സിക്ക വൈറസ് കണ്ണിലൂടെയും പകരുമെന്ന് പഠനം

ഈഡിസ് കൊതുകുകള്‍ പരത്തുന്ന സിക്ക വൈറസ് കണ്ണുകളിലൂടെയും പകരാമെന്ന് പഠനങ്ങള്‍. വാഷിംഗ്ടണ്‍യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എലിയില്‍ നടത്തിയ പരീക്ഷണത്തിലാണ് 26 രാജ്യങ്ങളെ ഭീതിയിലാക്കിയ സിക്ക വൈറസ് രോഗബാധിതരുടെ കണ്ണുകളിലൂടെയും പകരുമെന്ന് കണ്ടെത്തിയത്. രോഗിയുടെ കണ്ണുനീരിലൂടെയാണ് ഇവ പകരുകയെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വളരെ വൈകാതെ ഈ പരീക്ഷണം രോഗബാധിതരായവരില്‍ നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം. ഇതുവരെ ഈഡിസ് കൊതുകുകളിലൂടെയും ഒരിക്കല്‍ വൈറസ്ബാധിച്ച കൊതുകിന്റെ വംശപരമ്പരകളിലും, രോഗബാധിതരായവരുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും ഉമിനീരിലൂടെയും ഈ രോഗം പകരുമെന്നായിരുന്നു കണ്ടെത്തല്‍.എന്നാല്‍, പുതിയ പഠന റിപ്പോര്‍ട്ട് രോഗം കൂടുതല്‍ ബാധിച്ചിരിക്കുന്ന രാജ്യങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
ഇന്നേവരെ ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും രാജ്യവും കനത്ത ജാഗ്രതയില്‍ തന്നെയാണ്.
1947ല്‍ ഉഗാണ്ടയിലെ സിക്ക വനങ്ങളിലെ ഒരു കുരങ്ങിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. പിന്നീട് കഴിഞ്ഞഒന്‍പതു വര്‍ഷമായി ആഫ്രിക്കയിലും ഏഷ്യയിലും ഈ വൈറസ് റിപ്പോര്‍ട്ട്‌ചെയ്യപ്പെടുന്നുണ്ട്. 2007ല്‍ പസഫിക്പ്രദേശത്തും 201415 വര്‍ഷങ്ങളില്‍ ബ്രസീലിലുമാണ് ഈ രോഗം കൂടുതലായി റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടത്. ഈ രോഗം ബാധിച്ച ധാരാളം അമ്മമാരുടെ കുട്ടികള്‍ ചെറിയ തലയുമായി പിറന്നപ്പോഴാണ് ഈ വൈറസിനെക്കുറിച്ച് ലോകം ശ്രദ്ധിക്കാന്‍തുടങ്ങിയതു തന്നെ. പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം 26 രാജ്യങ്ങളിലാണ് ഇതിന്റെ വ്യാപനം.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*