പഴങ്കഥയാകുമോ ആഫ്രിക്കന്‍ ആനകള്‍….

ആനയെന്ന് കേട്ടാല്‍ മലയാളിക്ക് ആവേശമാണ്. നാടനായാലും ആഫ്രിക്കനായാലും ആന മലയാളിക്ക് കൗതുകം തന്നെ.ടി.വിയില്‍ ആയാലും നേരിട്ടായാലും ആനയെ കണ്ടാല്‍ മുതിര്‍ന്നവര്‍ വരെ കൊച്ചുകുട്ടിയെപ്പോലെ നോക്കി നില്‍ക്കും. അവന്റെ നീക്കങ്ങള്‍ എല്ലാംതന്നെ നിരീക്ഷിക്കും. മലയാളക്കരയില്‍ നിന്നും വളരെയകലെയുള്ള ആഫ്രിക്കന്‍ ആനയുടെ പ്രത്യേകതപോലും നമുക്ക് മനപാഠമാണ്.കാരണവും ആനക്കമ്പം തന്നെ.എന്നാല്‍ ഇത്തരക്കാര്‍ക്കു നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഭൂരിഭാഗം മലയാളികളും ടി.വികളിലൂടെ കണ്ട് പരിചയപ്പെട്ട ആഫ്രിക്കന്‍ ആനകളും വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ ഉടന്‍ തന്നെ ഇടംപിടിക്കുമെന്നതില്‍ സംശയമില്ല. ഇതു തെളിയിക്കുന്നതാണ് പുറത്തുവന്ന സെന്‍സെസ് റിപ്പോര്‍ട്ട്. മനുഷ്യന്റെ ക്രൂരതയുടെ മുഖം തുറന്നു കാണിക്കുന്നതാണ് പുറത്തുവന്ന എലഫെന്റ് സെന്‍സെസ് റിപ്പോര്‍ട്ട്.
ഡിസ്‌ക്കവറി ചാനലിലൂടെ നമ്മള്‍ കണ്ടുപരിചയപ്പെട്ട ഇത്തരം ആനകളുടെ ഫോസില്‍ മാത്രമാകും ഭാവി തലമുറയ്ക്ക് കാണാന്‍ കഴിയുക.
സവന്ന മേഖലയില്‍ കാണപ്പെടുന്ന ആനകളുടെ എണ്ണത്തിലാണ് വന്‍ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ ഏകദേശം 144,000 ആനകളുടെ കുറവ് രേഖപ്പെടുത്തി. പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ ഗ്രേറ്റ് എലഫന്റ് സെന്‍സെസിലാണ് ആനകളുടെ ഗണ്യമായ കുറവ് കണ്ടെത്തിയിരിക്കുന്നത്. വിപണിയില്‍ വന്‍ ഡിമാന്റുള്ള ആനക്കൊമ്പിനായി മനുഷ്യര്‍ കൊന്നൊടുക്കിയത് 20000 ആനകളെയായിരുന്നു.
ടാന്‍സാനിയ, ആങ്കോള എന്നിവടങ്ങളിലാണ് ആനകളുടെ വന്‍ കുറവുണ്ടായിരിക്കുന്നതെന്നും സര്‍വെ സൂചിപ്പിക്കുന്നു.ഇതുവരെ കാമറൂണില്‍ 83 ശതമാനവും ആങ്കോളയില്‍ 32 ശതമാനവും ടാന്‍സാനിയയില്‍ 26 ശതമാനവും ആനകളെ ചത്തനിലയില്‍ കണ്ടെത്തി. 352,271 ആഫ്രിക്കന്‍ ആനകളാണ് നിലവിലുള്ളത്.
ആങ്കോള,ബോറ്റ്‌സ്വാനാ, കാമെറൂണ്‍, ഡി.ആര്‍.സി, എത്തിയോപ്പ്യ, കെനിയ, മാലി, സൗത്ത് ആഫ്രിക്ക, ടാന്‍സാനിയ, ഉഗാണ്ട, സിംബാവേ, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സെന്‍സെസ്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*