ഇന്നത്തെ കര നാളത്തെ കടല്‍?

നോക്കി നില്‍ക്കുമ്പോള്‍ ഭാവവവും സ്വഭാവവും മാറുന്ന മനുഷ്യരെ നാം കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ശാന്തരായി നില്‍ക്കുന്നവര്‍ പെട്ടെന്ന് അക്രമിക്കുന്നവരാകും. ഇതുപോലെ തന്നെയാണ് നാം ജീവിക്കുന്ന ഈ ഭൂമിയുടെ കാര്യവും.ഇന്നു കാണുന്നവരെ നാളെ കാണണമെന്നില്ലെന്ന് പറയുന്നതുപോലെയാണ് ഭൂമിയുടെ സ്ഥിതിയും. ഇന്നത്തെ തടാകങ്ങളും നദികളും നാളെ കാണാന്‍ ആഗ്രഹിച്ചാല്‍ ചിലപ്പോള്‍ ഫലം നിരാശയാകും. അഥുപോലെ തന്നെ നാംകൃഷിചെയ്തിരുന്ന കരയില്‍ നാളെ കൃഷിയിറക്കാന്‍ ശ്രമിച്ചാല്‍ നടന്നില്ലെന്നും വരും. ഇതു തെളിയിക്കുന്ന വാര്‍ത്തകളാണ് ശാസ്ത്രലോകത്തു നിന്ന് ലഭിക്കുന്നത്. ഇന്നത്തെ കര നാളത്തെ കടല്‍ അങ്ങനെ പറയുന്നതാകും ശരി നെതര്‍ലാന്‍ഡിലെ ഡെല്‍റ്റെയര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിലാണ് ഭൂമിയിലെ ജലപ്രദേശം കരയായും മറിച്ച് കര തടാകമായും മറ്റും രൂപാന്തരം പ്രാപിക്കുന്നതായി കണ്ടെത്തിയത്.
ഏകദേശം 44,000 സ്‌ക്വയര്‍ മൈല്‍ കരഭാഗം ഇപ്പോള്‍ വെള്ളം നിറഞ്ഞ പ്രദേശമായി മാറി.അതുപോലെ ജല സ്രോതസിന്റെ 67,000 സ്‌ക്വയര്‍ മൈല്‍ കരഭാഗമായി മാറി. ഇത്തരത്തില്‍ വലിയൊരുമാറ്റമാണ് ദശാബ്ദക്കാലത്തിനുള്ളില്‍ സംഭവിച്ചിരിക്കുന്നത്.
ഗവേഷണസംഘം നടത്തി പഠനത്തില്‍ തീര മേഖലയിലും വന്‍ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ കടലായിരുന്ന സ്ഥലങ്ങളില്‍ വന്‍ പരിവര്‍ത്തനം സംഭവിച്ചതായി ഇവര്‍ വ്യക്തമാക്കുന്നു.
മഞ്ഞു പര്‍വതങ്ങളായിരുന്ന സ്ഥലത്ത് ഇന്ന് വലിയ തടാകം ഗവേഷണസംഘം കണ്ടെത്തി. റ്റിബറ്റന്‍ പ്ലാറ്റിയൂവിലായിരുന്നു ഈ മാറ്റം കണ്ടത്. അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ധനയാണ് മഞ്ഞു പര്‍വ്വതങ്ങള്‍ ഉരുകി വെള്ളമായി രൂപാന്തരം പ്രാപിച്ചതെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
കരഭാഗം ജലപ്രദേശമായപോലെ ജലപ്രദേശം പിന്നീട് കരയായതും ഇവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. സെന്‍ട്രല്‍ ഏഷ്യയിലാണ് ഇത്തരത്തിലുള്ള മാറ്റം കൂടുതലായി കാണാന്‍ കഴിഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്ന് ഇന്ന് പൂര്‍ണമായും വറ്റിവരണ്ട അവസ്ഥയിലാണ്.
യു.എസിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ലസ് വെഗാസിലുള്ള മിഡിന്റെ ഭൂരിഭാഗം വെള്ളവും ഇന്ന് നഷ്ടപ്പെട്ടകാഴ്ച്ചയാണ് കാണാന്‍ കഴിയുക. ഏകദേശം 85 സ്‌ക്വയര്‍ മൈല്‍ ഇന്ന് കരയായി മാറിയെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*