ഭൗമേതര ജീവന്‍ തിരയാന്‍ ടെസ്: വിക്ഷേപണം 2017 ഓഗസ്റ്റില്‍

സാബു ജോസ്‌

കെപ്‌ളര്‍ ദൂര്‍ദര്‍ശിനി അവസാനിപ്പിച്ചിടത്തു നിന്നും നാസ വീണ്ടും ആരംഭിക്കുകയാണ്. 2017 ഓഗസ്റ്റില്‍ വിക്ഷേപിക്കുന്ന ടെസ്  സൗരയൂഥത്തിനു വെളിയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ തിരഞ്ഞുപിടിക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള ബഹിരാകാശദൂര്‍ദര്‍ശിനിയാണ്. മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് രണ്ടായിരത്തില്‍ പരം അന്യഗ്രഹങ്ങളെ  കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും ഭൂമിയുമായി അടുത്തസാദൃശ്യം ഉള്ളവയാണ്. എന്നാല്‍ കെപ്‌ളറിനെ അപേക്ഷിച്ച് കൂടുതല്‍ നവീനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ടെസ് അന്യഗ്രഹങ്ങളേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റ് സ്വീകരിച്ച സംതരണ രീതി  ഉപയോഗിച്ചുതന്നെയാണ് ടെസ് അന്യഗ്രഹവേട്ട നടത്തുന്നത്. നക്ഷത്രബിംബത്തിനും ദൂര്‍ദര്‍ശിനിയ്ക്കും ഇടയിലൂടെ ഗ്രഹങ്ങളേപ്പോലെയുള്ള അതാദ്യ ദ്രവ്യപിണ്ഡങ്ങള്‍ കടന്നുപോകുമ്പോള്‍ നക്ഷത്രശോഭയിലുണ്ടാകുന്ന കുറവ് കണക്കുകൂട്ടി ഗ്രഹത്തിന്റെ ഭൗതികസവിശേഷതകള്‍ അനാവരണം ചെയ്യുന്ന രീതിയാണിത്. കെപ്‌ളര്‍ ദൂരദര്‍ശിനിയില്‍ നിന്നു വ്യത്യസ്തമായി ഇങ്ങനെ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ പിണ്ഡം, വലിപ്പം, സാന്ദ്രത, ഭ്രമണപഥം, അന്തരീക്ഷഘടന എന്നിവയെല്ലാം കണ്ടെത്തുന്നതിന് ടെസിനു കഴിയും. അതുവഴി ഇത്തരം ഗ്രഹങ്ങള്‍ വാസയോഗ്യമാണോ, അവിടെ ജീവന്റെ തുടിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്നും കണ്ടെത്താന്‍ കഴിയും.

