വൈദ്യ ശാസ്ത്രം പുത്തന്‍ പരീക്ഷണങ്ങളില്‍; അവയവമാറ്റത്തിന് പകരം ഇനി ഫുള്‍ ബോഡി ട്രാന്‍സ്പ്ലാന്റ്

പ്രൊഫസര്‍ അരവിന്ദ്.കെ
മാറാ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ വിവിധ തരം മരുന്നുകളുകളാണ് വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നത്. എന്നാല്‍ ചിലതിനാകട്ടെ, മരുന്നുകള്‍ക്ക് പകരം ശസ്ത്രക്രിയകളും. അവയവം മാറ്റിവെച്ചും മറ്റും ഒരാളെ രോഗത്തില്‍ നിന്ന് രക്ഷപെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന വൈദ്യശാസ്ത്രം ഇപ്പോള്‍ പുതിയ ഗവേഷണത്തിലാണ്. വരും കാലങ്ങളില്‍ അവയവമാറ്റിവെക്കല്‍ എന്ന വാക്കിനു പകരം ശരീരം മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നു പറയേണ്ടി വരും.അത്തരത്തിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം സഞ്ചരിക്കുന്നത്. അതെ ഫുള്‍ ബോഡി ട്രാന്‍സ്പ്ലാന്റ് അതു തന്നെയാകും വരും കാലങ്ങളില്‍ വൈദ്യ ശാസ്ത്രം ചര്‍ച്ച ചെയ്യുന്നതും മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നതും.
സ്റ്റെം സെല്‍ ഗവേഷണത്തെ കുറിച്ച് കേള്‍ക്കാത്തവരായി ആരും കാണില്ല. വിഭജിക്കപ്പെടാത്ത സ്റ്റെം സെല്ലുകളെ ഒരു പൂര്‍ണ വളര്‍ച്ച പ്രാപിച്ച വ്യക്തിയില്‍ നിന്നോ ഭ്രൂണത്തില്‍ നിന്നോ വേര്‍തിരിച്ചെടുത്ത് അവയെ ചില പ്രത്യേക ശാസ്ത്രീയ പ്രകൃയകള്‍ക്ക് വിധേയമാക്കി നമുക്ക് ആവശ്യമുള്ള കോശങ്ങളായി രൂപാന്തരപ്പെടുത്തുന്നതിനെയാണ് സ്റ്റെം സെല്‍ റിസേര്‍ച്ച് അഥവാ സ്റ്റെം സെല്‍ തേറാപ്പി എന്നു വിളിക്കുന്നത്. ഈ ശാഖയുടെ ഏറ്റവും പുതിയ ഗവേഷണമാണ് ഫുള്‍ ബോഡി ട്രാന്‍സ്പ്ലാന്റ്.

img-20161029-wa0001
നമ്മുടെ ഹൃദയം ,ഒരുപക്ഷേ കരള്‍ വരെ നമുക്ക് ഇന്ന് മാറ്റി വെക്കാം. പക്ഷേ, നമുക്ക് ക്യാന്‍സര്‍ ഉണ്ടെങ്കിലോ, പ്രമേഹമുണ്ടെങ്കിലോ, അല്ലെങ്കില്‍ ഒരിക്കലും വിട്ടുമാറാത്ത ഇതുപോലത്തെ അവസ്ഥകള്‍ ശരീരത്തിനുണ്ടെങ്കില്‍ പുതിയ വൃക്കയോ ഹൃദയമോ മറ്റിവെച്ചാലും അവ എത്രനാള്‍ കുഴപ്പം കൂടാതെനിലനില്‍ക്കുമെന്നതില്‍ ഒരു ഉറപ്പുമില്ല. എന്നാല്‍ നമ്മുടെ ശരീരത്തിലെ ഒരേ ഒരു ഭാഗം മാറ്റി പുതിയ ശരീരം സ്വീകരിച്ചാല്‍ എങ്ങനെയിരിക്കും. ഈ ചിന്തയിലേക്കാണ് ശരീര മാറ്റിവെക്കല്‍ നമ്മെ കൊണ്ടുപോകുന്നത്.

ഉദാഹരണമായി കാന്‍സര്‍ ബാധിച്ച ഒരു വ്യക്തിയുടെ അവസ്ഥ തന്നെ എടുക്കാം. ക്യാന്‍സര്‍ പടര്‍ന്നു എന്നു തന്നെ കരുതുക. ആ വ്യക്തിയുടെ ഓരോ ഓരോ ശരീര ഭാഗങ്ങളായിട്ട് മാറ്റിവെച്ച് എന്നു തന്നെ കരുതുക.എന്നാലും ക്യാന്‍സര്‍ ആ വ്യക്തിയെ വിട്ടുപോകുന്നില്ല. അത് പുതിയ പുതിയ ഭാഗങ്ങളിലേക്ക് പടരുന്നു.
അങ്ങനെ ഒരവസ്ഥയില്‍,ഒരൊറ്റ ഓപ്പറേഷന്‍ കൊണ്ട് നമ്മുടെ കഴുത്തിന് താഴെ മുറിച്ചുവെച്ച് നമ്മുടെ തലച്ചോര്‍ മറ്റൊരു പൂര്‍ണ ആരോഗ്യവാനായ(ദാതാവ്) ഒരു വ്യക്തിയുടെ ശരീരത്ത് വെച്ച് പിടിപ്പിച്ചാല്‍, നമ്മള്‍ വീണ്ടും നമ്മുടെ പുഞ്ചിരിച്ച മുഖങ്ങളാല്‍ ജീവിക്കുന്നു.നമ്മള്‍ അപ്പോഴും ഉണ്ട് പുതിയ ശരീരത്തോട് കൂടി തന്നെ. ഇതാണ് ശരീരം മുഴുവനായി മാറ്റിവെക്കലിലൂടെ ആരോഗ്യ ശാസ്ത്രം ഉദേശിക്കുന്നത്. മരുന്നുകള്‍ കൊണ്ട് പൂര്‍ണമായി മാറാത്ത രോങ്ങളെ ഒരൊറ്റ ശസ്ത്രക്രിയകൊണ്ട് മാറ്റിയെടുക്കാം.

