എത്തി ഓട്ടോണോമസ് റോബര്‍ട്ട്…

മനുഷ്യന്റെ ചിന്ത വളരുംതോറും ടെക്‌നോളജിയും വളരും. ഇങ്ങനെ ചിന്തയുടെയും ആഗ്രഹത്തിന്റെയും ദീര്‍ഘനാളത്തെ പരീക്ഷണത്തിന്റെയും ഫലമായി ഒടുവില്‍ ആ വീരനും എത്തി. എല്ലാം സ്വയം ചെയ്യുമെന്ന അഹംഭാവത്തോടെ തന്നെ. ലോകത്താദ്യമായി ഓട്ടോണോമസ് റോബര്‍ട്ടിന് ജന്മം നല്‍കിയിരിക്കുകയാണ് ഹര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍.
കടല്‍ ജീവിയായ നീരാളിയുടെ മാതൃകയിലാണ് പുത്തന്‍ റോബര്‍ട്ടിനെ ഇവര്‍ സൃഷ്ടിച്ചെടുക്കിരിക്കുന്നത്.അതിനാല്‍ ഇത് അറിയപ്പെടുന്നതും ഒക്ടോബോട്ട് എന്ന പേരിലാണ്. ഇതോടെ റോബര്‍ട്ടുകളുടെ ലോകത്തും മാറ്റത്തിന്റെ അലയടി തുടങ്ങി.ആദ്യ സോഫ്റ്റ് റോബര്‍ട്ടെന്ന റെക്കോഡും ഒക്ടോബോട്ട് ഇതോടെ സ്വന്തമാക്കി. പുതിയതരം റോബര്‍ട്ടുകളുടെ നിര്‍മാണത്തിന്റെ ആദ്യ ചുവടുവെപ്പാണിതെന്ന് യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആ്ന്‍ഡ് അപ്ലൈഡ് സയന്‍സ് വിഭാഗം പ്രൊഫസര്‍ ജോണ്‍.എ. പോള്‍സണ്‍ പറഞ്ഞു. വപ്രവര്‍ത്തനത്തിന് വയറും ബാറ്ററിയും ഇല്ലെന്നതും ഒക്ടോബോട്ടിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെയും പ്ലാറ്റിനം കാറ്റലിസ്റ്റിക് പാര്‍ട്ടിക്കിളിന്റെയും സഹായത്താലാണ് ഇവ പ്രവര്‍ത്തിക്കുക.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*