പരീക്ഷണത്തിനായി ജീവിതം മാറ്റിവെച്ച വനിതയെ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങള്‍

അര്‍ബദ രോഗം പോലെയുള്ള രോഗങ്ങള്‍ക്കുള്ള ചികില്‍സയില്‍ നിര്‍ണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബര്‍ 7, 1867  ജൂലൈ 4, 1934). പ്രധാനമായും ഇവര്‍ ഫ്രാന്‍സിലാണ് പ്രവര്‍ത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബല്‍ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സര്‍വ്വകലാശാലയിലെ (ലാ സോബോണ്‍) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവര്‍. മേരി സ്വന്തം നേട്ടങ്ങളുടെ പേരില്‍ പാരിസിലെ പാന്തിയണില്‍ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അര്‍ഹയായി.

മരിയ സലോമിയ സ്‌ക്ലോഡോവ്‌സ്‌ക എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര്. രാജഭരണത്തിന്‍ കീഴിലായിരുന്ന പോളണ്ടില്‍ (കോണ്‍ഗ്രസ്സ് പോളണ്ട്) വാഴ്‌സോ നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന ഫ്‌ലോട്ടിംഗ് സര്‍വ്വകലാശാലയിലാണ് ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തില്‍ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്‌സോയിലായിരുന്നു. 1891ല്‍ 24 വയസ്സുള്ളപ്പോള്‍ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസില്‍ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തില്‍ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903ല്‍ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഭര്‍ത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെന്‍ട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.
marie_curie_-_mobile_x-ray-unit
റേഡിയോ ആക്റ്റിവിറ്റി (ഈ പ്രയോഗം ക്യൂറിയുടെ സംഭാവനയാണ്) സംബന്ധിച്ച ഒരു സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്റ്റിവിറ്റിയുള്ള ഐസോടോപ്പുകളുടെ വേര്‍തിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടുത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളില്‍ പെടുന്നു. റേഡിയോ ആക്റ്റീവ് മൂലകങ്ങള്‍ ഉപയോഗിച്ച് അര്‍ബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങള്‍ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും വാഴ്‌സോയിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങള്‍ക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കുകയുണ്ടായി.

ഫ്രഞ്ച് പൗരത്വമുണ്ടായിരുന്നുവെങ്കിലും മേരി സ്ലോഡോവ്‌സ്‌കക്യൂറി (രണ്ട് കുടുംബപ്പേരുകളും മേരി ഉപയോഗിച്ചിരുന്നു) പോളിഷ് സ്വത്വബോധം മേരി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. മേരി പെണ്മക്കളെ പോളിഷ് ഭാഷ പഠിപ്പിക്കുകയും അവരെ പോളണ്ടില്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു. താന്‍ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയം) മേരി നല്‍കിയത്. ഇത് 1898ലായിരുന്നു വേര്‍തിരിച്ചെടുത്തത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*