ആദ്യ നാനോ ഫിഷിന് രൂപം നല്‍കി ശാസ്ത്രലോകം

ലോകത്തെ ആദ്യ നാനോമത്സ്യത്തിന് രൂപം നല്‍കി ശാസ്ത്രലോകം മറ്റൊരു ലക്ഷ്യത്തേക്ക്. ആരോഗ്യമേഖലയില്‍ പുതിയ മാറ്റത്തിന് വഴിയൊരുക്കുകയാണ് ശാസ്ത്രലോകം. മണല്‍ത്തരിയുടെ നൂറിലൊന്നു മാത്രം വലിപ്പമുള്ള മത്സ്യത്തിന് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ jinxing li യാണ് രൂപം നല്‍കിയത് . മനുഷ്യ ശരീരത്തിലെ രോഗബാധിതമായ ഭാഗത്തേക്ക് കൃത്യമായി മരുന്ന് എത്തിക്കാന്‍ ഈ നാനോ മത്സ്യത്തെ ഉപയോഗപ്പെടുത്താനാകുമെന്നാണ് ഇവരുടെ വാദം. ഇതിന്റെ സാധ്യതകള്‍ പഠിക്കുകയാണ് ഇപ്പോള്‍ ഗവേഷക സംഘം. ഇത്തരത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. നാനോ മത്സ്യം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണവും നിക്കെലും ഉപയോഗപ്പെടുത്തിയാണ്. രണ്ടു ഗോള്‍ഡ് സെഗ്മെന്റുകള്‍ തലയും വാലുമായി പ്രവര്‍ത്തിക്കുന്നു. നിക്കല്‍ സെഗ്മെന്റ് ശരീരമായും.ഓരോ സെഗ്മെന്റും ഏകദേശം 800 നാനോ മീറ്റര്‍ വലിപ്പമുള്ളവയാണ്.കാന്തിക ശക്തിയുടെ അടിസ്ഥാനത്തിലാണ് ഇവയുടെ പ്രവര്‍ത്തനം . മാഗ്‌നെറ്റ് അപ്ലൈ ചെയ്യുമ്പോള്‍ നിക്കല്‍ ഭാഗം( അതായത് നോനോ ഫിഷിന്റെ ശരീരം) മത്സ്യം ചലിക്കുന്ന രീതിയില്‍ സൈഡില്‍ നിന്ന് സൈഡിലേക്ക് നീങ്ങിത്തുടങ്ങും.മെഡിക്കല്‍ മേഖലയില്‍ വന്‍ വിപ്ലവത്തിന് വഴിയൊരുക്കിയേക്കാവുന്ന നാനോ ഫിഷ് ഉയര്‍ത്തുന്ന പ്രധാനവെല്ലുവിളി മനുഷ്യ ശരീരത്തേക്ക് ഇന്‍ജെക്ട് ചെയ്താല്‍ എങ്ങനെ പുറത്തെടുക്കുമെന്നതു തന്നെയാണ്. ഇതിനുള്ള പ്രതിവിധിയും വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് ഗവേഷകസംഘം.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*