അടുക്കളത്തോട്ടത്തിലെ റാണി

കേരളത്തിലെ വീടുകളുടെയെല്ലാം സമീപം കാണുന്ന പ്രധാന പഴവര്‍ഗമാണ് പപ്പായ. എന്നാല്‍,മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നപോലെയാണ് പപ്പായയുടെ കാര്യവും.
അടുക്കളയുടെ സമീപവും നിറയെ കായകളായി നില്‍ക്കുന്ന പപ്പായ ആളൊരു ഭയങ്കരി തന്നെ. ഔഷധ ഗുണങ്ങളാല്‍ സമൃദ്ധമായ പപ്പായയെ പഴങ്ങളുടെ റാണിയെന്നാണ് വിളിക്കുന്നത്. വലിയ പരിചണമൊന്നും നല്‍കിയില്ലെങ്കിലും നിറയെ ഫലം തരും പപ്പായ. കപ്ലങ്ങ, കറുമൂസ, കറൂത്ത തുടങ്ങിയ പേരുകളിലും പപ്പായ അറിയപ്പെടുന്നു.
ധാരാളം നാരുകള്‍ അടങ്ങിരിക്കുന്നതിനാല്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതുമൂലമുള്ള ഹൃദയസ്തംഭനം തടയാനും പപ്പായ പതിവായി കഴിക്കുന്നത് സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും കഴിയും. ജീവകയും എയുടെ കുറവുമൂലമുണ്ടാകുന്ന അന്ധതയ്ക്കും പപ്പായ പ്രതിവിധിയാണ്. സൗന്ദര്യ സംരക്ഷണത്തിനും പപ്പായ മികച്ചതാണ്. നിത്യേന പപ്പായ കഴിക്കുന്നതും മുഖത്ത് തേക്കുന്നതും ത്വക്കിലെ നശിച്ച കോശങ്ങളെ നീക്കം ചെയ്ത് തിളക്കവും മൃദുത്വവും നല്‍കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കുട്ടികളില്‍ ഇടക്കിടയ്ക്ക് വരുന്ന ജലദോഷം, ചുമ, പനി എന്നിവയ്‌ക്കെതിരേയും പപ്പായ ഫലപ്രദമായി ഉപയോഗിക്കാം. മുറിവുകളില്‍ പപ്പായ കഷ്ണങ്ങള്‍ വയ്ക്കുന്നത് ഉണങ്ങാന്‍ സഹായിക്കും. വാതം, ശ്വാസംമുട്ടല്‍, കാന്‍സര്‍, എല്ലുതേയ്മാനം തുടങ്ങിയവയ്ക്കും ഗുണകരമാണ് പപ്പായ. സ്ത്രീകളില്‍ കാണുന്ന ആര്‍ത്തവ വ്യതിയാനങ്ങള്‍ ക്രമപ്പെടുത്താനും ഇവയ്ക്ക് കഴിയുന്നു.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പയിന്‍ എന്ന എന്‍സൈം ആഹാരത്തിലെ പ്രോട്ടീനെ ദഹിപ്പിക്കാനും ദഹനത്തെ ത്വരിതപ്പെടുത്താനും സഹായിക്കും. പപ്പായയുടെ വിത്തുകള്‍ക്കു വിരയിളക്കാനുള്ള കഴിവ് മറ്റൊരു പ്രത്യേകതയാണ്. വിത്തുകള്‍ നീക്കം ചെയ്തു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുടി വളരാനും താരന്റെ ശല്യം കുറയാനും പപ്പായ സഹായിക്കും. ഇതിനൊക്കെ പുറമെ വിവിധ തരം കറികളുമൊരുക്കാം.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*