ഭൂമിയെ ചന്ദ്രന്‍ ഉല്‍ക്കകളില്‍നിന്നും രക്ഷിക്കുന്നുണ്ടോ ?

ബൈജു രാജു
പ്രദീപ്: മാഷേ എനിക്കൊരു സംശയം.
മാഷ്: എന്താ പ്രദീപേ നിന്റെ സംശയം. സംശയങ്ങള്‍ മനസില്‍ വെച്ചുകൊണ്ടിരിക്കരുത്. നീ ഭയമില്ലാതെ ചോദിക്കൂ.അറിയാവുന്ന ശാസ്ത്ര വിവരങ്ങള്‍ നമുക്ക് പങ്കുവെക്കാം. അങ്ങനെയല്ലേ അറിവ് വര്‍ധിക്കുക.

പ്രദീപ്: മാഷേ അത് മറ്റൊന്നുമല്ല, ചന്ദ്രനെ നമ്മള്‍ അമ്പിളിയമ്മാവന്‍ എന്നല്ലേ വിളിക്കാറ്. അമ്മാവന്‍ എന്നാല്‍ അമ്മയുടെ സഹോദരന്‍. അങ്ങനെവരുമ്പോള്‍ സഹോദന് പെങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടല്ലോ? ഈ രീതിയില്‍ ചന്ദ്രന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
മാഷ്: പ്രദീപേ… ഇതുവരെ ആരും ചോദിക്കാത്ത സംശയമാണ് നീ ഇന്ന് ചോദിച്ചത്. ഒരുപക്ഷേ, പലര്‍ക്കും അറിയാത്ത കാര്യമാണ് അത്. ചന്ദ്രന്‍ ഭൂമിയെ സംരക്ഷിക്കുന്നുണ്ടോയെന്നത്. എന്നാല്‍ കേട്ടോളൂ. സഹോഡരന്‍ സഹോദരിയെ സംരക്ഷിക്കുന്ന പോലെ ചന്ദ്രനും തന്റെ കടമ ചെയ്യുന്നുണ്ട്.
ചന്ദ്രന്‍ നല്ലൊരുശതമാനം ഉള്‍ക്കകളെയും തന്നിലേക്ക് വീഴ്ത്തി ഭൂമിയെ രക്ഷിക്കുന്നുണ്ട്.
ചന്ദ്രന്റെ ഒരു പകുതി മാത്രമാണ് എപ്പോഴും ഭൂമിയുടെ നേരെ വരുന്നത്. മറ്റേ പകുതി ഭൂമിക്ക് എതിര്‍ വശത്താണ്.
ചിത്രം നോക്കുക. ആദ്യത്തേത് ഭൂമിയുടെ സൈഡില്‍ വരുന്ന ചന്ദ്രന്റെ ഫോട്ടോയും, രണ്ടാമത്തേത് അപ്പുറത്തെ വശവും.
അത് രണ്ടും നോക്കിയാല്‍ നമുക്ക് വ്യക്തമായി മനസിലാക്കാം.. ഭൂമി ഉള്ള ഭാഗം അധികം ഉല്‍ക്കാ ഗര്‍ത്തങ്ങള്‍ ഇല്ല. എന്നാല്‍ മറുപുറം നിറയെ ഉല്‍ക്കാ ഗര്‍ത്തങ്ങള്‍ ആണ് !! ഭൂമിയുടെ ആകര്ഷണവലയത്തിലായി,.. ഭൂമിയിലേക്ക് വന്നുകൊട്ടിരിക്കുന്ന ഉല്‍ക്കകളെ ചന്ദ്രന്റെ ഓര്‍ബിറ്റിങ് കാരണം, ചന്ദ്രന്റെ പാതയില്‍ എത്തുകയും, തന്മൂലം ചന്ദ്രനില്‍ വീഴുകയും ചെയ്യുന്നു. ചന്ദ്രന്‍ ഇല്ലായിരുന്നു എങ്കില്‍ ആ ഉല്‍ക്കകളെല്ലാം ഭൂമിയില്‍ വീഴേണ്ടവ ആയിരുന്നു.??
ഇപ്പോള്‍ മനസിലായോ ചന്ദ്രനെ വെറുതെയല്ല അമ്പിളിയമ്മാവന്‍ എന്നുവിളിക്കുന്നതെന്ന്.

(മറ്റൊരു വിഷയവുമായി വീണ്ടും കാണാം)

baiju baijuraj@hotmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*