വേപ്പെന്നാല്‍ ഔഷധ കലവറ

മലയാളികള്‍ക്ക് സുപരിചിതമായ ഒന്നാണ് വേപ്പ്. ഇതിന് കാരണവുമുണ്ട്. പരമ്പരാഗത കാലം മുതലേ വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നായി നാം ഇത് ഉപയോഗിച്ചു പോരുന്നുവെന്നത് തന്നെ. വേപ്പിന്റെ ഔഷധ ഗുണങ്ങള്‍ അറിയാത്ത മലയാളികള്‍ ഒരുപക്ഷേ ചുരുക്കമായിരിക്കും.
നിംബാ, വേമ്പക, രമണം, നാഡിക എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ വേപ്പ് അറിയപ്പെടുന്നു. ഏകദേശം പന്ത്രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന വൃക്ഷമാണ് വേപ്പ്. പരാശക്തിയായി ആരാധിക്കുന്നു സിദ്ധര്‍ ഈ വൃക്ഷത്തെ ആരാധിക്കുന്നു. വാതം, ത്വക്ക് രോഗങ്ങള്‍, കുഷ്ഠം, രക്ത ദൂഷ്യം, കഫ പിത്ത ദോഷം എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. തൊലി, ഇല,വിത്ത്, എണ്ണ എന്നിവ വിവിധ ചികിത്സകള്‍ക്ക് അത്യാവശ്യമാണ്. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ വേപ്പില ഉപയോഗിക്കാം. വേപ്പില ഇട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ രോഗങ്ങള്‍ ശമിപ്പിക്കും. ഇല നീരില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഉദര കുടല്‍ കൃമികള്‍ നശിക്കുന്നതിനു സഹായിക്കും.
പുരാതന കാലം മുതലേ പവിത്രമായ സ്ഥാനമാണ് വേപ്പിനുള്ളത്. വീട്ടു മുറ്റത്ത് വെപ്പ് വളര്‍ത്തുന്നത് അന്തരീക്ഷ ശുദ്ധിക്കും നല്ലതാണത്രേ. വേപ്പിന്റെ വിത്തില്‍ നിന്ന് എണ്ണ ആട്ടിയെടുക്കുന്നു. വേപ്പിന്‍ പിണ്ണാക്ക് നല്ല വളവും കൂടാതെ ജൈവ കീടനാശിനിയുമാണ്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*