മധുരം പേരില്‍ മാത്രമല്ല; കിഴങ്ങിലുമുണ്ട്

മധുരം പേരില്‍ മാത്രമൊതുങ്ങുന്നതല്ല മധുര കിഴങ്ങിന്റെ കാര്യത്തില്‍.
പേരു സൂചിപ്പിക്കും പോലെ മധുരം നിറഞ്ഞ കിഴങ്ങും. നല്ല നീര്‍വാഴ്ചയുള്ള മണ്ണില്‍ മധുരക്കിഴങ്ങ് കൃഷി ചെയ്യാം. കേരളത്തിലെ മിക്ക സ്ഥലങ്ങളും മധുരക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമാണ്. ചക്കരക്കിഴങ്ങെന്നും ചില സ്ഥലങ്ങളില്‍ ഇത് അറിയപ്പെടുന്നു. വേനല്‍ക്കാലവിളയായി സമുദ്രനിരപ്പില്‍ നിന്ന് 1500 മുതല്‍ 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിക്ക് ഏറെ അനുയോജ്യം.
സൂര്യപ്രകാശം കൂടുതലുള്ള പകലും തണുപ്പുള്ള രാത്രിയും കൂടുതല്‍ കിഴങ്ങുണ്ടാകാന്‍ സഹായിക്കും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുമ്പോള്‍ ജൂണ്‍ ജൂലൈ മാസങ്ങളിലും സെപ്റ്റംബര്‍ഒക്‌റ്റോബര്‍ മാസങ്ങളിലും മധുരക്കിഴങ്ങ് നടാം. ജലസേചനം നടത്തി കൃഷി ചെയ്യുമ്പോള്‍ ഒക്‌റ്റോബര്‍നവംബര്‍ മാസങ്ങളില്‍ കരപ്രദേശങ്ങളിലും ജനുവരി ഫെബ്രുവരി മാസങ്ങളില്‍ പാടങ്ങളിലും മധുരക്കിഴങ്ങ് വള്ളികള്‍ നടാം. ശ്രീവര്‍ദ്ധിനി, പൂസാറെഡ്, ക്രോസ്4 എന്നിവ അത്യുല്‍പ്പാദനശേഷിയുള്ളഇനങ്ങളാണ്. ഭദ്രകാളിച്ചുവല, കൊട്ടാരം ചുവല, ചീനവെള്ള, ചക്കരവള്ളി, ആനക്കൊമ്പന്‍ എിവയാണ് സാധാരണ കൃഷി ചെയ്യുന്ന നാടന്‍ ഇനങ്ങള്‍. ഇവയുടെ കൃഷി രീതി ഇനി പരിചയപ്പെടുത്താം.

15 മുതല്‍ 25 സെ.മീറ്റര്‍ വരെ ആഴത്തില്‍ മണ്ണ് നല്ലതുപോല കിളയ്ക്കുക. 60 സെ.മീ അകലത്തില്‍ 2536 സെ.മീ ഉയരത്തിലുള്ള വാരങ്ങള്‍ തയാറാക്കി അതില്‍ വള്ളികള്‍ നടണം. വള്ളികള്‍ ഉത്പാദിപ്പിക്കാന്‍ ആദ്യമായി തവാരണകള്‍ തയ്യാറാക്കണം. ഒരു ഹെക്റ്റര്‍ സ്ഥലത്ത് നടാനായി ഇടത്തരം വലിപ്പമുള്ളതും വണ്ടിന്റെ ആക്രമണം ഇല്ലാത്തതുമായ 80 കിലോഗ്രാം മധുരക്കിഴങ്ങ് വേണ്ടിവരും.
തവാരണയില്‍ 60 സെ. മീ അകലത്തില്‍ തയ്യാറാക്കിയ വാരങ്ങളില്‍ വാരങ്ങളില്‍ 2525 സെ.മീ അകലത്തില്‍ കിഴങ്ങ് നടുക. ആദ്യം തവാരണയില്‍ ഉണ്ടാകുന്ന മുളകള്‍ 25 സെ.മീ. വീതം അകലം വരത്തക്കവിധം രണ്ടാം തവാരണയില്‍ മാറ്റിനടണം. അഗ്രഭാഗത്തും അതിനടുത്തും ഉള്ള വള്ളികളാണ് നടാന്‍ നല്ലത്. ഒരുമാസം കഴിയുമ്പോള്‍ വള്ളികള്‍ നടാന്‍ പാകമാവും. രണ്ടാമത്തെ തവാരണയില്‍ ഹെക്ടറൊന്നിന് 30 കിലോ പാക്യജനകം ലഭിക്കത്തക്കവിധം രാസവളം ചേര്‍ക്കണം. നടുന്നതിന് രണ്ടു ദിവസം മുമ്പ് വള്ളികള്‍ മുറിച്ച് അടുക്കിക്കെട്ടി നനച്ചവാഴയിലയില്‍ പൊതിഞ്ഞ് തണലില്‍ സൂക്ഷിക്കാം. 2025 സെ.മീ നീളത്തില്‍ തയ്യാറാക്കിയ വള്ളികള്‍ 60 സെ.മീ അകലത്തിലായി തയ്യാറാക്കിയ വാരങ്ങളില്‍ നടണം. വരികളില്‍, വള്ളികള്‍ തമ്മില്‍ 1520 സെ.മീ അകലം ഉണ്ടായിരിക്കണം. വള്ളിയുടെ മദ്ധ്യഭാഗം മണ്ണിനടിയിലും രണ്ടറ്റവും മണ്ണിന് പുറത്തും വരത്തക്കവിധമാണ് വള്ളികള്‍ നടേണ്ടത്. നട്ട ഉടന്‍ മണ്ണില്‍ നല്ല ഈര്‍പ്പം ഉണ്ടായിരിക്കണം. എന്നാല്‍ ഒരിക്കലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.

വളപ്രയോഗം

നിലമൊരുക്കു സമയത്ത് ഹെക്ടറൊന്നിന് 10 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഇതിനുപുറമെ ഹെക്ടറൊന്നിന് 75 കിലോഗ്രാം പാക്യജനകം, 50 കിലോഗ്രാം ഭാവഹം, 75 കിലോഗ്രാം ക്ഷാരം എന്നിവ ലഭിക്കത്തക്കവിധം വള പ്രയോഗം നടത്തണം. നടുന്ന സമയത്ത് പറഞ്ഞ ഭാവഹം, ക്ഷാരം എന്നിവ മുഴുവനും പകുതി പാക്യജനകവും ചേര്‍ക്കണം. ബാക്കി പാക്യജനകം നട്ട് 45 ആഴ്ചകള്‍ കഴിയുമ്പോള്‍ ചേര്‍ക്കാം. നട്ട് ആദ്യത്തെ 10 ദിവസം ഇടവിട്ടുള്ള ദിവസങ്ങളില്‍ വെള്ളമൊഴിക്കണം. അതിനുശേഷം ആഴ്ചയിലൊരിക്കല്‍ നനച്ചാല്‍ മതി.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*