സയന്‍സ് ഫിക്ഷന്‍ : വിസ്മയിപ്പിക്കുന്ന പ്രമേയങ്ങള്‍, സാങ്കേതിക വിദ്യയുടെ പരമകോടി

 

സഹസ്രകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന ഭീമാകാരന്മാരായ ഡിനോസറുകള്‍ വിഹരിക്കുന്ന ജുറാസിക് പാര്‍ക്, അനേകം പ്രകാശവര്‍ഷങ്ങള്‍ ദൂരത്തിനപ്പുറത്ത് സ്ഥിതി ചെയ്യുന്ന മനുഷ്യന് ജീവിതം സാധ്യമായ ഗ്രഹങ്ങളിലേക്കുള്ള ബഹിരാകാശ യാത്രകള്‍ , ഭൂതകാലത്തിലേക്ക് ഭാവികാലത്തിലേക്കും മനുഷ്യനെ എത്തിക്കാന്‍ കഴിവുള്ള ടൈം മെഷീന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള സയന്‍സ് ഫിക്ഷന്‍ എന്ന ചലച്ചിത്ര ശാഖ അവയുടെ പ്രമേയങ്ങള്‍ തേടിയത് മനുഷ്യന് തീര്‍ത്തും അസാധ്യമായ പശ്ചാത്തലങ്ങളില്‍ നിന്നല്ല. ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവനയെ കോര്‍ത്തെടുക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. ആദ്യകാലങ്ങളില്‍ ലോക സിനിമയില്‍ ഇറങ്ങിയ സിനിമകളിലെ ശാസ്ത്ര ഭാവനകള്‍ പലതും ഇന്ന് ഗവേഷണങ്ങളിലൂടെ ശാസ്ത്രം തെൡയിച്ചു കഴിഞ്ഞുവെന്നത് കാലം കരുതി വച്ച വിസ്മയം . ഹോളിവുഡിലിറങ്ങിയ സയന്‍സ് ഫിക്ഷനുകളില്‍ ചിലതിനെങ്കിലും
സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ക്ക് ചലച്ചിത്രത്തിന്റെ പിറവിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആദ്യകാലത്ത് ഒന്നോ രണ്ടോ മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സിനിമകളാണ് പുറത്തിറങ്ങിയിരുന്നത്. സിനിമയെ തന്നെ അത്ഭുത പ്രതിഭാസമായി കണ്ടിരുന്ന കാലത്ത് സയന്‍സ് ഫിക്ഷന്‍ എന്ന ശാഖക്ക് പ്രത്യേകമായ ഇടമുണ്ടായിരുന്നില്ല.

movie-1

ബ്ലാക് ആന്റ് വൈറ്റിലോ കളര്‍ ടിന്റിഗോടു കൂടിയോ ആണ് ആദ്യകാല സയന്‍സ് ഫിക്ഷനുകള്‍ വെള്ളിത്തിരയിലെത്തിയിരുന്നത്. 1902ല്‍ ജോര്‍ജസ് മെല്ലീസിന്റെ ലേ വോയേജ് ഡാന്‍സ് ഇയ ലൂണ്‍ എന്ന ചന്ദ്രനിലേക്കൊരു യാത്രയെന്ന് അര്‍ത്ഥം വരുന്ന സിനിമയായിരുന്നു ഈ ജോണറില്‍ ആദ്യമായി ഇറങ്ങിയ സിനിമയായി പരിഗണിക്കപ്പെടുന്നത്. ചന്ദ്രനിലേക്ക് ഉപഗ്രഹം അയക്കുന്നതിന്റെ കഥയാണ് അവതരിപ്പിച്ചത്. സ്‌പെഷ്യല്‍ ഇഫക്ടുകള്‍ സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ഭാവി സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ക്ക് പ്രചോദനമാകുകയുമായിരുന്നു. സയന്‍സ് ഫിക്ഷന്‍ അഥവാ ശാസ്ത്രകഥാ സാഹിത്യത്തില്‍ നിന്നുള്ള സൃഷ്ടികളാണ് ഈ ജോണറിലുള്ള സിനിമകളില്‍ മിക്കതിനും പ്രമേയമായത്. എച്.ജി വെല്‍സ്, മൈക്കല്‍ ക്രൈറ്റണ്‍ എന്നിവരുടെ പ്രശസ്തങ്ങളായ കൃതികള്‍ സിനികള്‍ക്കും പ്രമേയമായി. ജൂലെസ് വെര്‍നെയുടെ 20,000 ലീഗ്‌സ് അണ്ടര്‍ ദ സീ എന്ന നോവല്‍ പല തവണ വെള്ളിത്തിരയിലെത്തി. ഇവയില്‍ 1954ല്‍ വോള്‍ട്ട് ഡിസ്‌നി ഇതേ പേരില്‍ നിര്‍മ്മിച്ച സിനിമ ഏറെ ശ്രദ്ധ നേടി. ചലച്ചിത്ര സാങ്കേതിക വിദ്യ ഹോളിവുഡിന്റെ കുത്തകയാകുന്നതിന് മുമ്പ് റഷ്യയിലും ബ്രിട്ടനിലും ജര്‍മ്മനിയിലും 1920കളില്‍ മികച്ച സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു. 1927ല്‍ ജര്‍മ്മന്‍ ഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട മെട്രോപോളിസ് എന്ന സിനിമ വര്‍ഷം 2026ല്‍ ലോകത്ത് വരാന്‍ പോകുന്ന മാറ്റങ്ങളെ വരച്ചു കാട്ടി. സ്വയം നിയന്ത്രിത റോബോട്ട് തുടങ്ങി 2026ല്‍ മനുഷ്യന്‍ എത്തിപ്പിടിക്കാന്‍ പോകുന്ന സാങ്കേതികവിദ്യയെ പ്രവചന സ്വഭാവത്തില്‍ അവതരിപ്പിക്കാന്‍ സിനിമക്ക് കഴിഞ്ഞു.
(തുടരും)

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*