നിങ്ങള്‍ നഗരവാസികളാണോ? എങ്കില്‍ അല്‍ഷിമേഴ്‌സ് നിങ്ങള്‍ക്കും ഉണ്ടായേക്കാം…

നിങ്ങള്‍ താമസിക്കുന്നത് നഗരത്തിലാണോ… വ്യവസായിക മേഖലയിലാണോ? ഉത്തരം അതെയെന്നാണെങ്കില്‍ അല്‍പം സൂക്ഷിച്ചുകൊള്ളുക. മറവിരോഗത്തിന് ചിലപ്പോള്‍ നിങ്ങളും അടിമപ്പെട്ടേക്കാം. കാരണം മറ്റൊന്നുമല്ല, അന്തരീക്ഷ മലിനീകരണം തന്നെ. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറംതള്ളുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുമ്പോള്‍ രോഗത്തിന് അടിമയാകുന്നത് മനുഷ്യര്‍ തന്നെയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. വായൂ മലിനീകരണത്തിലൂടെ വന്‍തോലിലുള്ള സൂക്ഷ്മ മാഗ്‌നെറ്റിക് ഘടകങ്ങളാണ് നമ്മുടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.യുകെയിലെ ലാന്‍സാസ്റ്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ മാഗ്‌നെറ്റിസം ആന്‍ഡ് പാലിയോ മാഗ്‌നെറ്റിസം നടത്തിയ പരിക്ഷണത്തിലാണ് മനുഷ്യന്റെ തലച്ചോറില്‍ അസാധാരണമായി മാഗ്‌നെറ്റ്ക് ഘടകങ്ങള്‍ അടിഞ്ഞുകൂടുന്നുവെന്ന് കമ്‌ടെത്തിയത്. അന്തരീക്ഷമലിനീകരണത്തിലൂടെ മനുഷ്യനില്‍ അടിഞ്ഞുകൂടുന്ന മാഗ്‌നെറ്റിക് പദാര്‍ത്ഥങ്ങള്‍ സാധാരണ കോശങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*