ആര്‍ട്ടിക് സമുദ്രത്തിന് 2050 ല്‍ എന്തുസംഭവിക്കും?

വെബ് ഡെസ്‌ക്
ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞു കട്ടികള്‍ 2050ഓടെ ഇല്ലാതാകുമെന്ന് പഠനം.ശീതകാലത്തു സമുദ്രോപരിതലം തണുത്തുറയുന്നു. മഞ്ഞു വീഴുന്നതിനനുസരിച്ചു അവിടെ വലിയ മഞ്ഞു കട്ടികള്‍ ഉണ്ടാവുന്നു.ഇവയില്‍ ചിലത് ചൂടുകാലം ആകുമ്പോള്‍ ഉരുകാന്‍ തുടങ്ങും. എന്നിരുന്നാലും സമുദ്രത്തിന്റ നല്ലൊരു ഭാഗവും മഞ്ഞു കട്ടികളാല്‍ മൂടപ്പെട്ടുതന്നെ ചൂടുകാലത്തും
കാണപ്പെടും. പക്ഷെ ഈ അവസ്ഥക്ക് മാറ്റം വരാന്‍ പോകുന്നു എന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നമുക്കു തരുന്നത്.അമേരിക്കന്‍ നിവാസികള്‍ അവരുടെ ദൈനംദിന ആവശ്യങ്ങളില്‍ നിന്നും പുറന്തള്ളുന്ന
കാര്‍ബണ്‍ ഡൈയോക്‌സിഡ് അളവ് ക്രമാതീതമായി ഉയര്‍ന്നു വരുന്നതാണ് ഈ അവസ്ഥക്ക് കാരണം. ഒരു ശരാശരി അമേരിക്കക്കാരന്‍ ഏകദേശം 16 മെട്രിക് ടണ്‍ CO2 എല്ലാ
വര്‍ഷവും പുറന്തള്ളുന്നു. അതില്‍ ഒരോ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു ഏകദേശം 3 sq. m(32sq. foot) മഞ്ഞു കട്ടികള്‍ ഉരുകാന്‍
കാരണം ആകുന്നു. ലോകത്തുള്ള എല്ലാ മനുഷ്യരുടെയും വച്ച് കണക്ക് കൂട്ടിയാല്‍ ഏകദേശം 36 ബില്യണ്‍ മെട്രിക് ടണ്‍ CO2 എല്ലാ വര്‍ഷവും അന്തരീക്ഷത്തില്‍
എത്തിച്ചേരുന്നു.മുന്‍പോട്ട് അതിന്റെ അളവ് ഉയരാനെ സാധ്യത ഉള്ളു. ഫലമോ?ചൂട് കാലത്തു മഞ്ഞു കട്ടികള്‍ ഇല്ലാത്ത ഒരു ആര്‍ട്ടിക് സമുദ്രവും.2050ല്‍ ഇങ്ങനെ സംഭവിച്ചാല്‍, 125,000 വര്ഷങ്ങള്‍ക്കു ശേഷം ആദ്യമായി ആകുംമഞ്ഞു കട്ടികള്‍ പൂര്ണമായി ഇല്ലാത്ത ഒരു അവസ്ഥ വരുന്നത്. ഇവരുടെ ഈകണ്ടെത്തല്‍ ആഗോളതാപനത്തിലേക്കും ഗ്രീന്‍ ഹൗസ് ഇഫക്ടിലേക്കും ആണ് വിരല്‍ ചൂണ്ടുന്നത്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*