എന്താണ് ഓട്ടോമാറ്റിക് അലേര്‍ട്ട് ആന്‍ഡ് കണ്‍ട്രോള്‍ ഓവര്‍ സെക്കന്‍ഡറി ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം?

സാന്‍ജോ സിബി മൂലംകുന്നം
വീട്ടില്‍ വൈദ്യുതി പോകുമ്പോള്‍ ശോ! ഈ വിവരം ആരെങ്കിലുംകെ.എസ്.ഇ.ബിക്കാരെ വിളിച്ചു ഒന്നു പറഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. സമയം ഒരുപാട് കഴിഞ്ഞിട്ടും വൈദ്യുതി വരാത്തതതിനാല്‍ പല്ലിറുമ്മുന്നവരും വീണ്ടും വീണ്ടും കെ.എസ്.ഇ.ബിയിലോട്ട് വിളിച്ച് മടുക്കുന്നവരും നമുക്കിടയില്‍ ഉണ്ടാവും .ഒരുകാറ്റടിച്ചാല്‍ വൈദ്യുതി പോകുന്ന പ്രദേശങ്ങള്‍ നഗരങ്ങളില്‍ കാണാറില്ലെങ്കിലും ഗ്രാമങ്ങളില്‍ ഇപ്പൊഴും അത്തരം പ്രദേശങ്ങള്‍ അനവധിയാണ് .ഇലക്ട്രിക്ക് ലൈനുകള്‍ പാടങ്ങളിലൂടെ പോകുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ കാറ്റത്ത് കമ്പികള്‍ കൂട്ടിയിടിച്ച് വൈദ്യുതി പോകുന്നത് നിത്യ സംഭവമാണ് . രാത്രി കാലങ്ങളിലാല്‍ ആണെങ്കില്‍ പറയുകയും വേണ്ട.

സപ്ലൈപോയി 5 സെക്കണ്ടിനുള്ളില്‍ ഏതു ഭാഗത്തുള്ള ഏതുട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഏതു ഫേസിലെ ഏതു ബ്രാഞ്ചില്‍ ഫ്യൂസ് പോയി , ഏതു ഭാഗത്ത് വൈദ്യുതി മുടങ്ങി എന്ന് കെ.എസ്.ഇ.ബി ഓഫീസില്‍ മെസേജ് ലഭിക്കാന്‍ ഒരു സംവിധാനം. അതാണ്Automatic alert and control over secondary distributionsystem(AACSDS) .ഒരേ സമയം മെസേജ് ലൈന്‍മാനുംമേലുദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നതു മൂലം പെട്ടെന്ന്പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നു. ഇനി അറിഞ്ഞില്ല കേട്ടില്ല പറഞ്ഞില്ല എന്നുള്ള വാദങ്ങള്‍ എല്ലാം തികച്ചും അപ്രസക്തം മാത്രം.നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാത്ത ഘശിലാമി
മാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ആവാം.
വിക്രത്തിന്റെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം അന്യന്‍ കാണാത്തവര്‍ ഉണ്ടാവില്ല. ആ സിനിമയിലെ പ്രധാന കഥാപാത്രം അമ്പിയുടെ സഹോദരി മരിക്കുന്ന ഒരു സീന്‍ ഉണ്ട് , റോഡില്‍ കെട്ടിക്കിടക്കുന്നവെള്ളത്തില്‍ പൊട്ടിവീണ വൈദ്യുത ലൈനിലൂടെ പ്രവഹിച്ച വൈദ്യുതിയാണ് ആ കുരുന്നിന്റെ ജീവന്‍ അപഹരിക്കുന്നത് .യഥാര്‍ഥ ജീവിതത്തിലും സമാന സംഭവങ്ങള്‍ ധാരാളം നാം കേട്ടിട്ടുണ്ട്. കുട്ടനാട്ടിലെ വെള്ളക്കെട്ടുകളില്‍വെള്ളപ്പൊക്ക സമയത്ത് പോസ്റ്റുകള്‍ കടപുഴുകി വീണ് കമ്പി പൊട്ടി വീണ്ധാരാളം പേര്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ട് ,ഇപ്പോഴുംസംഭവിച്ചുകൊണ്ടിരിക്കുന്നു .ഇനി പൊട്ടിവീണില്ലെങ്കിലും സമാന സംഭവങ്ങള്‍ കുട്ടനാട്ടില്‍ സര്‍വ്വ സാധാരണമാണ് ,മീന്‍ പിടിക്കാന്‍ വൈദ്യുതലൈന്‍ വെള്ളത്തില്‍ഇടുന്നത് ഒരു കാരണമാണ് . ഈ പ്രശ്‌നത്തിനൊരു ശാശ്വതപരിഹാരവും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും . വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ അടുത്തു പോയിഫ്യൂസ് ഊരാതെ വിദൂരത്തില്‍ ഇരുന്നു കൊണ്ടു തന്നെ ലൈന്‍ ഓഫ്‌ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെരണ്ടാമത്തെ പ്രത്യേകത അതിനായി ഫോണ്‍ എടുത്ത് ഒരു മെസേജ് അയക്കുകയേ വേണ്ടൂ ഇനി ഫ്യൂസ് ഊരാന്‍ ട്രാന്‍സ്‌ഫോര്‍മറിനടുത്ത് പോകണ്ട എന്നുചുരുക്കം.

