അയ്യേ.. വെയ്‌ക്കേണ്ട.. കീടങ്ങള്‍ പോഷക സംപുഷ്ടവും രുചികരവും

സാബു ജോസ്
കീടങ്ങളാണ് നാളത്തെ ഭക്ഷണം.കേള്‍ക്കുമ്പോള്‍ അയ്യേ എന്നു വെക്കേണ്ട. പോഷക സംപുഷ്ടവും രുചികരവുമാണ് കീടങ്ങള്‍.അവയെ ഉല്‍പാദിപ്പിക്കാനും എളുപ്പം കഴിയും. മാംസത്തിനായി കന്നുകാലികളെയും
കോഴികളെയും വളര്‍ത്താന്‍ വേണ്ട സ്ഥലത്തിന്റെ നൂറിലൊരുഭാഗം സ്ഥലം കൊണ്ട് അത്രയും
പോഷണം ലഭിക്കുന്ന കീടഭ ക്ഷണം കൃഷിചെ യ്യാന്‍ കഴിയും. കന്നുകാ ലിക ളുടെ ദഹന പ്രക്രിയയില്‍ ഉല്‍പാദി പ്പിക്കുന്ന മീഥേയ്ന്‍ വാതകം അന്തരീ ക്ഷ താപ നില വര്‍ധിപ്പിക്കുന്നതിന്കാരണമാകുമ്പോള്‍ കീടങ്ങള്‍ നാമമാത്രമായി മാത്രമേ ഈ വാതകം ഉല്‍പാദിപ്പിക്കുന്നുള്ളൂ. അത് പരിസ്ഥിതിയെ തീരെ ബാധിക്കുകയു മില്ല. ഇപ്പോള്‍ തന്നെ അമേരിക്കയിലും യൂറോപ്പി ലുമെല്ലാം കീടവി ഭവങ്ങള്‍ ലഭ്യമാണ്. ചോക്ക്‌ളേറ്റില്‍ പൊതിഞ്ഞതേളും, പച്ചത്തു ള്ളനും, ചീവിടു മെല്ലാം മാര്‍ക്കറ്റിലുണ്ട്. വിട്ടിലിനെ ഉണക്കി പ്പൊടിച്ചുണ്ടാക്കുന്ന പാസ്തയും മില്‍ക്ക് ഷേക്കുമെല്ലാം ഉല്‍പാദിപ്പിക്കുന്ന കമ്പനികളും അവിടെയുണ്ട്. കീടാഹാരം പ്രോത്സാഹി പ്പിക്ക ണമെ ന്നാണ് ലോക ഭക്ഷ്യ- കാര്‍ഷിക സംഘടനആഹ്വാനം ചെയ്യുന്ന ത്. രുചിക രം, പോഷക സമൃദ്ധം, ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദപരം എന്നീ ഗുണങ്ങ ളാണ് പ്രാണിഭോജന ത്തിന്റെ മേന്‍മയായി സംഘടന ചൂണ്ടിക്കാണിക്കുന്നത്.

foos

വീടിന്റെ മൂലയില്‍ ചെറിയൊരു പെട്ടി വയ്ക്കാനുള്ള ഇടം മതി ഒരു മാസത്തേക്കാവശ്യമായ പോഷക സമൃ ദ്ധമായ കീടഭ ക്ഷണം ഉണ്ടാക്കുന്നതിന്. അമേരിക്കയിലുംയൂറോപ്പിലും ഇത്തരം കീടകൃഷി വ്യാപകമായിക്ക ഴിഞ്ഞിട്ടുണ്ട്. ഇനി പാറ്റകളെയുംചീവിടുകളെയുമൊന്നും അറപ്പോടെ നോക്കേണ്ട. നാളെ ഇവകൊ ണ്ടുള്ള വിഭവങ്ങള്‍ നമ്മുടെ ഭക്ഷണ മേശയിലും ഇടം നേടും.എന്റമോ ഫജി അഥവാ പ്രാണിഭോജനം മനുഷ്യര്‍ പ്രാണികളെ ഭക്ഷണമാക്കുന്നതാണ് എന്റമോ ഫജി .

ചരിത്രാതീത കാലം മുതലേ മനുഷ്യരില്‍ പ്രാണിഭോ ജനം പ്രചാരത്തിലുണ്ട്.മൂട്ട, ലാര്‍വ, പ്യൂപ, വിട്ടില്‍, ചീവീട്, ചിലതരം പുഴുക്കള്‍ എന്നിവയെ മനുഷ്യര്‍ ചരിത്രാതീ തകാലം മുതല്‍ തന്നെ ഭക്ഷിച്ചു വരു ന്നുണ്ട്. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക,ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലണ്ട് അടക്കം ലോകത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ ജനങ്ങള്‍ പ്രാണികളെ ഭക്ഷണ മായി ഉപയോഗിക്കുന്നുണ്ട്. ലോകമെമ്പാടും 200 കോടി
ആളുകള്‍ ആയിരത്തില്‍ അധികം ഇനം പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.
കൂടാതെ മൂവായിരത്തോളം ആദിവാസി ജനവിഭാഗങ്ങള്‍ പ്രാണികളെ ഭക്ഷണമായിഉപയോഗിക്കുന്നുണ്ട്. 80 ശതമാനം ലോകരാ ജ്യങ്ങ ളിലും ഏതെങ്കിലും ഇനത്തിലുള്ളപ്രാണികളെ ഭക്ഷണ മായി ഉപയോ ഗിക്കു ന്നുണ്ട്. ചില രാജ്യങ്ങളില്‍ പ്രാണിഭോജനത്തിന് സാമുദായിക വിലക്കുണ്ടെങ്കിലും എന്റമോഫജി ഭാവിയിലെ ഭക്ഷണ രീതിയായി വളര്‍ന്നുകൊണ്ടിരിക്കുക യാണ്. ലോക ഭക്ഷ്യ- കാര്‍ഷിക സംഘടന 1900 സ്പീഷീസുകളിലുള്ള പ്രാണികളെ ഭക്ഷ്യയോഗ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

