2050 ആകുമ്പോള്‍ മത്സ്യ സമ്പത്തിലും വന്‍ കുറവുണ്ടാകുമെന്ന് പഠനം

മനുഷ്യന്റെ ഇടപെടല്‍ മൂലം പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങള്‍ മത്സ്യ സമ്പത്തിനെയും ബാധിക്കുമെന്ന് പഠനം. അനധികൃത ഇടപെടല്‍ മൂലം 2050 ആകുമ്പോഴേക്കും മത്സ്യത്തിന്റെ അളവില്‍ വന്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 10 ബില്യണ്‍ ഡോളര്‍ നഷ്ടം ഉണ്ടാകുന്ന തരത്തില്‍ എണ്ണം കുറയും .

അതായത് കടലില്‍ പേരിനു മാത്രം മത്സ്യങ്ങളേ ഉണ്ടാകൂവെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. യുബിസി നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

കടലിലെ അമ്ലത്തില്‍ ഉണ്ടാകുന്ന വ്യത്യാസവും, താപനിലയിലെ മാറ്റവും, അസിഡിറ്റിയും, ഓക്‌സിജന്റെ അളവുമെല്ലാം ഇതിന്റെ കാരണങ്ങളാണ്.

മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റം അവയുടെ എണ്ണത്തെ തന്നെയാണ് ബാധിക്കുന്നത്.
വികസ്വര രാജ്യങ്ങളിലെ പ്രധാന വരുമാനം മത്സ്യവും അവയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നായതു കൊണ്ട് അവ വന്‍തോതില്‍ വേട്ടയാടപ്പെടുകയും ചെയ്യുന്നു.
മത്സ്യ സമുദ്രങ്ങളെ മാത്രം ആശ്രയിക്കുന്നതു കൊണ്ട് അവയുടെ പ്രജനനം ക്യത്യമായ സമയങ്ങളില്‍ നടക്കാതെ പോകുന്നതാണ് ഇങ്ങനെയൊരു മാറ്റത്തിനു കാരണം എന്ന് പഠനങ്ങള്‍ പറയുന്നു

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*