This artist’s impression shows the exoplanet 55 Cancri e as close-up. Due to its proximity to its parent star, the temperatures on the surface of the planet are thought to reach about 2000 degrees Celsius. Scientists were able to analyze the atmosphere of 55 Cancri e. It was the first time this was possible for a super-Earth exoplanet.
നാസ, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗൂഗിള്‍ എന്നീ സംരംഭങ്ങളാണ് ടെസ് പദ്ധതിക്ക് മുതല്‍ മുടക്ക് നടത്തിയിരിക്കുന്നത്. 87 മില്യണ്‍ യു. എസ്. ഡോളറാണ് പദ്ധതിയുടെ ചെലവ്. ഫാല്‍ക്കണ്‍ 9 വി. റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ടെസ് സ്‌പേസ്‌ക്രാഫ്റ്റിന്റെ ഭാരം 350 കിലോഗ്രാമാണ്. 400 വാട്ട് പവറാണ് ടെസ് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷമാണ് പേടകത്തിന്റെ പ്രവര്‍ത്തന കാലാവധി. ഭൂമിയില്‍ നിന്നും പേടകത്തിലേക്കുള്ള കുറഞ്ഞ ദുരം 1,08,000 കിലോമീറ്ററും കൂടിയ ദൂരം 3,73,000 കിലോമീറ്ററുമാണ്. 13.7 ദിവസം കൊണ്ട് സ്‌പേസ്‌ക്രാഫ്റ്റ് ഭൂമിക്കുചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും.
2006 ലാണ് ടെസ് പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തില്‍ ഗുഗിള്‍, കാവ്‌ലി ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളാണ് മുതല്‍മുടക്ക് നടത്തിയത്. പിന്നീട് 2010 ല്‍ എം.ഐ.ടിയും, നാസയും ഈ പദ്ധതിയില്‍ പങ്കാളികളായി 2013 നാസയുടെ മീഡിയം എക്‌സ്‌പോറര്‍ ദൗത്യമായി ടെസ് പദ്ധതി അംഗീകരിക്കപ്പെട്ടു. ചാര്‍ജ് – കപ്പിള്‍ഡ് ഡിവൈസ്  എന്നറിയപ്പെടുന്ന ഡിറ്റക്ടറുകളും നാല് വൈഡ്-ആംഗിള്‍ ടെലസ്‌ക്കോപ്പുകളുമാണ് ടെസിലെ പ്രധാനഘടകങ്ങള്‍. ടെസ് ശേഖരിക്കുന്ന വിവരങ്ങള്‍ രണ്ടാഴ്ചകൂടുമ്പോള്‍ ഗ്രൗണ്ട് സ്റ്റേഷനിലേക്കയ്ക്കും. സംതരണവിദ്യ ഉപയോഗിച്ച് കണ്ടെത്തുന്ന ഗ്രഹങ്ങളേക്കുറിച്ചുള്ള വിവരങ്ങളും ഉയര്‍ന്ന ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്ന ഗാമാ റേ ബസ്റ്റ് പോലെയുള്ള പ്രതിഭാസങ്ങളേക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.
ഏറ്റവും വ്യക്തമായ ചിത്രങ്ങളെടുക്കുന്നതിനു വേണ്ടി ഇതുവരെ മറ്റൊരു ബഹിരാകാശപേടകവും ഉപയോഗിച്ചിട്ടില്ലാത്ത ഭ്രമണപഥമാണ്  ടെസിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഏറ്റവും അധികം വര്‍ത്തുളമായ ഒരു പാതയാണിത്. ടെസിലെ ക്യാമറകള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കുന്നതിനും ഈ ഭ്രമണപഥം സഹായിക്കും. ഭ്രമണ പഥത്തിന്റെ ഏറിയ പങ്കും ഭൂമിയുടെ കാന്തിക മണ്ഡലമായ വാന്‍ അലന്‍ ബെല്‍റ്റിന് വെളിയിലാതുകൊണ്ട് വികിരണങ്ങളുടെ അപകടത്തില്‍ നിന്നും ടെസിന് രക്ഷനേടാന്‍ കഴിയും.
tes-2
ലക്ഷ്യങ്ങള്‍
പ്രധാനമായും ജി-ടൈപ്പ്, കെ-ടൈപ്പ് നക്ഷത്രങ്ങളെയാണ് ടെസ് നിരീക്ഷിക്കുക. പ്രത്യക്ഷ കാന്തികമാനം 12 ല്‍ കൂടുതലുള്ള ഇത്തരത്തില്‍പെട്ട 5 ലക്ഷം നക്ഷത്രങ്ങള്‍ ടെസിന്റെ നിരീക്ഷണപരിധിയില്‍ വരും. ഇതില്‍ ആയിരത്തില്‍ പരം ചുമപ്പുകുള്ളന്‍  നക്ഷത്രങ്ങളും ഉള്‍പ്പെടും. കെപ്‌ളര്‍ സ്‌പേസ്‌ക്രാഫ്റ്റിന്റെ നിരീക്ഷണ പരിധിയുടെ 400 മടങ്ങ് വിസ്തൃതമാണ് ടെസിന്റെ നിരീക്ഷമേഖല. 3000 ല്‍ പരം വിദൂര ഗ്രഹങ്ങളെ ടെസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലുള്ള 20 സൂപ്പര്‍ എര്‍ത്തുകളും ഉള്‍പ്പെടും. നിരീക്ഷണ കാലയളവിന്റെ ആദ്യത്തെ വര്‍ഷം വടക്കന്‍  ചക്രവാളത്തിലെയും രണ്ടാമത്തെവര്‍ഷം തെക്കന്‍ചക്രവാളത്തിലെയും നക്ഷത്രങ്ങളെയാണ് ടെസ് പഠിക്കുന്നത്. ഭാവിയിലെ നക്ഷത്രാന്തര യാത്രകള്‍ ടെസ് കണ്ടെത്തുന്ന അന്യഗ്രഹങ്ങളിലേക്കായിരിക്കുമെന്നാണ് എം.ഐ.ടി യിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ശാസ്ത്രീയ ഉപകരണങ്ങള്‍
നാല് സി.സി.ഡി. ക്യാമറകളാണ് ടെസിലെ പ്രധാന ശാസ്ത്രീയ ഉപകരണം. ഓരോക്യാമറയിലും ഓരോ 16.8 മെഗാപിക്‌സല്‍ സി.സി.ഡി. ഡിറ്റക്ടറുമുണ്ട്. 24 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉണ്ട് ഇവയ്ക്ക്. ലെന്‍സിന്റെ പ്യൂപിള്‍ ഡയമീറ്റര്‍ 4 ഇഞ്ചാണ്.

tess

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*