ഇവര്‍ വംശനാശ ഭീഷണിയില്‍

വെബ് ഡെസ്‌ക്
നാളത്തെ തലമുറ ഒരുപക്ഷെ, വന്യമൃഗങ്ങളെ കാണാന്‍ കൊതിക്കും. പ്രത്യേകിച്ചും അഞ്ചു കൂട്ടരെ. കാരണം മറ്റൊന്നുമല്ല, ഇതുവരെ വനങ്ങളില്‍ കണ്ടിരുന്ന ഇവര്‍ ഇന്ന് വംശനാശ ഭീഷണിയിലാണ്. സൗത്ത് ചൈന ടൈഗര്‍,അമുര്‍ പുള്ളിപ്പുലി, കിഴക്കന്‍ ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗം,ക്രോസ് റിവര്‍ ഗോറില്ല,ഹോസ്‌ക്ബില്‍ ആമകള്‍ എന്നിവയാണ് ഇപ്പോള്‍ പ്രധാനമായും വംശനാശത്തിന്റെ വക്കിലുള്ളത്. പസഫിക്കിലും അറ്റാലാന്റിക്കിലും ഒരു കാലത്ത് ധാരാളമായി കാണപ്പെട്ടിരുന്നവയാണ് ഈ ആമകളാണ് ഹോസ്‌ക്ബില്‍ ആമകള്‍. ന്നാല്‍ ഇന്ന് അവ വംശനാശത്തിന്റെ വക്കിലാണ്. ഇറച്ചിക്ക് വേണ്ടിയുള്ള വ്യാപകമായ വേട്ടയാണ് ഇവയെ ഈ അവസ്ഥയില്‍ എത്തിച്ചത്.ഇന്ന് ആയിരത്തിനും രണ്ടായിരത്തിനു ഇടയില്‍ മാത്രമാണ് ഇവയുടെ അംഗസംഖ്യ.

tiger
ലോകത്തെ എല്ലാ കടുവ വര്‍ഗ്ഗങ്ങളുടെയും കാരണവര്‍ എന്നാണ് സൗത്ത് ചൈന ടൈഗറിനെ വിശേഷിപ്പിക്കുന്നത്. 1996 ന് ശേഷം കാടുകളില്‍ ഇവയെ കണ്ടെത്താനായിട്ടില്ല. മംഗോളിയയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഇവ അധി വസിച്ചിരുന്നത്. ഈ പ്രദേശത്ത് ഇപ്പോഴും കടുവകള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ട്. ചിലര്‍ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 1950 കളില്‍ വരെ നാലായിരത്തിലധികമായിരുന്നു ഇവയുടെ അംഗസംഖ്യ. ചരിത്രത്തില്‍ തന്നെ ജൈവ വ്യവസ്ഥ നേരിട്ട ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്.

images
എണ്ണത്തില്‍ വളരെ കുറച്ചുമാത്രമാണ് ഇന്ന് അമുര്‍ പുള്ളിപ്പുലികള്‍ ഉള്ളത്.
റഷ്യ ചൈന അതിര്‍ത്തിയില്‍ കാണപ്പെടുന്ന ഈ പുള്ളിപ്പുലികള്‍ മഞ്ഞ് നിറഞ്ഞ പ്രദേശങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്. തോലിന് വേണ്ടിയുള്ള വേട്ടയാണ് ഇവയുടെ പ്രധാന വെല്ലുവിളി. ഇന്ന് അവശേഷിക്കുന്നത് എഴുപതോളം അമുറുകള്‍ മാത്രമാണ്. 2007 ല്‍ ഇവയുടെ എണ്ണം വെറും 20 ആയിരുന്നു. ശ്രദ്ധയോടെയുള്ള പരിചരണത്തില്‍ ഇവയുടെ നില മെച്ചപ്പെട്ട് വരികയാണ്.

gorilla

കാമറൂണിലെ എബോ കാടുകളില്‍ കാണപ്പെടുന്ന ഈ ഗോറില്ലകളുടെ അഗസംഖ്യ 300 ല്‍ താഴെ മാത്രമാണ്. 250 ചതുരശ്ര കിലോമീറ്ററിനുള്ളിലാണ് ഇന്ന് ഈ ഇനത്തില്‍പ്പെട്ട എല്ലാ ഗോറില്ലകളും വസിക്കുന്നത്. മറ്റ് ഗൊറില്ലകളില്‍ നിന്ന് വ്യത്യസ്തമായി അക്രമവാസന കുറഞ്ഞ പാവങ്ങളാണ് ഈ ഗോറില്ലകള്‍.

black-rino

ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗങ്ങള്‍ ആക കടുത്ത വംശനാശ ഭീഷണി നേരിടുന്നവയാണ്. എന്നാല്‍ ഇവയുടെ ഒരു വിഭാഗമായയ കിഴക്കന്‍ ആഫ്രിക്കയിലെ കറുത്ത കാണ്ടാമൃഗങ്ങള്‍ വംശനാശത്തിന്റെ വക്കിലാണ്. ആകെ എണ്ണം 800 ല്‍ താഴെ മാത്രം. അതേസമയം ഇവയുടെ അംഗസംഖ്യ കുറയുന്നതിന്റെ വേഗം വര്‍ഷത്തില്‍ 12 ശതമാനമാണ്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*