ജിറാഫുകള്‍ഒന്നല്ല; നാലുതരമുണ്ടെന്ന് പുതിയ പഠനം

മൃഗങ്ങളുടെ കൂട്ടത്തിലെ പൊക്കക്കാരായ ജിറാഫുകള്‍ക്കിടയിലുമുണ്ട് വിവിധ വര്‍ഗക്കാര്‍. ജിറാഫിഡെ കുടുംബത്തില്‍പ്പെട്ട ഇവയ്ക്ക് രൂപത്തില്‍ കാര്യമായ വ്യത്യാസമില്ലത്തതിനാല്‍ G.camelopardalis എന്ന ഒറ്റ വര്‍ഗ്ഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത് . ഇവയ്ക്ക് ഒന്‍പത് ഉപ വര്‍ഗവും. എന്നാല്‍ ജിറാഫുകള്‍ക്കിടയിലും വിവിധ വര്‍ഗക്കാരുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തുനിന്ന് ലഭിക്കുന്നത്.
ദി സെല്‍ പ്രസ് എന്ന ജേര്‍ണലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ പഠന പ്രകാരം ജിറാഫുകളെ
Giraffe giraffe, Masai giraffe, reticulated giraffe, G.camelopardalis
എന്നീ നാലു സ്പീഷിയസുകളാണ് തിരിച്ചിരിക്കുന്നത്. ജിറാഫുകളില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഇവയ്ക്കിടയില്‍ വ്യത്യസ്തതരം വര്‍ഗങ്ങളുണ്ടെന്ന് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജെര്‍മനിയിലെ സെന്‍ബെര്‍ഗ് ബയോഡൈവേര്‍സിറ്റി ആന്‍ഡ് ക്ലൈമെറ്റ് റിസേര്‍ച്ച് സെന്ററിലെ ജനിതകശാസ്ത്രജ്ഞര്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍. പുതിയ കണ്ടെത്തലോടെ ജിറാഫുകളില്‍ കൂടുതല്‍ ജനിതക പഠനത്തിനൊരുങ്ങുകയാണ് ശാസ്ത്രലോകം. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 190 ജിറാഫുകളുടെ ഡി.എന്‍.എ സാമ്പിളാണ് ഇതിനായി ശേഖരിച്ചത്.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*