 

വെബ് ഡെസ്‌ക്ക്
ഓസ്‌ട്രേലിയന്‍ ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നു കേള്‍ക്കാത്തവരായി ആരും കാണില്ല. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായി കണക്കാക്കിയിരിക്കുന്ന ഇത് ഇന്ന് നാശത്തിന്റെ പാതയിലാണ്. കാരണം മറ്റൊന്നുമല്ല, കാലാവസ്ഥാ വ്യതിയാനം തന്നെ. അനിയന്ത്രിതമായ തോതില്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് തള്ളിയതും മറ്റും ബാധിച്ചിരിക്കുന്നത് നമ്മെ മാത്രമല്ല, സമുദ്രത്തെയുമാണെന്ന് ഇതില്‍ നിന്ന വ്യക്തം. 934 ദ്വീപുകളിലായി 2300 കിലോമീറ്ററില്‍ നീണ്ടുകിടക്കുന്ന പവിഴപ്പാറ ഇന്ന് വന്‍ നാശത്തിന്റെ വക്കിലാണ്. കോറല്‍ റീഫ് പഠന കേന്ദ്രമായ എ.ആര്‍.ബിയുടെ പഠനത്തില്‍ ഏകദേശം 700 കിലോമീറ്ററോളം പവിഴപ്പാറകള്‍ സമുദ്രതാപത്താല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. കടലിലെ മഴക്കാടുകള്‍ എന്നു വിളിക്കുന്ന പവിഴപ്പാറയുടെ വടക്കു ഭാഗം ഭൂരിഭാഗവും ദ്രവിച്ചിരിക്കുകയാണ്.

corallosssmall

ഏകദേശം മൂന്നില്‍ രണ്ടുഭാഗവും ഇല്ലാതായി എന്നു പറയുന്നതാവും ശരി. പവിഴപ്പുറ്റിന്റെ വടക്കു ഭാഗം പരിശോധിച്ചാല്‍ 93 ശതമാനം നശിച്ചെന്നു കണക്കുകള്‍ പറയുന്നു. അതേ സമയം മധ്യഭാഗത്ത് ആറു ശതമാനം നശിച്ചിട്ടുണ്ട്. തെക്കുഭാഗത്ത് ഒരു ശതമാനവും ദ്രവിച്ച സ്്ഥിതിയിലാണ്. പവിഴപ്പുറ്റുകളുടെ ഒരു പ്രത്യേകത ഏതു ചൂടത്തും നശിച്ചുപോയാലും സമുദ്ര താപനില പഴയ സ്ഥിയിലായാല്‍ വീണ്ടും പഴയപോലെ ആകാനും വളരാനും കഴിയും. എന്നാല്‍ ഇത്തരത്തില്‍ കാലാവസ്ഥാ വ്യത്യാനത്താല്‍ ചൂട് വര്‍ധിച്ചാല്‍ ഇവയുടെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന പറയുക അപ്രാപ്യമാകും.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*