aacsds2

റിംഗ് മെയിന്‍ കണ്‍ട്രോളാണ്  ഇതിന്റെ മറ്റൊരു പ്രത്യേകത .ഫോള്‍ട്ട്ഡിറ്റെക്ഷന്‍എളുപ്പമാക്കാനും മറ്റ് പല കാര്യങ്ങള്‍ കണക്കില്‍ എടുത്തും ഒരു ഉപ കേന്ദ്രത്തിന്കീഴിലുള്ള സ്ഥലങ്ങളെ പല മേഖലകളായി തിരിക്കുന്നു ഓരോന്നിലും ഓരോ സ്വിച്ച് കളും വക്കുന്നു. ഈപ്രദേശങ്ങളില്‍ എവിടെ എങ്കിലും ഒരു ഫോള്‍ട്ട് ഉണ്ടായാല്‍ സബ്‌സ്‌റ്റേഷനിലെ സര്‍ക്യൂട്ട് ബ്രേക്കര്‍ ഓഫ് ആകും ,പക്ഷേ അപ്പോഴും എവിടെയാണ് ഫോള്‍ട്ട്എന്ന് അറിയാന്‍ പറ്റില്ല. അത് കണ്ട് പിടിക്കുന്നതിനായി ഓരോമേഖലകളുംും ഓഫ് ആക്കും എന്നിട്ടേ്രേബ്രക്കര്‍ ഓണാക്കും.പിന്നീട്ഓരോമേഖലകളിലായി സ്വിച്ച് ഓണ്‍ ചെയ്യും എന്നാല്‍ പ്രശ്‌നമുള്ളമേഖല ഓണാക്കുമ്പോള്‍ വീണ്ടും ബ്രേക്കര്‍ൃ ഓഫ് ആകും.ഇങ്ങനെയൊണ് എവിടെയാണ് പ്രശ്‌നം ഉണ്ടെന്ന് കണ്ടെത്തുക.എന്നാല്‍ എ.എ.സി.എസ്.ഡി.എസ് ഇതിനും ഒരു പോംവഴി ആണ്. ഈ ൃലഴശീി ലെ സ്വിച്ച്കള്‍ ഓഫ് ആക്കാന്‍ ഓരോമേഖലകളിലും പോകണ്ട പകരം ഫോണ്‍ എടുത്ത് ഒരു മെസേജ്അയക്കുകയേ വേണ്ടൂ . സമയം, അധ്വാനം, ജോലിക്കാരുടെ എണ്ണം അവരുടെ യാത്രാ ചെലവ് , വരുന്ന കാലതാമസം എല്ലാംകുറയ്ക്കാം .ഒരാള്‍ക്ക് തന്നെ ഈ കൃത്യങ്ങള്‍ എല്ലാംചെയ്യുകയുംആവാം .പ്രത്യേക നൈപുണ്യം ഒന്നും ആവശ്യം ഇല്ല താനും.വലിയ ഫ്‌ലാറ്റുകളിലും ഈ രീതി പരീക്ഷിക്കാന്‍ സാധിക്കും എവിടെ ഫോള്‍ട്ട് ഉണ്ടായി സപ്ലൈ പോയാലും ഇലക്ട്രീഷന്ഒരു മെസേജ് കിട്ടും അതും സപ്ലൈ പോയി എന്ന് വീട്ടില്‍ ഉള്ളവര്‍മനസിലാക്കും മുന്‍പ് തന്നെ!!!! .പ്രധാന ബ്രേക്കര്‍ൃ ഓഫ് ആയാല്‍ റിംഗ് മെയിന്‍ രീതിയില്‍ തന്നെ ഏതു ഫ്‌ലോറില്‍ ഏത് വീട്ടില്‍ ആണ് പ്രശ്‌നംഎന്ന് കണ്ടു പിടിക്കുകയും ആവാം .വൈദ്യുതി പോയാല്‍ ഉടന്‍ ജനറേറ്റര്‍ തനിയേ ഓണായാല്‍ എങ്ങനെ ഉണ്ടാകും .അതിനും ഒരു ഈ സാങ്കെതിക വിദ്യയില്‍ സാധ്യതയുണ്ട്.