ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍

സാബു ജോസ്
സാറ്റലൈറ്റ് കമ്യുണി ക്കേഷന്‍ അഥവാ ഉപഗ്രഹ വാര്‍ത്താവിനിമയത്തേ ക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സ്ട്രാറ്റലൈറ്റ് കമ്യുണിക്കേഷന്‍  എന്ന്‌കേട്ടിട്ടുണ്ടോ ? നാസയുടെ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാ വുക യാണ്. ഉപഗ്രഹ വാര്‍ത്താവി നിമയ രംഗത്ത് നേരിടുന്ന കടമ്പ കളെല്ലാം മറിക ടക്കാന്‍ ഈ പദ്ധതി യിലൂടെ കഴിയു മെന്നാണ് പ്രതീക്ഷിക്കുന്നത്.ഭൗമാന്ത രീക്ഷ ത്തിന്റെ ഉപരി പാളി യായ സ്ട്രാറ്റോസ്ഫിയ റില്‍ ഏകദേശം 20 കിലോമീറ്റര്‍ ഉയരത്തില്‍ തങ്ങി നില്‍ക്കുന്ന എയര്‍ഷിപ്പു കളാണ് സ്ട്രാറ്റലൈറ്റുകള്‍ . ഇത്തരം എയര്‍ഷിപ്പു കള്‍ വാര്‍ത്താവി നിമ യത്തിന് ഉപയോ ഗിക്കാന്‍ കഴിയു മെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ജര്‍മന്‍ സംരംഭ കരായ സാന്‍സ്‌വയര്‍ ആണ്. വായുവില്‍ തങ്ങി നില്‍ക്കുന്നതുകൊണ്ട് ഭൂമിക്കു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന കൃത്രിമ ഉപഗ്ര ഹങ്ങ ളേക്കാള്‍ വാര്‍ത്താവിനിമയ രംഗത്ത് മികവ് പുലര്‍ത്താന്‍ സ്ട്രാറ്റലൈറ്റിന് കഴിയും. കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റി സഞ്ചരി ക്കുന്നതുകൊണ്ട് അവയുടെ ആന്റിന യുടെ സ്ഥാനവും കോണളവും ഇടയ്ക്കിടെ വ്യത്യാസ പ്പെടു ത്തിക്കൊ ണ്ടിരിക്കണം.

stre
എങ്കില്‍ മാത്രമേ ട്രാന്‍സ്മിഷന്‍ തടസ്സമില്ലാതെ നടക്കൂ. എന്നാല്‍ സ്ട്രാറ്റലൈറ്റിലെ ആന്റിനകള്‍ ഇങ്ങനെ ക്രമീകരിക്കേണ്ട ആവശ്യമില്ല.
പരമ്പരാഗത സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ അതിനു വേണ്ടി ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ ഭ്രമണ പഥത്തെ ആധാര മാക്കി മൂന്ന് രീതിയില്‍ വര്‍ഗീകരിച്ചിട്ടുണ്ട്. ഏകദേശം 19,300 നോട്ടിക്കല്‍ മൈല്‍ ഉയ രമുള്ള ജിയോസി ങ്ക്രോണസ് ഓര്‍ബിറ്റി ലുള്ളവ, 500 മുതല്‍ 1200 നോട്ടി
ക്കല്‍ മൈല്‍ ഉയര മുള്ള മീഡിയം എര്‍ത്ത് ഓര്‍ബിറ്റി ലുള്ള വ, 200 നോട്ടിക്കല്‍ മൈല്‍ ഉയരമുള്ള ലോഎര്‍ത്ത് ഓര്‍ബിറ്റി ലുള ളവ എന്നിങ്ങ നെയാണ് വാര്‍ത്താവിനിമയ ഉപഗ്ര ഹങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നത്. ഈ ഉപഗ്ര ഹങ്ങ ളെല്ലാം പലത രത്തി ലുള്ള വിദ്യുത്കാ ന്തിക സിഗ്നലു കളു ടെയും,വ്യത്യസ്ത തരംഗ ദൈര്‍ഘ്യത്തി ലുള്ള വികിര ണങ്ങ ളുടെയും ശല്യം അനുഭവിക്കുന്നുണ്ട്. ഇത് മറികടക്കുന്നതിന് സങ്കീര്‍ണമായ പ്രക്രിയ കള്‍ ഓരോ കൃത്രിമ ഉപഗ്രഹത്തിലും നടത്തുന്നുമുണ്ട്. എന്നാല്‍ ഭൗമാന്ത രീക്ഷ ത്തിനു ള്ളില്‍ സ്ഥിരമായി നിലനിര്‍ത്തുന്ന ഒരു സംവിധാ നത്തിന് ഈ തടസങ്ങള്‍ മറികടക്കാന്‍ കഴിയും.
മീഡിയം എര്‍ത്ത് ഓര്‍ബിറ്റിലും, ലോ എര്‍ത്ത് ഓര്‍ബിറ്റി ലുമുള്ള കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലു കള്‍ തുടര്‍ച്ചയില്ലാത്തതും കുറഞ്ഞ കവറേജുള്ളവയുമായിരിക്കും. ഇക്കാരണം കൊണ്ട് കൂടുതല്‍ കവറേ ജിനും സിഗ്നനലുകളുടെ തുടര്‍ച്ചയ്ക്കും വേണ്ടി നിരവധി കൃത്രിമോപഗ്രഹങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഈ പരിമിതി മറികടക്കാന്‍ സ്ട്രാറ്റലൈറ്റിന് കഴിയും.
നിരവധി കൃത്രിമ ഉപഗ്ര ഹങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന ജോലി സ്ട്രാറ്റലൈറ്റിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയും. ഭൗമോപ രിത ലത്തില്‍ നിന്ന് അധികം ഉയര ത്തില ല്ലാതെ നിലനിര്‍ത്തുന്നതു കൊണ്ടാണിത്.

കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം കുറയ്ക്കുന്നത് സ്‌പേസ് ട്രാഫിക് സുഗമമാക്കുന്നതിനും ചെലവ് ഗണ്യമായി കുറയ്ക്കു ന്നതിനും ബഹിരാ കാശ മലിനീകരണം നിയന്ത്രിക്കുന്നതിനും സഹായിക്കും.
ഒരു കൃത്രിമ ഉപഗ്രഹത്തിന്റെ ഘടന പോലെ സങ്കീര്‍ണമായ യന്ത്രസംവിധാനമെന്നും സ്ട്രാറ്റലൈറ്റിനില്ല. കൃത്രിമ ഉപഗ്ര ഹത്തിന്റെ എഞ്ചിനീ യറിംഗും സങ്കീര്‍ണമാണ്. അതു മാത്രമല്ല ഒരു ലോഞ്ചിംഗ് മാത്രമേ നടത്താന്‍ കഴിയൂ.. വിക്ഷേപണ വാഹനത്തിന്റെ ചെലവും, ഇന്ധനവും, സാങ്കേതികവിദ്യയും ഇതിന് പുറമെയാണ്. എന്നാല്‍ സ്ട്രാറ്റലൈറ്റുകള്‍ പുനരുപയോഗ ശേഷിയുള്ളവയും ലളിതമായ ഘടനയുള്ളതുമാണ്. ഇന്ധനമായി ഉപയോഗിക്കുന്നത് ഹീലിയമാണ്. വളരെ നാളുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കു ന്നതിനും സ്ട്രാറ്റലൈറ്റുകള്‍ക്ക് കഴിയും.
സ്ട്രാറ്റലൈറ്റുകളുടെ പുറംചട്ട ശക്തമാ ണെങ്കിലും ഉള്ളിലുള്ള ഉപകരണങ്ങള്‍ വഴക്കമുള്ളതും ഏപ്പോള്‍ വേണമെ ങ്കിലും അപഗ്രേ ഡ് ചെയ്യാന്‍ കഴിയു ന്നവയുമാണ്. നിര്‍മാണ രീതിയിലുള്ള ലാളിത്യ വും, പ്രതിപ്ര വര്‍ത്തന ശേ ഷിയി ല്ലാത്ത ഹീലിയം ഇന്ധന മായി ഉപയോ ഗിക്കു ന്നതും പരമ്പരാഗത വാര്‍ത്താവിനിമ ഉപഗ്രഹങ്ങളില്‍ നിന്നും സ്ട്രാറ്റലൈറ്റിനെ വേറിട്ടു നിര്‍ത്തുന്നു. ഭൗമോപരി തലത്തില്‍ നിന്നും 20 കിലോമീ റ്റര്‍ ഉയരത്തിലായതുകൊണ്ട് അന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ സ്ട്രാറ്റലൈറ്റിനെ ഗൗരവമായി ബാധിക്കില്ല. അതുകൊണ്ടുതന്നെ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ ടെലിവിഷന്‍, മൈാബൈല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക്, റേഡിയോ സിഗ്നലുകള്‍ എന്നിവ കുടുതല്‍ വിസ്തൃതമായ മേഖലകളില്‍ തടസ്സ മൊന്നും കൂടാതെ എത്തിക്കാന്‍ സ്ട്രാറ്റലൈറ്റിന് കഴിയും. സ്ട്രാറ്റലൈറ്റുകളുടെ രണ്ട് മാതൃക കളാണ് ഇപ്പോള്‍ പരിഗ ണന യിലു ള്ളത്. അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ , ഹൈആല്‍ട്ടിറ്റിയൂഡ് എയര്‍ഷിപ്  എന്നിവ യണ വ. ഇതില്‍ ആദ്യത്തേത് സോളാര്‍ സെല്ലുകളും, ഇല
ക്ട്രിക് മോട്ടോറുകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടാമത്തേത് ഹീലിയം ഇന്ധനമായിഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
3
