കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരിലേറെയും പുകവലിക്കാര്‍

 വിനയ വിനോദ്     ( മൈക്രോബയോളജിസ്റ്റ്)

പുകവലിക്കരുത് പുകവലിക്ക് വലിയ വില നല്‍കേണ്ടി വരും. ഈ പരസ്യ വാചകം കേള്‍ക്കാത്തവരായി ആരും കാണില്ല.പലപ്പോഴും തമാശയായും മറ്റും എല്ലാവരും അനുകരിക്കുന്ന പരസ്യ വാചകത്തില്‍ അടങ്ങിയിരിക്കുന്നത് നിരവധി യാഥാര്‍ത്ഥ്യങ്ങളാണ്.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന വിവരം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത് നിര്‍ത്തുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ്. ഈ മടി നയിക്കുന്നതോ മരണത്തിലേക്ക്. പലരെയും ക്യാന്‍സര്‍ എന്ന മാരക രോഗത്തിലേക്കും അതുവഴി മരണത്തിലേക്ക് നയിക്കുന്നതും ഈ പുകവലിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മനുഷ്യ ജീവിതത്തില്‍ വില്ലന്റെ സ്ഥാനത്തുള്ള സിഗരിറ്റിന്റെ നില്‍പ്പ്. പുതിയ റിപ്പോര്‍ട്ട് പ്രകാരം യു.എസില്‍ മാത്രം 28.6 ശതമാനവും കാന്‍സര്‍ പിടിപെട്ട് മരിക്കാന്‍ കാരണം പുകവലിയായിരുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. വായ്, അന്നനാളം, വയര്‍, വന്‍കുടല്‍ എന്നിവടങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറിന് പ്രധാന കാരണം പുകവലി തന്നെ.

smok
പുകവലിയുടെ കാര്യത്തില്‍ സ്ത്രീകളും ഒട്ടും പുറകിലല്ലെന്നതിന്റെ തെളിവാണ് മരണസംഖ്യ. ക്യാന്‍സര്‍ മരണത്തിന് കീഴടങ്ങിയ സ്ത്രീകളില്‍ 22.9 ശതമാനം പേരും പുകവലിക്കുന്നവരായിരുന്നു. ഇത്തരത്തില്‍ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും പുകവലിക്കടിമയാകുന്ന കാഴ്ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. യു.എസില്‍ മാത്രമുള്ള കണക്കാണിതെന്ന് ഓര്‍ക്കണം.
പഠനത്തില്‍ നിന്ന് മനസിലാകുന്ന മറ്റൊരു കാര്യം ക്യാന്‍സര്‍ പിടിപ്പെട്ട് മരിച്ച 33.7 ശതമാനം പുരുഷന്മാരുടെ ജീവിതത്തിലെയും വില്ലന്‍ സിഗരറ്റായിരുന്നു.
ഇത്തരത്തില്‍ 2014 ലെ കണക്കനുസരിച്ച് മാത്രം 167,133 പേരാണ് പുകവലികാരണം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഈ രീതിയില്‍ പുകവലി നിരവധി ജീവിതങ്ങള്‍ തകര്‍ക്കുമ്പോഴും എന്തുകൊണ്ട് മനുഷ്യര്‍ സ്വന്തം ജീവന് ഭീഷണിയാകുന്ന ശത്രുവിനെ അകറ്റി നിര്‍ത്തുന്നില്ലെന്നതാണ് അത്ഭുതകരം. ഭരണ കേന്ദ്രങ്ങളും ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തുന്നില്ലെന്നതിന്റെ തെളിവാണ് പുതിയ റിപ്പോര്‍ട്ട്. പണം നല്‍കി സ്വയം ജീവിതം നശിപ്പിക്കുകയാണ് ഇന്ന് മനുഷ്യര്‍. പുകവലിക്കുമ്പോള്‍ മരിക്കുന്നത് അവര്‍ മാത്രമല്ലെന്ന സത്യമെങ്കിലും ഓര്‍ത്താല്‍ നന്ന്. ഒരാള്‍ പുകവലിക്കുമ്പോള്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കുക കൂടെ നില്‍ക്കുന്നവരുമാകും. ദിനംപ്രതി പുകയില ഉത്പന്നങ്ങള്‍ മനുഷ്യരെ കൊല്ലുമ്പോള്‍ ഭാവി തലമുറ ഇവയെ എങ്ങനെ നേരിടുമെന്നതാണ് ഇനി കാണേണ്ടത്.

(ആലുവ പെരിയാര്‍ ബിവറേജസിലെ ജീവനക്കാരിയാണ് ലേഖിക.)

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*