നാളെ ചിലപ്പോള്‍ ഇവയെ കണ്ടില്ലെന്ന് വരും; കാരണക്കാര്‍ നമ്മള്‍ തന്നെ

ഒരുകാലത്ത് സമുദ്രത്തില്‍ കണ്ടിരുന്ന വമ്പന്‍ജീവികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് പുതിയ പഠനം.
മനുഷ്യന്റെ അനധികൃത ഇടപെടലാണ് ഇത്തരത്തില്‍ സമുദ്രത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കി.ചെറുജീവികള്‍ക്ക് കാര്യമായ ഭീഷണിയുണ്ടാകുന്നില്ലെന്നും പഠനം സൂചിപ്പിക്കുന്നു.
സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോന്‍ പയ്‌ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അഭൂതപാര്‍വ്വമായ ഈ വ്യത്യാസം കണ്ടെത്തിയത്.ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഇതാദ്യമായാണ് ഇത്തരത്തിലൊരു മാറ്റം സമുദ്രത്തിലുണ്ടാകുന്നത്.
മനുഷ്യ വേട്ടയ്ക്ക് ചെറുജീവികളേക്കാള്‍ ഏറെ വലിയ ജീവികള്‍ ഇരയാകുന്നതാണ് വംശനാശഭീഷണിക്ക് പ്രധാന കാരണം. മത്സ്യ ബന്ധനത്തിലൂടെ വലിയ മീനുകളും മറ്റും നമ്മുടെ കൈയിലകപ്പെടുമ്പോള്‍ ഇവയുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. കടല്‍ ജലം മലിനപ്പെടുത്തുക, ആവാസവ്യവസ്ഥയിലെ ഇടപെടല്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സമുദ്രജീവികളുടെ നിലനില്‍പ്പു തന്നെ അപകടത്തിലാകുമെന്നതില്‍ സംശയമില്ല.

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*