ഇന്‍സാറ്റ് 3ഡി.ആറുമായി ജി.എസ്.എല്‍.വി എഫ് 05 കുതിച്ചുയര്‍ന്നു

കാലാവസ്ഥാ നിര്‍ണയത്തിനുള്ള ഇന്‍സാറ്റ് 3 ഡി.ആര്‍ ഉപഗ്രഹവുമായി ജി.എസ്.എല്‍.വി എഫ്05 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കോട്ടയില്‍ നിന്നും വൈകുന്നേരം 4.50 ഓടെയായിരുന്നു വിക്ഷേപണം നടന്നത്. ഏകദേശം 2211 കിലോ ഭാരമുള്ള പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണ സമയം 17 മിനിറ്റായിരുന്നു. നേരത്തെ 4.10 ഓടെ വിക്ഷേപണം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നാല്‍പ്പത് മിനിറ്റ് വൈകിയാണ് വിക്ഷേപണം നടന്നത്. തദ്ദേശിയമായി വികസിപ്പിച്ചെടുന്ന ക്രയോജെനിക് എന്‍ജിനാണ് ജി.എസ്.എല്‍.വി എഫ്് 05 ല്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇന്‍സാറ്റ് 3 ഡിആര്‍ ഉപഗ്രഹം വിക്ഷേപിക്കുവാന്‍ ആകെ 1255 കിലോ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ജി.എസ്.എല്‍.വിഎഫ് 05 റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഉപഗ്രഹം ആദ്യം താത്കാലിക ഭ്രമണപഥത്തിലെത്തും. പിന്നീട് സ്വന്തം ത്വലന സങ്കേതം ഉപയോഗപ്പെടുത്തി ഭൂസ്ഥിര ഭ്രമണപഥത്തില്‍ സ്ഥിരമായി നില്‍ക്കും.താത്കാലിക ഭ്രമണപഥത്തില്‍ നിന്ന് സ്ഥിര ഭ്രമണപഥത്തിലെത്താനാണ് 1255 കിലോ ഇന്ധനത്തിന്റെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുക. ദ്രവീകൃത ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ നാലാം തവണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*