വരവായ് ലോഫര്‍; ഇനി ഐ.ടി ടെലസ്‌കോപ്പുകളുടെ കാലം

സാബു ജോസ്
ഇരുപതിനായിരം ഡൈപോള്‍ ആന്റിനകള്‍, അഞ്ചു രാജ്യങ്ങളിലായി നാല്‍പ്പത്തിയെട്ട് ഗ്രൗണ്ട് സ്റ്റേഷനുകള്‍, ആയിരം കിലോമീറ്റര്‍ വ്യാസം. ബ്ലൂ-ജീന്‍ സൂപ്പര്‍ കംപ്യൂട്ടര്‍ നിയന്ത്രിക്കുന്ന ലോഫര്‍ (Low Frequency Array-LOFAR)ലോകത്തിന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ റേഡിയോ ടെലസ്‌ക്കോപ്പാണ്. അതു മാത്രമല്ല ലോകത്തെ ആദ്യത്തെ ഐ.ടി. ടെലസ്‌ക്കോപ്പും ഇതാണ്. ഹബിളിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ് സ്‌പേസ് ടെലസ്‌ക്കോപ്പും വെരി ലാര്‍ജ് ടെലസ്‌ക്കോപ്പും (ഢഘഠക) നിര്‍മിച്ച നെതര്‍ലാന്‍ഡ്‌സ് ആസ്‌ട്രോണമിക്കല്‍ ഫൗണ്ടേഷന്‍ തന്നെയാണ് ലോഫറിന്റെ നിര്‍മാണത്തിനും ചുക്കാന്‍ പിടിക്കുന്നത്.

lofar-2
ലോഫര്‍ ഒരു സാധാരണ ദൂരദര്‍ശിനിയല്ല. ആന്റിനകള്‍ പിടിച്ചെടുക്കുന്ന റേഡിയോ സിഗ്നലുകള്‍ ഡിജിറ്റല്‍ പ്രോസസറിന്റെ സഹായത്തോടെ അപഗ്രഥിച്ച് അവയെ സോഫ്റ്റ് വെയറുകളായി പുനര്‍നിര്‍മിക്കുകയും ഇന്റര്‍നെറ്റിലേക്ക് നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ലോകത്തെമ്പാടുമുള്ള നിരവധി ശാസ്ത്രജ്ഞരുടെയും കംപ്യൂട്ടര്‍ വിദഗ്ധരുടെയും പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ലോഫര്‍ ഒരു ഐ.ടി. ടെലസ്‌ക്കോപ്പാണെന്നു പറയാം. പ്രപഞ്ചത്തിന്റെ എത്ര വിദൂരമായ കോണുകളില്‍ നിന്നുമുള്ള റേഡിയോ സിഗ്നലുകള്‍ ലോഫര്‍ പിടിച്ചെടുക്കും. പ്രപഞ്ചത്തിലെ ആദ്യത്തെ ദ്രവ്യരൂപം, അതെന്താണെങ്കിലും ലോഫര്‍ കണ്ടുപിടിച്ചിരിക്കും.
സൗര വാതങ്ങളുടെ സ്വാഭാവവും അത് ഭൂമിയുടെ കലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളും ഉന്നത ഊര്‍ജനിലയിലുള്ള കോസ്മിക് കിരണങ്ങളെക്കുറിച്ചുള്ള പഠനവും ലോഫര്‍ നടത്തും. അതുമാത്രമല്ല മറ്റു ഭൂതല-സ്‌പേസ് ടെലസ്‌ക്കോപ്പുകളില്‍ നിന്നുള്ള റേഡിയോ സിഗ്നലുകളും ലോഫര്‍ പിടിച്ചെടുക്കും. അത് മറ്റു ടെലസ്‌ക്കോപ്പുകള്‍ നല്‍കുന്ന ചിത്രങ്ങളും ഡാറ്റകളും കുറ്റമറ്റതാക്കാന്‍ സഹായിക്കുകയും ചെയ്യും. ആകാശം മാത്രമല്ല, ഭൂമിയുടെ ആന്തര ഘടനയും ലോഫറിന്റെ പഠന വിഷയമാണ്. ഭൂവല്‍ക്കം മുതല്‍ അകക്കാമ്പ് വരെയുള്ള സമ്പൂര്‍ണ ചിത്രം ലോഫറില്‍ നിന്ന് ലഭ്യമാകും.
148 മില്യണ്‍ യൂറോയാണ് പദ്ധതിയുടെ ആകെ ചെലവ്. പദ്ധതിയുടെ ആസ്ഥാനം (ഘഛഎഅഞ രീൃലൗെുലൃലേൃു) നെതര്‍ലാന്‍ഡസിലെ എക്‌സ്‌ലൂവിലാണ്. ലോഫറിന്റെ 48 ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നാല്‍പതും നെതര്‍ലാന്‍ഡസിലാണ്. അഞ്ചെണ്ണം ജര്‍മനിയിലും ഒന്നു വീതം യു.കെ.യിലും ഫ്രാന്‍സിലും സ്വീഡനിലുമാണ് സ്ഥാപിച്ചിട്ടുള്ളത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭാവിയില്‍ കൂടുതല്‍ ഗ്രൗണ്ട് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുടെ ഓപ്പറേറ്ററായ ആസ്‌ട്രോണ്‍ റേഡിയോ ഒബ്‌സര്‍വേറ്ററി നീക്കം നടത്തുന്നുണ്ട്.

lofar-3
പ്രപഞ്ചത്തിന്റെ ബാല്യകാലം, ട്രാന്‍സിയന്‍സ്, ഉന്നത ഊര്‍ജനിലയിലുള്ള കോസ്മിക് കിരണങ്ങളെക്കുറിച്ചുള്ള പഠനം, പള്‍സാറുകള്‍, സൗരവാതകങ്ങള്‍, ഭൂമിയുടെ കാലാവസ്ഥയും ഘടനയും, ഭൗതിക ശാസ്ത്രത്തിന് ഇതുവരെ പരിചിതമല്ലാത്ത റേഡിയോ സ്രോതസ്സുകള്‍, കോസ്മിക് മാഗ്നറ്റിസം, ഡീപ് ഗാലക്‌സീ സര്‍വേ, സ്‌പേസ് വെതര്‍, ആകാശസര്‍വേ… ലോഫറിന്റെ നിരീക്ഷണ മേഖല അവസാനിക്കുന്നില്ല. സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെക്കുറിച്ചും ലോഫര്‍ പഠിക്കും. മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലുള്ള അത്തരം ഗ്രഹങ്ങളില്‍ സാങ്കേതിക വിദ്യ വികസിച്ച നാഗരികത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവരുപയോഗിക്കുന്ന റേഡിയോ സന്ദേശങ്ങള്‍ ലോഫറിന്റെ ആന്റിനകള്‍ പിടിച്ചെടുക്കും. SETI (Search for Extraterestrial Intellegence) ശാസ്ത്രജ്ഞര്‍ക്ക് ഇത് വളരെയധികം പ്രയോജനപ്രദമാണ്.
ഇനി സോഫ്റ്റ്‌വെയര്‍ ടെലസ്‌ക്കോപ്പുകളുടെ കാലമാണ്. ലോഫര്‍ അതിന്റെ തുടക്കം കുറിച്ചുകഴിഞ്ഞു. അതിഗംഭീരമായ തുടക്കം.

img-20161104-wa0000  sabu9656@gmail.com

Facebook Comments

About vijin vijayappan

Leave a Reply

Your email address will not be published. Required fields are marked *

*