നമുക്ക് ഗാലക്‌സിയെ പരിചയപ്പെടാം

 

സാബു ജോസ്
നക്ഷത്രങ്ങളും നക്ഷത്രാവശിഷ്ടങ്ങളും നക്ഷത്രാന്തര മാധ്യമവും തമോദ്രവ്യവും ചേര്‍ന്നുള്ള പിണ്ഡമേറിയതും ഗുരുത്വാകര്‍ഷണത്താല്‍ ബന്ധിതവുമായ വ്യൂഹമാണ് താരാപഥം അഥവ ഗാലക്‌സി.

1’പാലുപോലെയുള്ളത്’ എന്ന അര്‍ഥം വരുന്ന ഗാലക്‌സിയാസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഗാലക്‌സി എന്ന ഇംഗ്ലീഷ് വാക്ക് ഉരുത്തിരിഞ്ഞത്.
2 ഒരു കോടി മുതല്‍ ഒരു ലക്ഷം കോടി നക്ഷത്രങ്ങള്‍വരെയുള്ള ഗാലക്‌സികളുണ്ട്
3 ദൃശ്യപ്രപഞ്ചത്തില്‍ പതിനായിരം കോടിയില്‍ പരം ഗാലക്‌സികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.
4 ഗാലക്‌സികള്‍ വ്യത്യസ്ഥ ആകൃതിയില്‍ കാണപ്പെടുന്നു. ദീര്‍ഘ വൃത്താകാരം(elliptical), സര്‍പ്പിളംspiral), വിചിത്രാകാരംpeculiar), അനിയതം(irregular)എന്നിങ്ങനെയാണ് താരാപഥങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത്.
5 നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥം ഒരു സര്‍പ്പിള താരാപഥമാണ്(barred-spiral galaxy).
6 ക്ഷീരപഥത്തെ സൂചിപ്പിക്കാനായിരുന്നു ഗാലക്‌സി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
7 ക്ഷീരപഥത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷവും കനം ആയിരം പ്രകാശവര്‍ഷവുമാണ്. ഗാലക്‌സിക്ക് നാല് സര്‍പ്പിള ഭുജങ്ങളുണ്ട്.
8 ക്ഷീരപഥത്തിന്റെ മറ്റൊരു പേരാണ് ആകാശ ഗംഗ. ഇംഗ്ലീഷില്‍ മില്‍ക്കിവേ എന്നും വിളിക്കും.
9 ആകാശഗംഗയില്‍ ഇരുപതിനായിരം കോടി നക്ഷത്രങ്ങളുണ്ടെന്നാണ് അനുമാനം. ഇത് നാല്‍പ്പതിനായിരം കോടിവരെ ആകാം.
10 ആകാശഗംഗയുടെ കേന്ദ്രത്തില്‍ നിന്നും 26,000 പ്രകാശവര്‍ഷം അകലെയാണ് സൂര്യന്റെ സ്ഥാനം.
11 ക്ഷീരപഥം അതിന്റെ കേന്ദ്രത്തിലുള്ള ഒരു തമോദ്വാരത്തെ ആധാരമാക്കി ഭ്രമണം ചെയ്യുന്നുണ്ട്. മണിക്കൂറില്‍ ഒമ്പത് ലക്ഷം കിലോമീറ്ററാണ് ഭ്രമണവേഗത.
12 ക്ഷീരപഥത്തിന് ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഇരുപത് കോടി വര്‍ഷം വേണം. കോസ്മിക് ഇയര്‍ എന്നാണ് ഈ കാലയളവിനെ വിളിക്കുന്നത്.
13 ക്ഷീരപഥത്തിന്റെ അടുത്തുള്ള വലിയ ഗാലക്‌സിയാണ് ആന്‍ഡ്രോമിഡ. 25ലക്ഷം പ്രകാശവര്‍ഷം അകലെയാണ് അതുള്ളത്.
14 ആന്‍ഡ്രോമിഡ ഒരു ദീര്‍ഘവൃത്താകാര ഗാലക്‌സിയാണ്. ഒരു ലക്ഷം കോടി നക്ഷത്രങ്ങള്‍ അതിലുണ്ടെന്നാണ് അനുമാനിക്കുന്നത്.
15 ആകാശഗംഗയും ആന്‍ഡ്രോമിഡയും സെക്കന്റില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ പരസ്പരം അടുത്തുകൊണ്ടിരിക്കുകയാണ്. 500 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം അവ കൂട്ടിയിടിക്കും.