insect-fd-in-stall

ചിലന്തി, തേള്‍ വര്‍ഗത്തില്‍പെട്ട പ്രാണികള്‍, ചിതല്‍, പഴുതാര വര്‍ഗത്തിലുള്ള ജീവികള്‍, ചീവിടു കള്‍, വിട്ടിലു കള്‍, പച്ചത്തു ള്ളന്‍, വിവിധ തരം വണ്ടുകള്‍, അവയുടെ ലാര്‍വകള്‍, ശലഭപ്പുഴു ക്കള്‍, പട്ടുനൂല്‍ പുഴുവിന്റെ ലാര്‍വ, തുടങ്ങി യവ യാണ് സാധാരണയായി ഭക്ഷണ ത്തിനു പയോ ഗിക്കു ന്നത്. കൃഷിയും വേട്ടയും ശീലമാ കുന്ന തിന് മുമ്പ്പ്രാചീന മനു ഷ്യരുടെ മുഖ്യആ ഹാരം പ്രാണികളായിരുന്നു. മെക്‌സിക്കോയിലെ
ഗുഹാചിത്രങ്ങ ളില്‍ നിന്ന് ലഭിച്ച ഉറുമ്പുകള്‍, വണ്ടുകളുടെ ലാര്‍വ, പേന്‍, നായ്‌ചെള്ള്,ചിതലുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഇതിന്റെ തെളിവാണ്. ഹോമോ സാപിയന്‍സ്എന്ന ആധുനിക മനുഷ്യന്റെ പൂര്‍വികര്‍ പ്രാണിഭോ ജിക ളായി രുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചി ട്ടുണ്ട്. സ്‌പെയിനിലെ അല്‍ത്താമി റയില്‍ നിന്നും ലഭിച്ച ബി.സി. 30,000 നും9,000 നും ഇടയിലുള്ള ഗുഹാലി ഖിത ങ്ങള്‍ പ്രാണിഭോ ജന ത്തിന്റെ തെളിവ് നല്‍കുന്നുണ്ട്. ചൈനയിലെ ഷാന്‍സി പ്രവിശ്യ യില്‍ നിന്ന് കണ്ടെടുത്ത ബി. സി. 2500 നോടടുത്ത കാല ഘട്ട ത്തിലുള്ള പട്ടുനൂല്‍പ്പു ഴുക്ക ളുടെ കൊക്കൂണു കളുടെ അവശി ഷ്ടങ്ങളുംപ്രാണിഭോജനത്തിന്റെ തെളിവാണ് നല്‍കുന്നത്. തുമ്പികള്‍, നിശാശല ഭങ്ങള്‍, ചിത്രശലഭങ്ങള്‍, വണ്ടുകള്‍, തേനീച്ച, കടന്ന ല്‍, ചീവിട്, വിട്ടില്‍, പച്ചത്തു ള്ളന്‍, പാറ്റ, ചിതല്‍ എന്നിവയെല്ലാം പ്രാചീന മനുഷ്യ രുടെ ഭക്ഷ്യവ സ്തുക്ക ളായി രുന്നു.
ആധുനിക ലോകത്ത് പാശ്ചാത്യ രാജ്യ ങ്ങളാണ് പ്രാണിഭോ ജനത്തിന് കൂടുതല്‍പ്രാധാന്യം നല്‍കുന്ന ത്. രുചിക രവും പോക്ഷക സമൃ ദ്ധവും ചെലവു കുറ ഞ്ഞതു മാണ്

പ്രാണിഭോ ജനം. പല സ്റ്റാര്‍ട്ട് -അപ് സംരംഭ കരും പ്രാണിവി ഭവ ങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു ണ്ട്. വിവിധ തരം സ്‌നാക്‌സുകള്‍, വീട്ടില്‍ പൗഡറു കള്‍, ചീവീടു കള്‍ ചേര്‍ത്തുള്ളപിസ, ചോക്കളേറ്റ് പൊതിഞ്ഞ തേള്‍ തുടങ്ങി യവ രുചിക രവും പ്രോട്ടീന്‍ സംപുഷ്ടവുമാണ്. ഫ്രാന്‍സ്, യു. എസ്, മെക്‌സിക്കോ, തായ്‌ലണ്ട് തുടങ്ങിയ രാജ്യങ്ങ ളാണ് പ്രാണിവിഭ വങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എന്നാല്‍ കീടകൃഷി ശാസ്ത്രീയ മായി നടത്തി യില്ലെ ങ്കില്‍ അത് ഭക്ഷ്യ വിഷബാധയ്ക്കും സൂക്ഷ്മജീ വിക ളുടെ വര്‍ധന വിനും കാരണ മാകും.

img-20161104-wa0000 sabu9656@gmail.com

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*