ഇതിഹാസ എന്ന മലയാള ചലച്ചിത്രം കണ്ടിട്ടുണ്ടോ? . അനുശ്രീയും ഷൈന്‍ ടോമും നായികാ നായികന്മാരായി അഭിനയിച്ച ചിത്രം.ഒരു മോതിരം ഇരുകൂട്ടരും ഒരേ സമയം ധരിച്ചപ്പോള്‍ അവരുടെ ശരീരം പരസ്പരം കൈമാറുന്നു. ഇത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശങ്കരാചാര്യന്‍ പണ്ട് നടത്തിയ പരകായപ്രവേശം ഇവിടെ സാധ്യമാവുകയാണ്.

വിസ്മയം എന്നു തോന്നുമെങ്കിലും ലോകത്തെ പ്രശസ്തമായ ആറു കമ്പനികള്‍ ഇപ്പോള്‍ ഇതിന്‌റെ ചിലവ് വഹിക്കുന്നു. ഇന്ത്യയില്‍ തന്നെ നാലിലധികം ലബോറട്ടറികളില്‍ ഇതിന്റെ പരീക്ഷണം നടക്കുന്നു.
പറയപ്പെടുന്നത്, മാറാരോഗമുള്ള ആറ് വ്യക്തികളില്‍ എഫ്ബിടി പൂര്‍ണമായി പരീക്ഷിച്ച് വിജയിപ്പിച്ചു എന്നതാണ്.
ഇത് പരസ്യമായി തുറന്ന് അംഗീകരിക്കാനോ തിരസ്‌കരിക്കാനോ ശാസ്ത്രജ്ഞര്‍ തയാറായിട്ടില്ല. എഫ്ബിടി പരീക്ഷിച്ച വ്യക്തികള്‍ നമ്മുടെ ഇടയില്‍ നടക്കുന്നുണ്ടത്രെ. 61 വയസുകാരിയായ ഒരു സ്ത്രീക്ക് കാറപകടത്തില്‍ മരിച്ച 21 കാരിയുടെ ശരീരമാണ് ലഭിച്ചത്. അതുപോലെ ക്യാന്‍സര്‍ മൂലം മരിക്കാന്‍ കിടന്ന ഒരു 41 കാരന് ലഭിച്ചത് 26 കാരന്റെ ശരീരവും. ട്രാന്‍സ്പ്ലാന്റ് ചെയ്യപ്പെടുന്ന ബ്രെയ്‌നും ശരീരവും തമ്മില്‍ പൊരുത്തം വേണം എന്നതാണ് ഇതിന്റെ ആവശ്യകത.
മേല്‍പ്പറഞ്ഞതെല്ലാം അനൗദ്യോഗികമാണെങ്കിലും ഇത് ഉടന്‍ തന്നെ പുറംലോകം ഉപയോഗിക്കുമെന്നുള്ളത് തീര്‍ച്ച. ഇതില്‍നിന്നും ഒരുപാട് ചോദ്യം ഉടലെടുക്കും. ജീവന്റെ ഉറവിടം എവിടെയാണ്? ഒരു പുതിയ ശരീരം സ്വീകരിച്ച വ്യക്തികളെ സമൂഹം എങ്ങിനെ അംഗീകരിക്കും? വിരലടയാളം മുതല്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അടക്കം എല്ലാം അയാള്‍ മാറ്റേണ്ടതായി വരില്ലേ..?
ഒരു പക്ഷേ മനുഷ്യന്റെ മരിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ പൂര്‍ത്തീകരണമാണോ ഇത്? ശാസ്ത്രത്തിന്റെ വളര്‍ച്ച നമുക്ക് നമുക്ക് ഗുണമോ ദോഷമോ? ക്ലോണിന് പോലും നമ്മെ പോലെ മറ്റൊരു വ്യക്തിയെ മാത്രമേ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നാല്‍ പുതിയ ശസ്ത്രക്രിയയിലൂടെ നമ്മള്‍ നിലനില്‍ക്കുന്നു. എന്തായാലും ശാസ്ത്രത്തിന്റെ ഈ പുരോഗതി കാലം തെളിയിക്കട്ടെ.
img-20161029-wa0009   ലേഖകന്റെ ഇമെയില്‍ വിലാസം– aravind.alchemist@gmail.com

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*