1,85,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ഒരു സ്ട്രാറ്റലൈറ്റിന്റെ പ്രക്ഷേപണപരിധിയില്‍വരും, പ്രക്ഷേപണത്തിലുണ്ടാകുന്ന കാലവിളംബം 2000 മടങ്ങ് കുറയ്ക്കുന്നതിനും സ്ട്രാറ്റലൈറ്റിന് ശേഷിയുണ്ട്. കൂടാതെ ജി. പി. എസ് സാങ്കേതിക വിദ്യയും സ്ട്രാറ്റലൈറ്റ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജര്‍മനിയിലെ സാന്‍സ്‌വയര്‍ കമ്പനി യുടെ സ്ട്രാറ്റലൈറ്റ് മാതൃകയ്ക്ക് 200 അടി വ്യാസവും 245 അടി നീളവുമുണ്ട്. ഇന്ധനമായി ഉപയോ ഗിക്കുന്ന ഹീലിയം-നൈട്ര ജന്‍ മിശ്രിതത്തിന്റെ വ്യാപ്തം 13 ക്യൂബിക് അടിയാണ്. 2,500 കിലോഗ്രാം ഭാരമുള്ള പെലോഡു കള്‍വരെ ഈ മാതൃകയ്ക്ക് 8,000 അടി വരെ ഉയരത്തിലെ ത്തിക്കാന്‍ കഴിയും. നിര്‍മാണച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നതും നിരവധി തവണ വിക്ഷേപിക്കാന്‍ കഴിയു ന്നതും മറ്റ് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് സ്ട്രാറ്റലൈറ്റിനുള്ള മേന്‍മയാണ്. വേഗത നിയന്ത്രിക്കാന്‍ കഴിയുന്നത് കാലവിളംബംകുറയ്ക്കും. ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് സുഗമവും തടസ്സമില്ലാത്തതുമായ വാര്‍ത്താപ്രക്ഷേപണത്തിനും സഹായിക്കും. എന്നാല്‍ ഉയരം കുടുന്നതിനനുസരിച്ച് ഹീലിയം വാതകം വികസിക്കുന്നതും,സ്ട്രാറ്റോസ്ഫിയറില്‍ അവിചാ രിത മായി ഉണ്ടാകുന്ന വാതക പ്രവാഹവും സ്ട്രാറ്റലൈറ്റിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. അതെന്താ യാലും നാസ സ്ട്രാറ്റലൈറ്റ് പദ്ധ തിയുമായി മുന്നോട്ട് പോവുകയാണ്. ഇന്നത്തെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ സ്ട്രാറ്റലൈറ്റുകള്‍ക്ക് വഴിമാറിക്കൊടുക്കും എന്നുതന്നെയണ് ഈ മേഖലയിലുള്ള വിദഗ്ധര്‍ പറയുന്നത്.

Facebook Comments

About admin

One comment

 1. слоты.играть бесплатно.
  Buhjdst fdnjcvfns
  onlain слот игры бесплатно
  casino игра
  poker.igra
  21 играть онлайн
  азартные игры играть бесплатно и без регистрации и
  кено демо
  реальные игровые автоматы бесплатно
  tcccgkfnj fdnjvfns
  играть бесплатно и без регистрации
  в эмуляторы игровых автоматов
  безплатные игравые автоматы
  azartnie igri kazino besplatno slot
  покер играть бесплатно без регистраций http://www.seacaef.org/online-casino-vulnak-avtomati/

Leave a Reply

Your email address will not be published. Required fields are marked *

*