സ്പീഡ് ബ്രേക്കറില്‍ നിന്നും വൈദ്യുതിയുണ്ടാക്കാം; ന്യൂതന ആശയവുമായി വിദ്യാര്‍ഥികള്‍

സ്വന്തം ലേഖകന്‍

കോട്ടയം: വൈദ്യുതി ക്ഷാമത്തിന്റെ പേരില്‍ ബുദ്ധിമുട്ടുന്ന നമ്മുടെ നാടിന് പുത്തന്‍ ആശയങ്ങള്‍ പകര്‍ന്നു നല്‍കി വിദ്യാര്‍ഥികള്‍. ജലത്തില്‍ നിന്നും കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും മാത്രമല്ല വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുകയെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.ദിവസവും അനേകം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലെ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് കണ്ടെത്തി ഈ കുട്ടി ശാസ്ത്രജ്ഞര്‍.

കോട്ടയം കുടമാളൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ അജയ് ബാബു, ആനന്ദ് ശങ്കറുമാണ് ന്യൂതന ആശയത്തിന് പിന്നില്‍. റോഡില്‍ പലയിടത്തിലും നമ്മള്‍ സ്പീഡ് ബ്രേക്കര്‍ കാണാറില്ലെ. ഈ സ്പീഡ് ബ്രേക്കറിനെ ശാസ്ത്രീയമായി ഉയോഗപ്പെടുത്തിയാണ് ഇവര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വിദ്യ കണ്ടെത്തിയത്. ഹമ്പില്‍ നിന്നും ഒരു ദിവസം ഏകദേശം നാലു യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ഈ വൈദ്യുതി ഉപയോഗപ്പെടുത്തി രാത്രി കാലങ്ങളില്‍ വഴിയോരലൈറ്റുകള്‍ പ്രകാശിപ്പിക്കാനാകും. റോഡില്‍ ഹമ്പ് നിര്‍മിക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ വൈദ്യുതി നിര്‍മിക്കാവുന്നതേയുള്ളു. ഏകദേശം 11,2000 രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.ഇനി നിര്‍മാണ രീതിയെങ്ങനെയെന്ന് പറയാം. സൈക്കിള്‍ ലൈറ്റ് പ്രകാശിക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധിച്ചിട്ടില്ലെ, ആ രീതിയാണ് ഇവര്‍ ഇവിടെയും പരീക്ഷിച്ചിരിക്കുന്നത്.സൈക്കിളില്‍ ബള്‍ക്ക് പ്രകാശിക്കണമെങ്കില്‍ പെഡലും ചക്രവും ഡയനാമോയും വേണം. ഇതു തന്നെയാണ് റോഡില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ആശയത്തിനും ഉപയോഗപ്പെടുത്തിയത്.
ഹമ്പിന് താഴ് ഭാഗത്തായി ഒരു സ്പ്രിംഗ് ഘടിപ്പിക്കും. ഈ സ്പ്രിംഗിനെ ഒരു ചക്രവുമായി ബന്ധപ്പെടുത്തും. ചക്രത്തെ ബന്ധപ്പെടുത്തിയിരിക്കുന്നത് ഒരു ഡയനാമോയിലേക്കാണ്. ഡയനാമോ കണക്ട് ചെയ്തിരിക്കുന്നത് ഒരു പവര്‍ സ്റ്റേഷനുമായും. ഏകദേശം നാലു യൂനിറ്റ് പവര്‍ ശേഖരിച്ചുവെക്കാവുന്ന ബാറ്ററിയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ഹമ്പില്‍ വാഹനം കയറുമ്പോള്‍ സ്പ്രിംഗ് ഘടിപ്പിച്ചതിനാല്‍ സ്വാഭാവികമായും ഹമ്പ് താഴും. അങ്ങനെ ചക്രം കറങ്ങുകയും ഡയനാമോ പ്രവര്‍ത്തിക്കുകയും ചെയ്യും. ഈ രീതിയില്‍ ഡയനാമോയില്‍ നിന്ന് പുറത്തേക്ക് വരുന്ന ചെറിയ തോതിലുള്ള ഊര്‍ജ്ജം പവര്‍ സ്റ്റേഷനില്‍ ശേഖരിക്കുകയാണ് ചെയ്യുക.ബാറ്ററിക്ക് ശേഖരിക്കാവുന്നതിലധികം ഉര്‍ജ്ജം ഒരു ദിവസം ലഭിച്ചാല്‍ ഓട്ടോമാറ്റിക്കല്‍ ഡയനാമോയും പവര്‍ സ്റ്റേഷനും തമ്മിലുള്ള ബന്ധം വിച്ഛേദിക്കും. അതിനാല്‍ മറ്റു അപകടങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല.ഇത്തരത്തില്‍ വിവധ ജംഗ്ഷനുകളിലും മറ്റും ഇത് സ്ഥാപിച്ചാല്‍ പ്രദേശത്തെ വഴി വിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള വൈദ്യുതി വഴിയില്‍ നിന്നും ഉത്പാദിപ്പിക്കാനാകുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.ധന സഹായം ലഭിച്ചാല്‍ തങ്ങളുടെ ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് കുട്ടിശാസ്ത്രജ്ഞര്‍.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*