പൊക്കിള്‍ക്കൊടി രക്തവും പുതുജീവനും

വിനയ വിനോദ്
ഒരു ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ പൊക്കിള്‍ കൊടിയുടെ പ്രാധാന്യം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല്. കുട്ടിയുടെ ജനനത്തിനു ശേഷം ഇവ മുറിച്ചു മാറ്റപ്പെടുകയും പിന്നീട് ആശുപത്രി മാലിന്യങ്ങളുടെ കൂടെ പുറം തള്ളപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇങ്ങനെ പുറം തള്ളപ്പെടുന്ന
പൊക്കിള്‍ക്കൊടിയും പ്ലാസെന്റയും ഒരു ജീവന്‍ രക്ഷിക്കാന്‍ മാത്രം കഴിവുള്ളവയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?വിശ്വസിച്ചേ മതിയാകു. ഇവയില്‍ ഉള്ള രക്തം( cord blood എന്ന് ചുരുക്കത്തില്‍
വിളിക്കാം) മനുഷ്യ ശരീരത്തിലെ മജ്ജയ്ക്ക് പകരമായി ഉപയോഗിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. സാധാരണ രക്തത്തില്‍ ഉള്ളതൊക്കെയും ഇവയിലും ഉണ്ട്. എന്നാല്‍ സാധാരണ
രക്തത്തില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍, ഇവ പുതിയ രക്താണുക്കള്‍ ഉണ്ടാവാന്‍ സഹായിക്കുന്ന മൂലകോശങ്ങളാല്‍ സമൃദ്ധമാണ്
എന്നതു തന്നെ. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പ്രധാനമായും അറിയേണ്ടത് ദാതാവില്‍ നിന്ന് ഇവ സ്വീകരിക്കാന്‍ സ്വീകര്‍ത്താവിന്റെ ഇമ്മ്യൂണ്‍ സിസ്റ്റം സന്നദ്ധമാണോഎന്നുള്ളതാണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ HLA( human leukocyteantigen) ഉണ്ട്.ഇവ ഇമ്മ്യൂണ്‍ സിസ്റ്റത്തിന്റെ ആക്രമണത്തെ സ്വയം
പ്രതിരോധിക്കുന്നു. ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും HL ആന്റിജന്‍ തമ്മില്‍ യോജിക്കുന്നുണ്ടോ എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ ആണ് മജ്ജ
മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണോ എന്ന് തീരുമാനിക്കുക. ഇതിനായി 10 HLആന്റിജന്‍ തമ്മില്‍ ഒത്തുനോക്കി, 9 എണ്ണം എങ്കിലും യോജിച്ചാല്‍ ശസ്ത്രക്രിയ
നടത്താം. അത്തരത്തില്‍ യോജിക്കുന്നവ കിട്ടാന്‍ ബുദ്ധിമുട്ട് ആണ്. ഈ സാഹചര്യത്തിലാണ്് cord blood നു പ്രാധാന്യം ഏറുന്നത്. cord blood ലെയും
സ്വീകര്‍ത്താവിന്റെയും 4 മുതല്‍ 6 വരെ ആന്റിജന്‍ യോജിക്കുന്നവ ആണെന്നുകണ്ടെത്തിയാല്‍ cord blood ട്രാന്‍സ്പ്ലാന്റ സാധ്യമാകും. ഇന്ന് ലുകിമിയ മുതല്‍ സിക്കിള്‍ സെല്‍ അനീമിയ വരെയുള്ള ഏകദേശം 80
രോഗാവസ്ഥകള്‍ക്ക് ട്രാന്‍സ്പ്ലാന്റു ചെയ്ത cord blood ഉപയോഗിക്കുന്നു.മജ്ജപോലെ തന്നെ ശരീരത്തില്‍ പുതിയ രക്താണുക്കള്‍ ഉണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കും.
ഇതാണ് മജ്ജക്കു പകരം corld blood എന്ന ആശയത്തിലേക്ക് ഗവേഷകരെനയിച്ചത്. cord blood ന്റെ ഇനിയുള്ള സാദ്ധ്യതകള്‍ കണ്ടെത്താനുള്ള
ശ്രമത്തിലാണ് നിലവില്‍ ഗവേഷകര്‍.

 

Facebook Comments

About admin

Leave a Reply

Your email address will not be published. Required fields are marked *

*