16 താരാപഥങ്ങള്‍ ചേര്‍ന്ന് ഗ്രൂപ്പുകളും ക്ലസ്റ്ററുകളും ഇവ കൂടിച്ചേര്‍ന്ന് സൂപ്പര്‍ ക്ലസ്റ്ററുകളും ഷീറ്റുകളുംഫിലമെന്റുകളും നിര്‍മിക്കുന്നു.
17 ലോക്കല്‍ ഗ്രൂപ്പ് എന്ന താരാപഥ വ്യൂഹത്തിന്റെ ഭാഗമാണ് ക്ഷീരപഥം. ആന്‍ഡ്രോമിഡയും ഇതേ ഗ്രൂപ്പില്‍ തന്നെയാണുള്ളത്. താരാപഥങ്ങളുടെ പിണ്ഡത്തിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്നത് അദൃശ്യമായ ശ്യാമദ്രവ്യമാണ്.
18 ഏറ്റവും വലിയ താരാപഥങ്ങള്‍ക്ക് ദീര്‍ഘ വൃത്താകൃതിയാണുള്ളത്. എന്നാല്‍ ഇത്തരം ഗാലക്‌സികളില്‍ ശ്യമാദ്രവ്യത്തിന്റെ അളവ് കുറവായിരിക്കും. അതിനാല്‍ ശ്യാമദ്രവ്യത്തിന്റെ അളവ് കൂടുതലുള്ള സര്‍പ്പിള ഗാലക്‌സികള്‍ക്കായിരിക്കും പിണ്ഡം കൂടുതല്‍.
19 ആകാശഗംഗയുടെ പിണ്ഡം സൂര്യപിണ്ഡത്തിന്റെ അറുപതിനായിരം കോടി മടങ്ങാണ്.
20 വലിയ താരാപഥങ്ങള്‍ക്ക് ചുറ്റും നിരവധി ഉപഗ്രഹ ഗാലക്‌സികളുണ്ടാവും. വാമനതാരാപഥങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്.
21 ക്ഷീരപഥത്തിന് ചുറ്റും 300 മുതല്‍ 500 വരെ ഉപഗ്രഹ താരാപഥങ്ങള്‍ ഉണ്ടെന്നാണ് അനുമാനം. ഇവയില്‍ ഒരു ഡസനോളം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.
22 വലിയ താരാപഥങ്ങള്‍, സമീപമുള്ള ഉപഗ്രഹ താരാപഥങ്ങളില്‍നിന്ന് നക്ഷത്രദ്രവ്യവും വാതകങ്ങളും ധൂളിയും പിടിച്ചെടുക്കുന്നുണ്ട്. ഗാലക്ടിക് കാനിബാളിസം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
23 ഗാലക്‌സികള്‍ തമ്മില്‍ ചിലപ്പോഴെങ്കിലും സംഘട്ടനത്തില്‍ഏര്‍പ്പെടാറുണ്ട്. ഇതിന്റെ ഫലമായി ഉണ്ടാകുന്നവയാണ് വിചിത്ര താരാപഥങ്ങള്‍.
24 ചില താരാപഥങ്ങളിലെ നക്ഷത്ര രൂപീകരണ നിരക്ക് വളരെ കൂടുതലായിരിക്കും. സ്റ്റാര്‍ബസ്റ്റ് എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. ഒരു കോടിയോളം വര്‍ഷമേ സ്റ്റാര്‍ ബസ്റ്റ് പ്രതിഭാസം നിലനില്‍ക്കു.
25 എക്‌സ്-കിരണങ്ങള്‍ ധാരാളം പുറത്തുവിടുന്ന സീജവ താരാപഥങ്ങളാണ് ക്വാസറുകള്‍. കേന്ദ്രത്തിലേക്കുള്ള ഭീമന്‍ തമോദ്വാരമാണ് ക്വാസാറുകളുടെ പവര്‍ഹൗസ്.

26 ദൃശ്യപ്രകാശത്തിന് പുറമെ വിദ്യുത്കാന്തിക വര്‍ണരാജിയിലെ എല്ലാ തരംഗ ദൈര്‍ഘ്യങ്ങളുമുപാേഗിച്ചും ഇപ്പോള്‍ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
27 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരിക്കുന്ന ചിന്തകനായ ഇമ്മാനുവല്‍ കാന്റ് ആണ് ക്ഷീരപഥത്തിന് പുറമെ വേറെയും താരാപഥങ്ങള്‍ ഉണ്ടെന്ന് ആദ്യമായി പറഞ്ഞത്. പ്രപഞ്ചദ്വീപുകള്‍ എന്ന വാക്കാണ് ഇതിനെ സൂചിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്.

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*