വൈദ്യുതി പോയി എട്ടു സെക്കന്‍ഡിനുള്ളില്‍ ജനറേറ്റര്‍ തനിയേ ഓണ്‍ആകും ,വൈദ്യുതി വന്നാല്‍ തനിയേ ഓഫ് ആകും .ഈ സംവിധാനം നിലവില്‍ ഉള്ളതാണ് പക്ഷെ അതിന് ലക്ഷങ്ങള്‍ ചിലവാകുമ്പോള്‍ അഅഇടഉട ന്റെ ഈ ഒരു ഭാഗം മാത്രം ഉണ്ടാക്കി എടുക്കാന്‍ ചിലവാകുന്നത് അഞ്ഞൂറു രൂപയില്‍ താഴെ മാത്രം .പഴയ ജനറേറ്ററുകളും ഇതുമായി ബന്ധിച്ചാല്‍് അവയെയും പുതിയജനറേറ്ററുകള്‍ പോലെയാക്കാം എന്നതാണ് മറ്റൊരു ഗുണം.കര്‍ഷിക മേഖലയിലും ഉണ്ട് ഈ സാങ്കേതിക വിദ്യയ്ക്ക് സാധ്യതയേറെയാണ്. അത് മനസിലാക്കാന്‍ നമുക്ക് കുട്ടനാട്ടിലേക്ക് ഒന്ന് യാത്ര ചെയ്യേണ്ടിവരും. കുട്ടനാട്ടുകാര്‍ക്കറിയാം ഓരോ നെല്‍ ചെടിയെയും എത്ര കാര്യമായിട്ടാണ് കര്‍ഷകര്‍ നോക്കുന്നത് . വളരെ സൂക്ഷിച്ച് ചെയ്യേണ്ട ജോലിയാണ് നെല്‍കൃഷി . പാടത്തെ ജലാംശംമണിക്കൂറുകള്‍ ഇടവിട്ട് ക്രമീകരിക്കേണ്ടതായി ഉണ്ട്. ജല നിരപ്പില്‍ നിന്നും താഴെ കൃഷി ചെയ്യുന്നതിനാല്‍ പാടത്ത് ആരും വെള്ളം കയറ്റണ്ട കാര്യമില്ല അത് തന്നെ ഉറവയായി എത്തിക്കോളുംഅങ്ങനെ എത്തുന്ന വെള്ളം കൂടിയാല്‍ നെല്‍ച്ചെടികള്‍ ചീഞ്ഞുപോകാന്‍ ഉള്ള സാധ്യത വലുതാണ് . അതുകൊണ്ട് തന്നെ പാടത്തെ വെള്ളംവറ്റിക്കണം . പണ്ട് ചക്രം കൊണ്ട് ചെയ്തിരുന്ന ആ ജോലി ഇപ്പോള്‍ നിര്‍വ്വഹിക്കുന്നത് മോട്ടോര്‍ തറ എന്ന് അറിയപ്പെടുന്ന ഇലക്ട്രിക്കല്‍ പമ്പില്‍ കൂടെയാണ് .ത്രീ ഫേസ് ഇന്‍ഡക്ഷന്‍ മോട്ടോര്‍ ഉപയോഗിച്ചാണ് മോട്ടോര്‍തറകള്‍ പ്രവര്‍ത്തിക്കുന്നത്് . ഇടക്കിടക്ക്മോട്ടോര്‍ നടത്തേണ്ടതുള്ളതുകൊണ്ട് പമ്പ് ഓപ്പറേറ്റര്‍മ്മാര്‍ മോട്ടോര്‍ തറകളില്‍ തന്നെ രാത്രി സമയത്ത് ഉള്‍പ്പെടെ കഴിച്ച് കൂട്ടേണ്ടതായി വരുന്നു .ഒരു ഫേസ് പോയാല്‍ മോട്ടോര്‍ കറങ്ങുയില്ലെന്നു മാത്രമല്ല . ആ അവസ്ഥയില്‍ തുടര്‍ന്നാന്‍ വിന്‍ഡിംഗ്കത്തിപ്പോക്കുകയും ചെയ്യും അതു കൊണ്ടു തന്നെ ഒരു ഫേസ്‌പോയാല്‍ മോട്ടോര്‍ ഉടന്‍ നിര്‍ത്തണം.

ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് നേരിട്ടാണ് എല്ലാ മോട്ടോര്‍തറകളിലേക്കും സപ്ലൈ കൊടുത്തിരിക്കുന്നതിനാല്‍ ഇതും എ.എ.സി.എസ്.ഡി.എസിന്റെന്റെ ഭാഗമാണ് . മോട്ടോര്‍ തറകളുടെ പ്രവര്‍ത്തനം ഏതാണ്ട്പൂര്‍ണ്ണമായി തന്നെ ഈ സംവിധാനം ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാന്‍സാധിക്കും. പ്രോഗ്രാമില്‍ ചെറിയ മാറ്റം വരുത്തണമെന്ന് മാത്രം.സപ്ലൈ പോയി മോട്ടോര്‍ നിന്നാല്‍ വിവരം കര്‍ഷകര്‍ക്ക് അപ്പോള്‍തന്നെ മെസേജ് ആയി ലഭിക്കുന്നു. വീട്ടില്‍ ഇരുന്നു കൊണ്ടു തന്നെ മോട്ടോര്‍തറ പ്രവൃത്തിപ്പിക്കാനും സാധിക്കുന്നു. ഏക്കറുകള്‍ നീണ്ട് കിടക്കുന്ന ആര്‍ ബ്ലോക്ക്, സി.ബ്ലോക്ക് പാടശേഖരത്തിന്റെ ഒരറ്റത്തു നിന്ന് കൊണ്ട് മറ്റേ അറ്റത്തുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടാകണം എന്ന കര്‍ഷകരുടെ അഭ്യര്‍ഥനയാണ് ഇതും പ്രോജക്ടിന്റെ ഭാഗമാക്കാന്‍ കാരണം .ഇനിയും ഒരുപാട് മേഖലകളില്‍ നിരവധി സാധ്യതകള്‍ ഈ സംവിധാനത്തിനുണ്ട്.

(പാലാ സെന്റ്.ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിയനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിയാണ് ലേഖകന്‍)

sanjo  sanjosibim@gmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*