നായക്കള്‍ക്ക് കുരയ്ക്കാന്‍ മാത്രമല്ല, നമ്മുടെ ഭാഷയും തിരിച്ചറിയാം….

 

വളര്‍ത്തു നായകള്‍ നിങ്ങള്‍ പറയുന്നത് അനുസരിക്കാറില്ലേ… നമ്മള്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്ന പോലെ പലപ്പോഴും തോന്നാറില്ലേ…നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് കയറി അവ ഇരിക്കുന്നുണ്ടോ? സംസാരിക്കുമ്പോള്‍ ശ്രദ്ധയോടെ നിങ്ങളുടെ മുഖത്തേക്ക് നോക്കിയിരിക്കുന്നുണ്ടോ? എങ്കില്‍ അറിഞ്ഞോളോ ആ നോട്ടം ചുമ്മാതല്ല. നമ്മള്‍ പറയുന്നതെന്തെന്നറിയാന്‍ വേണ്ടിയാണ്. മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവയ്ക്ക് നമ്മളുടെ വാക്കുകളും സംസാരശൈലിയും തിരിച്ചറിയാന്‍ കഴിവുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കളുടെ ഈ സവിശേഷത ശാസ്ത്രലോകം പുറത്തുവിട്ടത്. ഇതോടെ കാലങ്ങളായുള്ള സംശയത്തിനു കൃത്യമായി മറുപടി നല്‍കിയിരിക്കുകയാണ് ശാസ്ത്രലോകം . അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ് സയന്‍സാണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.നായ്ക്കളെ fmri യ്ക്ക് വിധേയമാക്കിയാണ് ഇവരുടെ ഈ കഴിവ് ശാസ്ത്രലോകം കണ്ടെത്തിയത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*