വളവുകളിലെ അപകടങ്ങള്‍ ഒഴിവാക്കാം; മാഗ്‌നറ്റിക് സെന്‍സര്‍ പോസ്റ്റുമായി വിദ്യാര്‍ഥിനികള്‍

കോട്ടയം: അപകടങ്ങള്‍ പതുങ്ങിയിരിക്കുന്ന കൊടുംവളവുകള്‍ നമ്മുടെ നാട്ടില്‍ നിരവധിയുണ്ട്. ഈ വളവുകളിലുണ്ടാകുന്ന അപകടത്തില്‍ പൊലിയുന്ന ജീവനുകളും നിരവധി. ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും രക്ഷനേടാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി കുട്ടിശാസ്ത്രജ്ഞര്‍ രംഗത്തെത്തി.കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ എസ്. മീനാക്ഷി, ജോമ സൂസന്‍ മോന്‍സി എന്നിവരാണു പുതിയ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. ഇവര്‍ രൂപകല്‍പ്പന ചെയ്ത മാഗ്‌നറ്റിക് സെന്‍സര്‍ പോസറ്റ് എന്ന ന്യൂതന ആശയം റോഡിലെ വളവുകളിലുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനു സഹായകരമാകുമെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. വളവിനോടു ചേര്‍ന്നുള്ള പോസ്റ്റുകളില്‍ ചുവന്ന ലൈറ്റുകള്‍ ഘടിപ്പിക്കും. രാത്രിയിലും പകലും ഇരുദിശയില്‍ നിന്നും വാഹനങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ ഈ ചുവന്ന ലൈറ്റുകള്‍ പ്രകാശിക്കും. ഇതോടെ എതിര്‍ദിശയില്‍ നിന്നും വാഹനങ്ങള്‍ കടന്നുവരുന്ന കാര്യം െ്രെഡവര്‍മാര്‍ മനസിലാക്കി വാഹനങ്ങളുടെ വേഗത കുറച്ചു വളവുകള്‍ കടക്കുകയും അപകടം ഒഴിവാകുകയും ചെയ്യും. വളവുകളോടു ചേര്‍ന്നുള്ള റോഡുകളുടെ ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന മാഗ്‌നറ്റും സെന്‍സറും വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മാഗ്‌നറ്റും ഒരോ സമയം ഈ റോഡുകളില്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി സെന്‍സറുകള്‍ പ്രവര്‍ത്തിച്ചാണു ചുവന്ന ലൈറ്റുകള്‍ തെളിയുന്നതും അപകടം ഒഴിവാകുന്നതുമെന്നു വിദ്യാര്‍ഥിനികള്‍ പറയുന്നു. അതേസമയം ഒരു വശത്ത് നിന്നും വാഹനം വരുകയും മറുവശത്തു നിന്നും വാഹനം വരാതിരിക്കുകയും ചെയ്താല്‍ ലൈറ്റുകള്‍ പ്രകാശിക്കുകയുമില്ല.

ഇപ്പോള്‍ പുതിയതായി വിപണിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളിലും സെന്‍സറും മാഗ്‌നറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി മാഗ്‌നറ്റിക് സെന്‍സര്‍ പോസ്റ്റ് പരീക്ഷിക്കാവുന്നതാണ്.
കോട്ടയത്തു നടന്ന ശാസ്‌ത്രോത്സവത്തില്‍ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ രൂപം നല്‍കിയ മാഗ്‌നെറ്റിക് സെന്‍സര്‍ പോസ്റ്റിന്റെ പ്രവര്‍ത്തനം എസ്. മീനാക്ഷി, ജോമ സൂസന്‍ മോന്‍സി എന്നിവര്‍ വിശദീകരിക്കുന്നു.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*