ഭൂമീ…ഒരല്‍പം ജാഗ്രത പാലിച്ചോളൂ…….

ശക്തിയേറിയ ഒരു സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ നിലനില്‍പ് തന്നെ ഭീഷണിയിലാക്കുന്ന തരത്തിലാണ് സൗരക്കാറ്റിന്റെ വരവ്. ഇത്തരം കാറ്റുകളില്‍ നിന്ന് ഭൂമിയെ സംരക്ഷിച്ച് നിര്‍ത്തുന്നത് മാഗ്‌നെറ്റോസ്ഫിയര്‍ എന്ന് അറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികദ്രുവങ്ങള്‍ ചലിക്കുന്നത് കാരണം മാഗ്‌നെറ്റോസ്ഫിയര്‍ ക്ഷയിച്ച് വരികയാണ്. ഇതാണ് ഭൂമിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള കാന്തികോര്‍ജത്തിന്റെ പ്രവാഹമാണ് സൗരക്കാറ്റുകള്‍. ഇത്തരത്തിലുള്ള കാന്തികോര്‍ജം പുറത്ത് വരുന്നതിനെ തുടര്‍ന്ന് ഉപരിതലത്തില്‍ നിന്നും ചൂടുള്ള വാതകങ്ങള്‍ ത്വരിതപ്പെടുകയും തുടര്‍ന്ന് ഇവ വേഗത്തില്‍ ഭൂമിക്ക് നേരെ കുതിക്കുകയും ചെയ്യും. സൗരക്കാറ്റിലെ കില്ലര്‍ ഇലക്ട്രോണുകള്‍ക്ക് മണിക്കൂറില്‍ മില്യണ്‍ കണക്കിന് മൈലുകള്‍ സഞ്ചരിച്ച് ഭൂമിയിലെത്താന്‍ സാധിക്കുന്നതാണ്.
സൗരക്കാറ്റിലെ മെറ്റീരിയലുകള്‍ ഭൂമിയുടെ കാന്തികമേഖലയുമായി കൂട്ടിമുട്ടുന്നതിന്റെ ഫലമായി ഇത് ഇവിടുത്തെ നിരവധി സാങ്കേതിക വിദ്യകളെ താറുമാറാക്കം. അതായത് ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങള്‍, റഡാറുകള്‍ തുടങ്ങിയവയെ ഇത് ബാധിച്ച് രൂക്ഷമായ പ്രശ്‌നങ്ങളുണ്ടാക്കും.
ഇത്തരം കാറ്റിനെ ഇനി പ്രതിരോധിക്കണമെങ്കില്‍ ഒരു ഇലക്ട്രോ മാഗ്‌നെറ്റിക് ഷീല്‍ഡ് സൃഷ്ടിച്ചേ മതിയാകു. അതിലൂടെ മാത്രമേ പ്രതിരോധം സാധ്യമാകു. അത്തരമൊരു ഷീല്‍ നിര്‍മ്മിച്ചാല്‍ ഇവയെ സോളാര്‍ പവര്‍ സാറ്റലൈറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിച്ച് ഭൂമിയിലെ സൗരോര്‍ജ ഉപഭോഗസാധ്യതകള്‍ വര്‍ധിപ്പിക്കാനും സാധിക്കും

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*