വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണം വര്‍ധിക്കുന്നു

വെബ് ഡെസ്‌ക്
മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ നാം തകര്‍ക്കുന്നത് മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയാണ്. ഇത്തരത്തില്‍ ആവാസ വ്യവ്‌സഥയിലുണ്ടായ മാറ്റത്തിലൂടെ പല പക്ഷികള്‍ക്കും വംശ നാശം സംഭവിച്ചുവെന്നു വേണം പറയാന്‍. ഇത് ശരിവെക്കുന്നതാണ് പുതിയ ഗവേഷണ ഫലങ്ങള്‍.രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയന്റെ കണക്കുകള്‍ തെറ്റാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇവര്‍ ചുവന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിലധികം പക്ഷികള്‍ ഇന്ന് ഭൂമിയില്‍ വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്കുകള്‍. വികസന മേഖലകളില്‍ 200 ലധികം പക്ഷികള്‍ വംശനാശ ഭീഷണിയിലാണ്.

duke യൂനിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ പക്ഷികള്‍ അന്യം നിന്നു പോകുന്നുവെന്ന് വ്യക്തമായത്. റിമോര്‍ട്ട് സെന്‍സിംഗ് ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണത്തിലാണ് ഇത്തരത്തില്‍ അനേകം ജീവികള്‍ അന്യം നില്‍ക്കുന്നതായി കണ്ടെത്തിയത്.മനുഷ്യന്റെ ഇടപെടല്‍ മൂലം മാറ്റം സംഭവിച്ചത് പക്ഷികളുടെ വാസ സ്ഥലങ്ങള്‍ക്കാണ്. ഇവര്‍ നടത്തിയ നിരീക്ഷണത്തില്‍ നിരവധി സ്ഥലങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. പക്ഷികള്‍ കൂടുകെട്ടി ജീവിക്കുന്ന മരങ്ങള്‍ ഇല്ലാതാകുന്നതും ഇവയുടെ തീറ്റയില്‍ ഗണ്യമായ കുറവുണ്ടായതും വംശനാശത്തിലേക്ക് പക്ഷികള്‍ എത്തുന്നതിന് കാരണമായി.
കഴിഞ്ഞിരുന്ന 600 ലധികം സ്പീഷിസിനാണ് ഈ മാറ്റം കാര്യമായി ബാധിച്ചത്.ബ്രസീല്‍, സെന്‍ട്രല്‍ അമേരിക്ക, കൊളംബിയ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവടങ്ങളിലാണ് നിലവില്‍ 600
ല്‍ ലധികം വര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍ വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്നത്. അതേ സമയം, ഐ.യു.സി.എന്നിന്റെ റെഡ് ലിസ്റ്റില്‍ 108 വര്‍ഗം മാത്രമാണ് ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്നതെന്നാണ് പറയുന്നത്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*